കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആ ഒത്തുതീര്‍പ്പാണ് അവളെ മൃതദേഹമാക്കിയത്... ശരീരം പരിശോധിച്ച വിസ്മയയുടെ കുടുംബം പറയുന്നു

Google Oneindia Malayalam News

കൊല്ലം: കേരളക്കരയില്‍ തീരാനൊമ്പരമായി മാറിയിരിക്കുകയാണ് കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ ദുരൂഹ മരണം. ഭര്‍ത്താവ് കിരണ്‍ കുമാര്‍ തിങ്കളാഴ്ച രാത്രി പോലീസില്‍ കീഴടങ്ങി. ഇന്ന് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഉടനെ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് കിരണിനെ സസ്‌പെന്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

മകളെ കൊന്ന് കെട്ടിത്തൂക്കി എന്നാണ് കുടുംബം ആരോപിക്കുന്നത്. ഇങ്ങനെ പറയുന്നതിന് അവര്‍ക്ക് ഒട്ടേറെ ന്യായീകരണങ്ങളുണ്ട്. വിസ്മയയുടെ വീട്ടുകാര്‍ മൃതദേഹം പരിശോധിച്ചിരുന്നു. അപ്പോള്‍ കണ്ട കാര്യങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണ്...

പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അകാലിദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

ആദ്യ ദിനങ്ങള്‍

ആദ്യ ദിനങ്ങള്‍

100 പവന്‍, ഒരേക്കറലധികം സ്ഥലം, 12.5 ലക്ഷത്തിന്റെ കാര്‍ എന്നിവ സ്ത്രീധനമായി നല്‍കിയാണ് ഒരു വര്‍ഷം മുമ്പ് വിസ്മയയുടെ വിവാഹം നടന്നത്. കുറച്ച് നാള്‍ മാത്രമേ സന്തോഷം നിലനിന്നുള്ളൂ. പിന്നീട് കാര്‍ മോശമാണെന്ന് പറഞ്ഞ് തര്‍ക്കം ആരംഭിച്ചു. ഇത് മര്‍ദ്ദനത്തിലേക്ക് പതിവായ പ്രശ്‌നങ്ങളിലേക്കുമെത്തി.

ആ കേസ് ഒഴിവാക്കി

ആ കേസ് ഒഴിവാക്കി

ഒരു ദിവസം കിരണ്‍ മദ്യപിച്ച് വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വിസ്മയയെ തല്ലി. പിടിക്കാന്‍ ചെന്ന സഹോദരനെയും മര്‍ദ്ദിച്ചു. നാട്ടുകാര്‍ വന്നപ്പോള്‍ കിരണ്‍ ഇറങ്ങിയോടി. ഈ സംഭവം കേസായി. മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഓഫീസര്‍മാരും സംസാരിച്ച് കേസില്ലാതെ ഒഴിവാക്കുകയായിരുന്നുവത്രെ.

ആ ഒത്തുതീര്‍പ്പാണ്...

ആ ഒത്തുതീര്‍പ്പാണ്...

സഹോദരിയുടെ അവസ്ഥയും ഭര്‍ത്താവ്, കുടുംബം എന്നീ വിഷയങ്ങളുമെല്ലാം പറഞ്ഞാണ് അന്ന് ഉദ്യോഗസ്ഥര്‍ രമ്യതയ്ക്ക് ശ്രമിച്ചത്. ഒടുവില്‍ കുടുംബം കേസ് ഒഴിവാക്കി ഒപ്പിട്ടു കൊടുക്കുകയായിരുന്നു. അന്ന് ഒത്തുതീര്‍പ്പിലെന്ന് ഒപ്പിട്ടു കൊടുത്തതു കൊണ്ടാണ് എന്റെ സഹോദരി മൃതദേഹമായതെന്നും അവളെ നഷ്ടപ്പെട്ടതെന്നും വിജിത്ത് നായര്‍ പറയുന്നു.

പിന്നീട് കിരണിന്റെ വീട്ടിലേക്ക്

പിന്നീട് കിരണിന്റെ വീട്ടിലേക്ക്

ആ സംഭവത്തിന് ശേഷം വിസ്മയ അവളുടെ വീട്ടില്‍ നിന്ന് തന്നെയാണ് കോളജില്‍ പോയിരുന്നത്. ഈ വേളയില്‍ നിരന്തരമായി കിരണ്‍ ഫോണ്‍ ചെയ്തിരുന്നു. ഒരു ദിവസം കോളജില്‍ നിന്ന് കിരണ്‍ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് പഴയ പോലെ മര്‍ദ്ദനം തുടര്‍ന്നു. ഫോണില്‍ നിന്ന് എല്ലാവരുടെയും നമ്പറുകള്‍ നീക്കി.

കൂട്ടുകാരിക്ക് അയച്ച സന്ദേശം

കൂട്ടുകാരിക്ക് അയച്ച സന്ദേശം

അമ്മയുടെ നമ്പര്‍ വിസ്മയക്ക് കാണാതെ അറിയാമായിരുന്നു. കിരണ്‍ ജോലിക്ക് പോകുമ്പോഴാണ് അമ്മയെ വിളിച്ചിരുന്നത്. ഒരുദിവസം ഇങ്ങനെ വിളിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് ഫോണ്‍ എടുത്തെറിഞ്ഞത്. ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് വിസ്മയ കൂട്ടുകാരിക്ക് സന്ദേശം അയച്ചിരുന്നു. അത് ഇപ്പോള്‍ തങ്ങള്‍ക്ക് കിട്ടി. എല്ലാം പോലീസിന് കൈമാറിയെന്നും കുടുംബം പറയുന്നു.

തലേദിവസം വിളിച്ചു

തലേദിവസം വിളിച്ചു

മരിക്കുന്ന തലേദിവസം വിസ്മയ അമ്മയെ വിളിച്ചിരുന്നു. പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്നാണ് പറയുന്നത്. പരീക്ഷയ്ക്ക് ആയിരം രൂപ വേണമെന്നും ആവശ്യപ്പെട്ടു. പിന്നീടാണ് വീണ്ടും മര്‍ദ്ദനമേറ്റതും ആ ചിത്രങ്ങള്‍ കുടുംബങ്ങള്‍ക്ക് അയച്ചുകൊടുത്തതും. പുലര്‍ച്ചയൊണ് മരണം അറിയുന്നത്. വിസ്മയ ബോള്‍ഡായ കുട്ടിയാണ്. അതുകൊണ്ടുതന്നെ ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം പറയുന്നു.

 ശരീരത്തിലെ പാടുകള്‍

ശരീരത്തിലെ പാടുകള്‍

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പോയത് സഹോദരനാണ്. ബോഡി പരിശോധിക്കാന്‍ പോലീസ് പറഞ്ഞു. കൈത്തണ്ടയില്‍ ഞരമ്പ് മുറിച്ച പോലുള്ള പാടുണ്ട്. രക്തം തുടച്ചിരിക്കുന്നത് ശരീരത്തിലാണ്. വസ്ത്രത്തിലല്ല. കൈയ്യില്‍ ഒടിവുണ്ടായി എന്ന് പറയുന്നു. ആത്മഹത്യ ചെയ്യുന്ന വ്യക്തി മരണ വെപ്രാളത്തില്‍ കാണിക്കുന്ന രീതിയൊന്നും ആ ശരീരത്തിലില്ല. മലവും മൂത്രവും പോയിട്ടില്ല. സത്യം തെളിയിക്കണമെന്നും സഹോദരന്‍ പറഞ്ഞു.

യോഗ ദിനത്തിൽ സമൂഹമാധ്യമങ്ങൾ കയ്യടക്കി താരങ്ങൾ; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Vismaya case: Brother says what happened for last months in her life

English summary
We have some doubts; Kollam Vismaya Family says after checking her body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X