Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; മന്ത്രിമാരെ ഇറക്കിയിട്ടും തോറ്റു, പാലായില്‍ യുഡിഎഫ് തന്നെ...

കോട്ടയം: പാലാ മണ്ഡലം ജോസ് കെ മാണിയെ പൂര്‍ണമായും കൈവിടുകയാണോ. യുഡിഎഫിന്റെ തട്ടകമായി നില്‍ക്കാനാണോ പാലായുടെ മനസ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ അകറ്റി നിര്‍ത്തിയ പാലായിലെ വോട്ടര്‍മാര്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പിലും അത് തുടര്‍ന്നു.

മന്ത്രിമാരടക്കമുള്ളവരെ വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. ഏലിക്കുളം പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജെയിംസ് ചാക്കോ ജീരകത്തില്‍ മികച്ച വിജയം നേടി. വിശദാംശങ്ങള്‍ ഇങ്ങനെ....

ഈ ചിത്രത്തില്‍ എന്താണ് ഒളിപ്പിച്ചത്? 'എനിക്ക് വേണ്ടത് സ്‌നേഹം മാത്രം'; വൈറലായി ശ്വേത മേനോന്റെ ഫോട്ടോ

1

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത്. മധ്യ കേരളത്തില്‍ ഇതിന്റെ നേട്ടം ഇടതുപക്ഷത്തിനുണ്ടാകുകയും ചെയ്തു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ മാണി തോറ്റത് ഇടതുപക്ഷത്തിനും കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടിയായി.

2

പാര്‍ട്ടി ചെയര്‍മാന്‍ തോല്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് പ്രതീക്ഷിച്ചതല്ല. പാലാ കൂടെ നില്‍ക്കുമെന്ന് കരുതിയാണ് ജോസ് കെ മാണി മല്‍സരത്തിനിറങ്ങിയത്. പക്ഷേ, കാര്യങ്ങള്‍ മറിച്ചായി. യുഡിഎഫ് പിന്തുണയോടെ മല്‍സരിച്ച സിറ്റിങ് എംഎല്‍എ മാണി സി കാപ്പന്‍ തന്നെ വെന്നിക്കൊടി നാട്ടി. മികച്ച വിജയമാണ് മാണി സി കാപ്പന്‍ നേടിയത്.

3

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന പഞ്ചായത്തുകളില്‍ പോലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ ലീഡ് ചെയ്തത് കേരള കോണ്‍ഗ്രസിന് ഞെട്ടലുണ്ടാക്കുന്നതായിരുന്നു. എന്നാല്‍ ഇനിയും മികച്ച പ്രവര്‍ത്തനം നടത്തി പാലാ തിരിച്ചുപിടിക്കാമെന്ന് കരുതിയ കേരള കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലം.

4

കോട്ടയം ജില്ലയില്‍ നടന്ന ഏക ഉപതിരഞ്ഞെടുപ്പായിരുന്നു എലിക്കുളം പഞ്ചായത്തിലെ 14ാം വാര്‍ഡിലേത്. ഇവിടെ യുഡിഎഫ് സ്ഥാാര്‍ഥിയായി മല്‍സരിച്ച ജെയിംസ് ചാക്കോ ജീരകത്തില്‍ ജയിച്ചു. ഇടതുപക്ഷത്തിന് വേണ്ടി കളത്തിലിറങ്ങിയത് ടോമി ഇടയോടിലായിരുന്നു. ഇദ്ദേഹത്തെ 159 വോട്ടുകള്‍ക്കാണ് ജെയിംസ് ചാക്കോ ജീരകത്തില്‍ പരാജയപ്പെടുത്തിയത്.

5

എലിക്കുളത്ത് വിജയം നേടിയാല്‍ പാലായിലെ ട്രെന്‍ഡ് അറിയാമെന്നാണ് കേരള കോണ്‍ഗ്രസ് എം കണക്കുകൂട്ടിയിരുന്നത്. പാലായില്‍ അതിവേഗ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നും അവര്‍ കരുതി. എന്നാല്‍ വിജയം യുഡിഎഫിനാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ജനകീയതയാണ് കേരള കോണ്‍ഗ്രസിന് തിരിച്ചടിയായത്. ജോസ് പക്ഷത്തിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളും ഫലം കണ്ടില്ല.

6

ജോസ് കെ മാണി മാത്രമല്ല, മന്ത്രിമാരും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡില്‍ പ്രചാരണത്തിന് എത്തിയിരുന്നു. എന്തുവില കൊടുത്തും ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടോമി ഇടയോടിയിലിനെ കളത്തിലിറക്കിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ മറിച്ചാണ് സംഭവിച്ചത്. ജോസ് കെ മാണി ഉള്‍പ്പെടെയുള്ളവര്‍ വീടുകള്‍ കയറി പ്രചാരണം നടത്തിയിട്ടും തോറ്റു.

7

14ാം വാര്‍ഡില്‍ നേരത്തെ ജയിച്ചത് ജോജോ ചീരാംകുഴിയായിരുന്നു. അദ്ദേഹം കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. മുന്‍ എംഎല്‍എ ജെഎ ചാക്കോയുടെ മകനാണ് ജെയിംസ് ചാക്കോ ജീരകത്തില്‍. മാത്രമല്ല, മുന്‍ പഞ്ചായത്ത് മെംബറുമാണ്. ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് തന്നെയാണ്. 16 അംഗ പഞ്ചായത്തില്‍ ഒമ്പത് വാര്‍ഡുകള്‍ എല്‍ഡിഎഫിനൊപ്പമാണ്.

Recommended Video

cmsvideo
    UAE flight companies' new guidelines

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+