പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസഫ് വിഭാഗം, ലഹരി-പ്രണയ തീവ്രവാദം ഒന്നിച്ച് പോകുന്നതെന്ന് അതിരൂപത
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് കൂടുതല്‍ പിന്തുണ. ജോസ് കെ മാണിക്ക് പിന്നാലെ ബിഷപ്പിനെ പിന്തുണച്ച് ജോസഫ് വിഭാഗം രംഗത്തെത്തി. യുഡിഎഫിന്റെ ഔദ്യോഗിക നിലപാടിനെ തള്ളിയാണ് ബിഷപ്പിന് പിന്തുണ നല്‍കിയിരിക്കുന്നത്. ബിഷപ്പ് നിര്‍വഹിച്ചത് അപ്പോസ്‌തോലിക ദൗത്യമാണെന്ന് കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് പറഞ്ഞു. ഒരു വിഭാഗം അദ്ദേഹത്തിന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്ത് വിവാദമുണ്ടാക്കുകയായിരുന്നു. ധാര്‍മിക അധ:പതനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശിച്ചത്. ഇതൊന്ന് ശരിക്കും വിലയിരുത്തിയാല്‍ വിവാദം അതോടെ തീരുമാനം മോന്‍സ് ജോസഫ് ചൂണ്ടിക്കാണിച്ചു.
ജി23 പൊളിയും, പ്രശാന്തിനെ വരുത്താന്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ, രാഹുലിനായി ഇറങ്ങി വിദ്യാര്‍ത്ഥി സംഘടന
ക്രൈസ്തവ-ഹൈന്ദവ-ഇസ്ലാം മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും നിലപാടാണ് ബിഷപ്പ് എന്നും സ്വീകരിച്ചിട്ടുള്ളത്. ക്രൈസ്തവ വിശ്വസാസികളുടെ ജീവിതത്തില്‍ സംരക്ഷിക്കേണ്ട മൂല്യാധിഷ്ഠിത നിലപാടുകളെ കുറിച്ചാണ് ബിഷപ്പ് വിശദീകരിച്ചത്. അത് വിമര്‍ശിക്കുന്നവര്‍ മറക്കുകയാണ്. മദ്യത്തിനും മയക്കുമരുന്നിനും തീവ്രവാദത്തിനും എതിരെ ക്രൈസ്തവ സഭ നടത്തുന്ന പോരാട്ടങ്ങളുടെ പ്രതിഫലനമാണ് ആ പ്രസംഗത്തിലുള്ളത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തിയ പ്രസ്താവനയോട് വിയോജിപ്പാണ് ഉള്ളത്. ബിഷപ്പിനെ നേരിട്ട് കണ്ട് പിന്തുണ അറിയിച്ചെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.
ഇതിനിടെ ചങ്ങനാശ്ശേരി അതിരൂപതയും പാലാ ബിഷപ്പിനെ പിന്തുണച്ചിരിക്കുകയാണ്. കുടുംബ ഭദ്രതയ്‌ക്കെതിരെ ശക്തികള്‍ പിടിമുറുക്കുമ്പോള്‍ നിശബ്ദത പാലിക്കാനാവില്ലെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. ദീപികയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. സ്ത്രീപീഡനങ്ങളും ആത്മഹത്യകളും വലിയ തോതില്‍ വര്‍ധിക്കുകയാണ്. കേരളത്തിലെ കുടുംബങ്ങള്‍ മുമ്പില്ലാത്ത വിധം ഭീഷണികളെ നേരിട്ട് കൊണ്ടിരിക്കുകയാണെന്നും ജോസഫ് പെരുന്തോട്ടം പറയുന്നു. പ്രണയക്കെണിയില്‍ വീഴ്ത്തിയും ഭീഷണിപ്പെടുത്തിയുമാണ് പല പീഡനങ്ങളും നടക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് പറയുന്നു. ഇതിനോടകം ഈ ലേഖനം വിവാദമായിട്ടുണ്ട്.
Recommended Video
മാലാഖയെ പോലെ തിളങ്ങി ചക്കപ്പഴം താരം ശ്രുതി രജനീകാന്ത്; ഒപ്പം ടാറ്റൂ പൊളിച്ചെന്നും ആരാധകര്‍
പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളെയും ഇത് കെണിയില്‍ പെടുത്തുന്നുണ്ട്. ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും ഇവര്‍ ഇരയാവുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത സാഹചര്യത്തില്‍ മയക്കുമരുന്ന് കടത്ത് വ്യാപകമാകും. കേരളം അതിന്റെ മുഖ്യവിപണികളിലൊന്നായി മാറാനും സാധ്യത ശക്തമാണ്. പ്രണയതീവ്രവാദവും ലഹരിതീവ്രവാദവും ഒരുമിച്ച് പോകുന്നവയാണ്. ഇത്തരം ഭീഷണികളെ ഉന്മൂലനം ചെയ്യണം. രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവര്‍ ഭാവിതലമുറയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ടവരാണ്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. സഭകള്‍ക്ക് സാമൂഹ്യ തിന്മകള്‍ക്ക് നേരെ കണ്ണടയ്ക്കാനാവില്ലെന്നും ജോസഫ് പെരുന്തോട്ടം പറഞ്ഞു.