Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയും മക്കളും ഉമ്മന്‍ ചാണ്ടിക്ക് ചികില്‍സ നിഷേധിക്കുന്നു എന്ന് പ്രചാരണം; ചാണ്ടി ഉമ്മന്‍ പറയുന്നു

വ്യാജമായ പ്രചാരണങ്ങള്‍ക്കെതിരെ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍

o

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സയുമായി ബന്ധപ്പെട്ട് ഇല്ലാക്കഥകളാണ് ദിവസവും പുറത്തുവരുന്നതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ജര്‍മനയിലെ ചികില്‍സയ്ക്ക് ശേഷം ബാംഗ്ലൂരിലാണ് ചികില്‍സ തുടരുന്നത്. ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലാണ് ചികില്‍സ.

നവംബര്‍ 22 മുതല്‍ ഈ ചികില്‍സ നടക്കുന്നുണ്ട്. ഡിസംബറിലും ജനുവരിയിലും ബാംഗ്ലൂരിലെത്തി ചികില്‍സ നടത്തിയിരുന്നു. അടുത്ത റിവ്യൂവിന് സമയമായി. പോകാനുള്ള തയ്യാറെടുപ്പിലാണെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്..
ജര്‍മ്മനിയിലെ ലേസര്‍ സര്‍ജറിക്ക് ശേഷം ബാംഗ്ലൂരില്‍ ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിര്‍ദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അപ്പ നവംബര്‍ 22 മുതല്‍ അദ്ദേഹത്തിന്റെ ചികിത്സയില്‍ തന്നെയാണ്. ഡിസംബര്‍ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരില്‍ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു.
ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടയാണ് ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു.
അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടില്‍ കാര്യങ്ങള്‍ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+