പാലായിൽ 30,000 വോട്ട് പിടിക്കുമെന്ന് ബിജെപി വിലയിരുത്തൽ; ഗുണം ജോസിനോ കാപ്പനോ?,കണക്കിൽ നെഞ്ചിടിപ്പ്
കോട്ടയം; ഇത്തവണ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് പാലായിൽ നടന്നത്. യുഡിഎഫ് ബന്ധം ഉപേക്ഷിച്ചെത്തിയ ജോസ് കെ മാണിയും പാലാ സീറ്റിനെ ചൊല്ലി എൽഡിഎഫ് ബന്ധം അവസാനിപ്പിച്ച മാണി സി കാപ്പനും തമ്മിലായിരുന്നു പോരാട്ടം. കുറഞ്ഞത് 18,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ ജോസ് കെ മാണി തന്നെ വിജയിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. 1500 വോട്ടുകളുടെയെങ്കിലും ഭൂരിപക്ഷത്തിൽ മണ്ഡലം പിടിക്കുമെന്ന് മാണി സി കാപ്പനും അവകാശപ്പെടുന്നു. അതേസമയം മണ്ഡലത്തിലെ ബിജെപിക്ക് ലഭിക്കുന്ന വോട്ടുകൾ ഇവിടെ നിർണായകമാകും.
ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

കാപ്പന്റെ ചരിത്ര വിജയം
2019 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പാലായിൽ അട്ടിമറി വിജയമായിരുന്നു എൽഡിഎഫിന് വേണ്ടി മാണി സി കാപ്പൻ നേടിയത്. കെഎം മാണി അരനൂറ്റാണ്ട് കൈപ്പിടിയിൽ ഒതുക്കിയ മണ്ഡലത്തിൽ 54,137 വോട്ടുകൾക്കായിരുന്നു കാപ്പൻ ജയിച്ചത്. യുഡിഎഫിന്റെ ജോസ് ടോമിന് 51,194 വോട്ടുകളും ലഭിച്ചു.

കടുത്ത പോരാട്ടം
ഈ നിയമസഭ തിരഞ്ഞെടുപ്പിലും പാലായിൽ മത്സരിക്കാമെന്ന് കാപ്പൻ കണക്ക് കൂട്ടുന്നതിനിടെയായിരുന്നു പ്രതീക്ഷകളെ അസ്ഥാനത്താക്കി ജോസ് കെ മാണി യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയത്. ജോസ് വിഭാഗം എത്തിയതോടെ സീറ്റ് കേരള കോൺഗ്രസിന് വിട്ട് നൽകാൻ എൽഡിഎഫ് തിരുമാനിക്കുകയായിരുന്നു.

ബിജെപിയുടെ സാന്നിധ്യം
തിരുമാനത്തിൽ ഇടഞ്ഞ കാപ്പൻ എൽഡിഎഫ് വിട്ടു, എൻസിപി ബന്ധം അവസാനിപ്പിച്ച് പാർട്ടി പിളർത്തി യുഡിഎഫിൽ ഭാഗമാകുകയും ചെയ്തു. പാലായിൽ ജോസും മാണി സി കാപ്പനും നേർക്ക് നേർ ഉള്ള പോരാട്ടത്തിന് കളമൊരുങ്ങുകയും ചെയ്തു.
ഇരുവിഭാഗവും വലിയ വിജയം മണ്ഡലത്തിൽ നേടുമെന്ന് അവകാശപ്പെടുമ്പോൾ മണ്ഡലത്തിൽ ബിജെപിയുടെ സാന്നിധ്യം ആർക്ക് തിരിച്ചടിയാകുമെന്നാണ് ഉയരുന്ന ചർച്ചകൾ.

ബിജെപി വിലയിരുത്തൽ
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബിജെപിക്ക് 18,044 വോട്ടുകളായിരുന്നു ലഭിച്ചത്. ഇക്കുറിൽ വോട്ടുകൾ കുത്തനെ ഉയർത്തുമെന്ന് ബിജെപി അവകാശപ്പെടുന്നു. 30,000 വോട്ടുകള്‍ ലഭിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി ഇവിടെ. ജെആര്‍ പത്മകുമാറിന്റെ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് പാലായിൽ വോട്ടുകൾ ഉയർത്തുമെന്ന വിലയുരുത്തൽ.

ആരുടെ വോട്ട്
ജെ പ്രമീളാ ദേവിയാണ് ഇത്തവണ പാലായിൽ ബിജെപിക്ക് വേണ്ടി മത്സരിച്ചത്. പ്രമീള ദേവി അധികമായി ആരുടെ വോട്ടുകളാകും പിടിക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.അതിനിടെ ജില്ലയിൽ കാഞ്ഞിരപ്പള്ളി മണ്ഡലം പിടിക്കാനാകുമെന്ന പ്രതീക്ഷയാണ് ബിജെപി പുലർത്തുന്നത്. ഇത്തവണ കനത്ത മത്സരത്തിനാണ് മണ്ഡലത്തിൽ നടന്നത്.

കേരള കോൺഗ്രസിന്
എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന മണ്ഡലത്തിൽ ഇത്തവണ കേരള കോൺഗ്രസിനായിരുന്നു സീറ്റ്. സിറ്റിംഗ് എംഎൽഎയായ എൻ ജയരാജാണ് ഇവിടെ മത്സരിച്ചത്. യുഡിഎഫിനായി മുതിർന്ന നേതാവ് ജോസഫ് വാഴക്കനും മത്സരിച്ചു. എന്നാൽ മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചുവെന്നും 48,000 വോട്ടുകൾക്ക് വിജയിക്കാൻ കഴിയുമെന്നുമാണ് ബിജെപി വിലയിരുത്തൽ.

മികച്ച പ്രകടനം
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനമായിരുന്നു മണ്ഡലത്തിൽ ബിജെപി കാഴ്ച വെച്ചത്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലും മിന്നും മുന്നേറ്റം കാഴ്ച വെയ്ക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു. വോട്ട് കണക്കുകളിൽ എൽഡിഎഫാണ് മുന്നിലെങ്കിലും ബിജെപി ഇവിടെ 29,590 വോട്ട് അധികമായി നേടി.മണിമല ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും ബിജെപി മുന്നേറി. മണ്ഡലത്തിലെ പള്ളിക്കത്തോട് പഞ്ചായത്ത് പിടിക്കുകയും ചെയ്തിരുന്നു.
ആത്മികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications