Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷ്ടിച്ച ടയറുമായി ബൈക്കില്‍ പോകുന്നതിനിടെ പൊലീസിനെ കണ്ടു; രക്ഷപ്പെടുന്നതിനിടെ പൊലീസ് പിടികൂടി

കോട്ടയം: പൊലീസിനെകണ്ടാല്‍ ആരുടെയും വണ്ടി ഒന്ന് പുളയും. പ്രത്യേകിച്ച് വാഹന പരിശോധനക്ക് നിക്കുന്ന പൊലീസ് കൂടിയാകുമ്പോള്‍. വരുന്നവന്‍ ഒരു കള്ളന്‍ കൂടിയാണെങ്കിലോ അമ്പരപ്പ് ഒന്ന് കൂടി വര്‍ധിക്കും. അത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്നത്. മോഷ്ടിച്ച ടയറുമായെത്തിയ യുവാവ് പോലീസ് ജീപ്പുകണ്ട് ഭയന്നതോടെ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മോഷ്ടിച്ചെടുത്ത് സ്‌കൂട്ടറില്‍ കൊണ്ടുവന്ന ടയര്‍ വഴിയിലൂടെ ഉരുണ്ടുപോയി. ഇതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് ഓടിച്ചിട്ട് പിടികൂകുകയും ചെയ്തു. സംഭവത്തില്‍ ആലപ്പുഴ നെടുമുടി വിഷ്ണുനിവാസില്‍ വിഷ്ണു (29)വിനെയാണ് ചിങ്ങവനം എസ്‌ഐ. പിഎ ഷെമീര്‍ഖാന്‍ അറസ്റ്റ് ചെയ്തത്.

കോട്ടയം പള്ളത്ത് എം.സി. റോഡില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ഏറെ നാളുകള്‍ക്ക് മുമ്പ് എം.സി. റോഡില്‍ പള്ളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. സംഭവത്തില്‍ പരിക്കേറ്റ കാര്‍ യാത്രക്കാരായ നാല് പേര്‍ ചികിത്സയിലായി. ഇന്‍ഷുറന്‍സ് ഇല്ലാതിരുന്നതിനാല്‍ അപകടത്തില്‍പ്പെട്ട കാര്‍ തിരിച്ചെടുത്തുകൊണ്ടുപോകാന്‍ ഏറെനാളുകള്‍ കഴിഞ്ഞിട്ടും ഉടമയെത്തിയില്ല, കാര്‍ അനാഥമായി വഴിേേയാരത്ത് തന്നെ കിടക്കുകയായിരുന്നു.

po

അങ്ങനെയിരിക്കെയാണ് ഏറെ ദിവസമായി ഉപേക്ഷിക്കപ്പെട്ടനിലയില്‍ കിടക്കുന്ന കാര്‍ പ്രതിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇയാളുടെ കാറിന്റെ ടയറാണെങ്കില്‍ പഞ്ചറായിട്ട് മാസങ്ങള്‍ കഴിഞ്ഞു. വഴിയില്‍ കിടക്കുന്ന കാറിന്റെ ടയര്‍ ഊരിയെടുത്ത് തന്റെ കാറിനിടാന്‍ തീരുമാനിച്ച യുവാവ് ബുധനാഴ്ച പാതിരാത്രിയില്‍ പള്ളത്തെത്തി കാറിന്റെ ടയറഴിച്ച് സ്‌കൂട്ടറില്‍ കയറ്റി വീട്ടിലേക്ക് തിരിച്ചു പേകുന്നതിനിടെയാണ് രാത്രി പട്രോളിങ്ങിനിറങ്ങിയ ചിങ്ങവനം പോലീസിന്റെ ജീപ്പ് ഇയാള്‍ക്കെതിരേയെത്തിയത്. ജീപ്പ്കണ്ട് ഭയന്ന യുവാവിന്റെ നിയന്ത്രണംവിട്ട് സ്‌കൂട്ടര്‍ മറിഞ്ഞു, മോഷ്ടിച്ചെടുത്ത ടയറുകള്‍ വഴിയിലൂടെ ഉരുണ്ടുപോയി. ഇതോടെ യുവാവ് രക്ഷപ്പെടാനായി ഓടി. സംഭവംകണ്ട് പന്തികേട് തോന്നിയ പോലീസ് യുവാവിനെ ഓടിച്ചിട്ട് പിടികൂടി.

പിടിച്ചപാടെ ടയര്‍ മോഷ്ടിച്ചെടുത്തതാണെന്ന് യുവാവ് പോലീസിനോട് കുറ്റസമ്മതവും നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ ചിങ്ങവനം പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവ് വാഹനങ്ങളുടെ മെക്കാനിക്കല്‍ ജോലിചെയ്തുവരുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം സ്വന്തം കാറിന്റെ പഞ്ചറായ ടയര്‍ മാറ്റിയിടാനുമായില്ല. ഇതിനിടെയാണ് വഴിയില്‍ കിടക്കുന്ന കാര്‍ ശ്രദ്ധയില്‍പെടുന്നതും ടയര്‍ ഊരിയെടുക്കാന്‍ തീരുമാനിച്ചതുമെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.പ്രതി സ്ഥിരം മോഷ്ടാവല്ലെന്ന് പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+