പിരിച്ച് വിടുമെന്ന് പറഞ്ഞു, മന്ത്രി വാക്ക് പാലിച്ചു, നന്ദി പറഞ്ഞ് വിസ്മയയുടെ കുടുംബം
കൊല്ലം: വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാറിനെ പിരിച്ച് വിടാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി വിസ്മയയുടെ കുടുംബം. സര്‍ക്കാരിനോട് നന്ദി ഉണ്ടെന്ന് വിസ്മയയുടെ അച്ഛന്‍ പ്രതികരിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനും സര്‍ക്കാരിനും നന്ദി. വിസ്മയയോട് കാണിച്ച ക്രൂരതയ്ക്ക് കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷയായി ഇതിനെ കാണുന്നുവെന്നും കുടുബം പ്രതികരിച്ചു.
ഗതാഗത വകുപ്പില്‍ അസിസ്റ്റന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണ് കിരണ്‍ കുമാര്‍. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കിരണ്‍ കുമാര്‍ അറസ്റ്റിലാണ്. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് പിരിച്ച് വിടല്‍ നടപടി. ഇത് അപൂര്‍വ്വമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കിരണ്‍ കുമാറിന്റെ കുറ്റം തെളിഞ്ഞതായാണ് മന്ത്രി ആന്റണി രാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
ജയറാം ചാരന്‍, ഐശ്വര്യ റായ് വില്ലത്തി, പൊന്നിയം സെല്‍വനിലെ കഥാപാത്രങ്ങള്‍ ഇവര്‍

അമ്പോ ഇതെന്തൊരു മേക്കോവർ... സനുഷ വേറെ ലെവലാണ്, നടിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
കിരണിനെ പിരിച്ച് വിടാനുളള ഉത്തരവുമായി മാത്രമേ വീട്ടിലേക്ക് വരൂ എന്ന് ആന്റണി രാജു പറഞ്ഞിരുന്നതായി വിസ്മയയുടെ അച്ഛന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടക്കമുളള പ്രമുഖര്‍ കൊല്ലത്തെ വിസ്മയയുടെ വീട്ടില്‍ പോയിരുന്നു. എന്നാല്‍ ആന്റണി രാജു പോയിരുന്നില്ല. കിരണ്‍ കുമാറിന് എതിരെ നടപടി എടുത്തിട്ട് മാത്രമേ കാണാന്‍ വരൂ എന്ന് മന്ത്രി പറഞ്ഞ വാക്ക് അദ്ദേഹം പാലിച്ചിരിക്കുകയാണെന്നും വിസ്മയയുടെ അച്ഛന്‍ പ്രതികരിച്ചു.
വിസ്മയയുടെ മരണത്തിലെ പോലീസ് അന്വേഷണം ശരിയായ ദിശയില്‍ തന്നെ ആണെന്നും അന്വേഷണത്തില്‍ തൃപ്തി ഉണ്ടെന്നും കുടുംബം വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂണ്‍ 21ന് ആണ് വിസ്മയയെ ഭര്‍ത്താവ് കിരണിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്ന് മാനസികമായും ശാരീരികമായും പീഡനം നേരിടുന്നതായി വിസ്മയ മരണത്തിന് മുന്‍പ് കുടുംബത്തെ അറിയിച്ചിരുന്നു. കിരണിനെതിരെ പോലീസ് ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും എതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇത് നീലച്ചിത്രമാണോ? പൂർണ നഗ്നയായി പ്രതിഷേധിച്ച് നടി ഗെഹന വസിഷ്ട്












Click it and Unblock the Notifications