എൻസിപി മുന്നണി വിടുമെന്ന ആശങ്കയില്ല: വെള്ളിയാഴ്ച ആവട്ടെയെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: എൽഡിഎഫിൽ സീറ്റ് വിഭജനം സംബന്ധിച്ച തർക്കങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൻസിപി എൽഡിഎഫ് വിടുമെന്ന ആശങ്കയില്ലെന്നും രണ്ട് പാർട്ടികള്‍ എൽഡിഎഫിലേക്ക് പുതുതായി എത്തിയ സാഹചര്യത്തിൽ നിലവിലുള്ള പാർട്ടികള്‍ ചില സീറ്റുകള്‍ വരുന്നവർക്ക് നൽകേണ്ടിവരും. സിപിഎം തീരുമാനമെടുത്തിട്ടുള്ളത് അത്തരത്തിലാണ്.

നിലപാട് വ്യക്തം
നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകള്‍ ആരംഭിച്ചാൽ മാത്രമേ മറ്റ് പാർട്ടികളുടെ തീരുമാനം അറിയാൻ സാധിക്കുകയുള്ളൂ. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൽഡിഎഫിൽ സീറ്റ് നിർണ്ണയം സംബന്ധിച്ച ചർച്ചകള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ എൻസിപി മുന്നണി വിടുമോ എന്നത് സംബന്ധിച്ച് എൻസിപി പ്രസിഡന്റാണ് മറുപടി പറയേണ്ടത്. എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എൽഡിഎഫ് ഭദ്രമായ നിലയിലാണെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി പ്രഫുൽ പട്ടേലുമായി സംസാരിച്ചുവെന്നും എൻസിപിയിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു.

പിന്നീട് മാത്രം
വെള്ളിയാഴ്ച ആവട്ടെ അപ്പോള്‍ നോക്കാമെന്നും ഇപ്പോള്‍ ഒന്നും പറയാനില്ലെന്നുമാണ് മാണി സി കാപ്പൻ മുന്നണി വിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയത്. ആശങ്കയില്ലാത്ത വിധം എൻസിപി പ്രസിഡന്റ് ടിപി പീതാംബരൻ മാസ്റ്റർ നിലപാട് വ്യക്തമാക്കിയിട്ടുണ്. തെറ്റായി ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻസിപിക്ക് പാലാ സീറ്റ് നൽകുമോ എന്ന ചോദ്യത്തിന് അത് പിന്നീട് പറയാമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

തീരുമാനം നേതൃത്വത്തിന്റേത്
എൽഡിഎഫിൽ നിന്ന് മുന്നണി മാറുന്നത് സംബന്ധിച്ച തീരുമാനം എൻസിപി ദേശീയ നേതൃത്വം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെള്ളിയാഴ്ച പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. തോറ്റ പാർട്ടിയ്ക്ക് സീറ്റ് നൽകുന്നത് എന്ത് ന്യായമാണെന്നും അദ്ദേഹം ചോദിക്കുന്നു. അതേ സമയം തന്നെ എൻസിപി ദേശീയ നേതൃത്വം തനിക്ക് അനുകൂലമായ തീരുാനം സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

പരിഹാരം മുന്നണി മാറ്റമോ?
എൻസിപിയെ സംബന്ധിച്ച് പാലാ സീറ്റ് സംബന്ധിച്ച പ്രശ്നമല്ലെന്നും ക്രെഡിബിലിറ്റിയുടെ വിഷയമാണെന്നുമാണ് മാണി സി കാപ്പൻ ചൂണ്ടിക്കാണിക്കുന്നത്. മുന്നണി മാറ്റം ഉറപ്പായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങൾക്ക് ഊഹിക്കാമെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.

പാലായിൽ വിട്ടുവീഴ്ചയില്ല
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നതിനിടെ എൻസിപി നേതാവ് പ്രഫുൽ പട്ടേലുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പാലാ നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. പകരം കുട്ടനാട്ടിൽ മത്സരിക്കാമെന്നും അറിയിച്ചിരുന്നു. എന്നാൽ പാലാ വിട്ട് മറ്റെവിടേയും മത്സരിക്കാനില്ലെന്ന് മാണി സി കാപ്പനും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മാണി സി കാപ്പൻ, ടിപി പീതാംബരൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെയുള്ളവർ ഇടതുമുന്നണി വിടാനുള്ള സാധ്യതയേറിയത്. എന്നാൽ എൻസിപിയിലെ എകെ ശശീന്ദ്രൻ വിഭാഗം എൽഡിഎഫിൽ തന്നെ തുടരുമെന്നാണ് സൂചന.
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications