അഴിമതിയും പണപ്പിരിവും: കോട്ടയത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കോട്ടയം: അഴിമതിയും പണപ്പിരിവും നടത്തിയെന്ന് ആരോപിച്ച് കോട്ടയത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഏരുമേലി പൊലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ബിജി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ശബരിമല മണ്ഡസകാലത്ത് എരുമേലിയിലെ പാര്‍ക്കിംഗ് മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തി എന്ന ആരോപണത്തെ തുടര്‍ന്നാണ് എരുമേലി പൊലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്തത്. ദക്ഷിണ മേഖല ഐ ജിയാണ് മനോജ് മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

2020ല്‍ മണല്‍ മാഫിയയില്‍ നിന്ന് പണം വാങ്ങി മണല്‍ കടത്തിന് ഒത്താശ ചെയ്തുകൊടുത്തുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ബിജിക്കെതിരെ നടപടി സ്വീകരിച്ചത്. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ അഴിമതി നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
ഇവരെ കൂടാതെ മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐക്കും വനിതാ പൊലീസുദ്യോഗസ്ഥയ്ക്കുമെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
വയോധികയുടെ മാല മോഷ്ടിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍
ആലപ്പുഴ : ആലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡില്‍ തന്‍സീറാ മന്‍സിലില്‍ ഷാജി മകന്‍ തന്‍സീര്‍ ( 27 ), ആലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡില്‍ തപാല്‍പറമ്പ് വീട്ടില്‍ നൗഷാദ് മകന്‍ നഹാസ് ( 31 ) എന്നിവര്‍ ആണ് അറസ്റ്റില്‍ ആയത്. 10.02.2022 ല്‍ ആയിരുന്നു കേസിനു ആസ്പദമായ സംഭവം. വീടിനു മുന്‍ വശത്തുള്ള റോഡില്‍ നില്‍ക്കുകയിരുന്ന തത്തംപള്ളി വാര്‍ഡില്‍ ഹരിദാസിന്റെ ഭാര്യയായ ശോഭനയുടെ 20 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതികള്‍ കവര്‍ന്നത്.
തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും നിര്‍ദ്ദേശാനുസരണം ആലപ്പുഴ ഡി വൈ എസ് പി എന്‍ .ആര്‍ ജയരാജിന്റെ മേല്‍ നോട്ടത്തില്‍ ആലപ്പുഴ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ് കെ.പി യോടൊപ്പം എ എസ് പി ഫറാഷ് ടി ഐ പി എസ് ന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണസംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സൈബര്‍സെല്ലില്‍ നിന്നും ലഭിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ പ്രതികള്‍ ഉപയോഗിച്ച വാഹനം തിരിച്ചറിയുകയും, വാഹനത്തെ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിലൂടെ പ്രതികളിലേക്ക് എത്തിചേരുകയും ചെയ്തു .
ഒന്നാം പ്രതി തന്‍സീറിനെ മുല്ലാത്ത് വളപ്പില്‍ നിന്നും, രണ്ടാം പ്രതി നഹാസിനെ മുരുഗന്‍ ജംഗ്ഷന് സമീപത്തു നിന്നും അറസ്റ്റ് ചെയ്തു. ആലപ്പുഴ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ് കെ . പി യോടൊപ്പം എ എസ് പി ഫറാഷ് ടി ഐ പി എസ്, നേതൃത്വം നല്കിയതും സബ്ബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അസ്സീസ് , എസ് സി പി ഒ മാരായ ബിനോജ് വി എസ് , നജീബ് , സി പി ഒ മാരായ റോബിന്‍സണ്‍ , സുബാഷ് പി. കെ, ശ്യാം ആര്‍, ജോസഫ് ജോയ് എന്നിവര്‍ അടങ്ങുന്നതുമായ അന്വേഷണ സംഘം ആണ് പ്രതികളെ പിടികൂടിയത് .












Click it and Unblock the Notifications