ഇത്രയും വലിയ തട്ടിപ്പ് സ്വപ്‌നങ്ങളില്‍ മാത്രം; ഉടമ രക്ഷപ്പെട്ടത് തലനാരിഴക്ക്, സംഭവം ഇങ്ങനെ
കോട്ടയം: 100 പൊറോട്ട ദോശ, 30 മുട്ടക്കറി, 25 ചായ ഇത്രേം വലിയ ഓര്‍ഡര്‍ കിട്ടിയാല്‍ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ. എന്നാല്‍ ചിലപ്പോഴൊക്കം വേണ്ടെന്ന് വെക്കേണ്ടി വരും കാരണം ഇത് ഒരു തട്ടിപ്പാണ്. മുണ്ടക്കയത്തെ അറഫ ഹോട്ടലുടമ ഇബ്രാഹിം കുട്ടിയാണ് കഴിഞ്ഞ ദിവസം ഇത്തരം തട്ടിപ്പിനിരയായത്. ഇത്രയും വലിയ ഓര്‍ഡര്‍ കിട്ടി അതും വിളിച്ചത് പട്ടാള ക്യാമ്പിലേക്കാണെന്നും പറഞ്ഞാണ് അതുകൊണ്ടാണ് പറഞ്ഞ അളവില്‍ ഭക്ഷണം തയ്യാറാക്കിയതെന്നാണ് ഇബ്രാഹിം കുട്ടി പറയുന്നത്.
ഉണ്ടാക്കിയ ഭക്ഷണം നശിപ്പിക്കേണ്ടി വന്നെങ്കിലും വലിയ സാമ്പത്തിക തട്ടിപ്പില്‍പെടാതെ രക്ഷപ്പെട്ട ആശ്വസത്തിലാണ് താനെന്നാണ് ഇഹ്രാഹിം കുട്ടി ഇപ്പോള്‍പറയുന്നത്. കഴിഞ്ഞ ദിവസമാണ് മുണ്ടക്കയം പെരുവന്താനത്തെ ഇബ്രാഹിംകുട്ടിക്ക് ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കികൊണ്ട് ഫോണ്‍ വന്നത്.

ഹിന്ദിയും മലയാളവും കലര്‍ന്ന ഭാഷയിലായിരുന്നു എതിര്‍ഭാഗത്തെയാള്‍ സംസാരിച്ചതെന്നാണ് ഇബ്രാഹിംകുട്ടി പറഞ്ഞത്. അടുത്തുള്ള സിഐഎസ്എഫ് ക്യാമ്പിലേക്ക് ഭക്ഷണത്തിന് ഓഡര്‍ നല്‍കാനായിരുന്നു എതിര്‍ഭാഗത്തുണ്ടായിരുന്നയാള്‍ വിളിച്ചത്. മറ്റ് വിവരങ്ങള്‍ വാട്‌സാപ്പില്‍ അറിയിക്കാമെന്നും പറഞ്ഞഅ വിളിച്ചയാള്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

പിന്നീട് വാട്ട്‌സ്ആപ്പില്‍ സന്ദേശം വന്നു പട്ടാളക്കാരനാണ് എന്ന് തെളിയിക്കുന്ന ഐഡി കാര്‍ഡാണ് ആദ്യം ഇട്ടത്. വിക്രം വാഗ്മറേ എന്നായിരുന്നു ആര്‍മി ലിക്കര്‍ കാര്‍ഡിലെ പേരെന്നും അദ്ദേഹം പറയുന്നു. ഇയാള്‍ വാട്ട്‌സ്ആപ്പ് വഴി 100 പൊറോട്ടോയും ദോശയും, 30 മുട്ടക്കറി, 25 ചായ എന്നിവ പട്ടാള ക്യാമ്പില്‍ നവംബര്‍ 30ന് എത്തിക്കണമെന്നാണ് വാട്‌സാപ്പില്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

ഇത്രയും വലിയ ഓര്‍ഡര്‍ ആയതിനാല്‍ വിശ്വസിച്ച് എല്ലാം തയ്യാറാക്കി തിരിച്ച് വിളിച്ചു. ഇവിടം മുതലാണ് തട്ടിപ്പിന്‍ഫെ യഥാര്‍ത്ഥ വശങ്ങളിലേക്ക് കടക്കുന്നത്. ഇതോടെ വിളിച്ചയാള്‍ പ്രതിഫലം നല്‍കാന്‍ എടിഎം കാര്‍ഡ് വിവരങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നിയ ഹോട്ടലുടമ ആ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ഇയാള്‍ ആവശ്യം മാറ്റി 1000 രൂപ അക്കൗണ്ടിലേക്ക് തരാമോ ഭക്ഷണ ബില്ലിനൊപ്പം മടക്കി നല്‍കാം എന്നായി വിളിച്ചയാളുടെ അടുത്ത ആവശ്യം.

ഇതോടെ തട്ടിപ്പ് മനസിലാക്കിയ ഇബ്രാംഹിം കുട്ടി ഫോണ്‍ കട്ട് ചെയ്തു. ഉണ്ടാക്കിയ ഭക്ഷണം പാഴായി പോയതിന് പിന്നാലെ ഇത് സംബന്ധിച്ച് ഇദ്ദേഹം പൊലീസില്‍ പരാതിയും നല്‍കി. വിക്രം വാഗ്മറേ എന്ന പേരിലുള്ള ആര്‍മി ലിക്കര്‍ കാര്‍ഡ് ഉപയോഗിച്ച് ഡല്‍ഹി കേന്ദ്രമായി ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിയ സംഘമാണു പിന്നിലെന്നു വ്യക്തമായി.
Recommended Video

ഇയാള്‍ ഹോട്ടലുടമയ്ക്ക് അയച്ചു നല്‍കിയ ആര്‍മി തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് 2018 മുതല്‍ ഒട്ടേറെ തട്ടിപ്പുകള്‍ ഡല്‍ഹിയില്‍ നടന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഇതു പ്രചരിച്ചതോടെ സംഘം തട്ടിപ്പ് കേരളത്തിലേക്കു മാറ്റിയതായാണു സൂചന. ഗ്രാമപ്രദേശമായ പെരുവന്താനത്ത് ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്ന കടയുടെ ഫോണ്‍ നമ്പറും പേരുമൊക്കെ തട്ടിപ്പു സംഘത്തിന് എങ്ങനെ കിട്ടി എന്നതു വ്യക്തമല്ല. ഹോട്ടലുടമകളും വ്യാപാരികളും ജാഗ്രത പാലിക്കണമെന്നു പൊലീസ് അറിയിച്ചു. ആദ്യഘട്ടത്തില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ സജീവമായിരുന്നത്. അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇവര്‍ കളം കേരളത്തിലേക്ക് മാറ്റി ചവിട്ടുകയാണെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications