Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാമ്യം കിട്ടിയാൽ ജോലിയിൽ പ്രവേശിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യത; കിരണിനെതിരെ കുരുക്ക് മുറുക്കാൻ പൊലീസ്

ജാമ്യം കിട്ടിയാൽ ജോലിയിൽ പ്രവേശിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യത; കിരണിനെതിരെ കുരുക്ക് മുറുക്കാൻ പൊലീസ്

കൊല്ലം: വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാറിനെതിരെ കരുക്ക് മുറുക്കാൻ പൊലീസ്. പരമാവധി വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം. കുറ്റപത്രം വൈകിയാൽ കിരൺ സസ്പെൻഷൻ കാലാവധി പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. ഇതുവഴി കിരണിന് ജാമ്യം ലഭിക്കാനുള്ള എല്ലാ പഴുതുകളും അടയ്ക്കാൻ സാധിക്കും.

Recommended Video

cmsvideo
    കിരൺ ഇനി പുറംലോകം കാണില്ല..കൊടുത്തത് മുട്ടൻ പണി | Oneindia Malayalam
    Vismaya

    നിലവിൽ റിമാൻഡിൽ കഴിയുന്ന കിരൺ കുമാറിന്റെ വിചാരണ നടപടികൾ ഈ കാലയളവിൽ തന്നെ പൂർത്തിയാക്കാനാണ് പൊലീസ് ശ്രമം. ഇതിനായി കിരണിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടകളും പൊലീസ് ആരംഭിച്ചു കഴിഞ്ഞു. ഇന്ന് തന്നെ കസ്റ്റഡിയിൽ കിരണിനെ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

    നിലവിൽ ലഭ്യമായിട്ടുള്ള പരമാവധി തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും കുറ്റപത്രം തയാറാക്കുന്നത്. ബാക്കി ലഭിക്കുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് പദ്ധതിയിടുന്നത്. ഇതിൽ കിരണിന്റെ കുടുംബാംഗങ്ങളെ ഉൾപ്പടെ പ്രതിചേർത്തേക്കും. സാങ്കേതികമായി പരിജ്ഞാനമുള്ള കിരണ്‍ വിസ്മയയുടെ ഫോണിലെ ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണ്ണമായും മായ്ച്ച് കളഞ്ഞെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടിക്കൊണ്ടിരിക്കുകയാണ് പൊലീസ്.

    കശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങ്: ചിത്രങ്ങള്‍ കാണാം

    അതേസമയം വിസ്മയയുടെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല. അന്വേഷണം പുരോഗമിക്കുമ്പോള്‍ പുതിയ സംശയങ്ങള്‍ ഉയരുകയാണ്. വിസ്മയ ഏറെ കാലമായി മാനസികമായ പീഡനം സഹിച്ചിരുന്നുവെന്നതിന് വ്യക്തമായ ചില സൂചനകള്‍ പോലീസിന് ലഭിച്ചു. അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിസ്മയ തൂങ്ങിമരിച്ചത് തന്നെയാണ് എന്നാണ് വ്യക്തമാകുന്നത്. അവിടെയും പോലീസിനെ കുഴക്കി ചില സംശയങ്ങള്‍ ബാക്കിയാണ്. ഈ സാഹചര്യത്തില്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് കൂടി നിര്‍ണായകമാകും.

    ഹോട്ട് ആന്‍ഡ് സൂപ്പര്‍ ലുക്കില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+