Get Updates
Get notified of breaking news, exclusive insights, and must-see stories!

തകര്‍ത്ത് പെയ്ത് മഴ, കോട്ടയത്ത് വെള്ളപ്പൊക്ക ഭീഷണി, കരകവിഞ്ഞ മീനിച്ചിലാര്‍

കോട്ടയം: കേരളത്തില്‍ പലയിടത്തും ശക്തമായ മഴ. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അതിശക്തമായ മഴയാണ് ഇന്നലെ രാത്രി പെയ്തത്. തീക്കോയി, പൂഞ്ഞാര്‍, തെക്കേക്കര, പഞ്ചായത്ത് പരിധികളില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പ് പലയിടത്തും കരകവിഞ്ഞു. കനത്ത മഴയില്‍ കോട്ടയം ജില്ല വെള്ളപ്പൊക്ക ഭീഷണിയിലാണ്. പാലാ, ഈരാറ്റുപ്പേട്ട മേഖലകളിലാണ് മീനച്ചിലാര്‍കരവിഞ്ഞത്. ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്. ഈരാറ്റുപ്പേട്ട ടൗണ്‍ കോസ്‌വേ, കോളേജ് പാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് പാലം തൊട്ടു. രണ്ട് മണിയോടെ മഴയ്ക്ക് ശമനം ഉണ്ടായെങ്കില്‍ നാശനഷ്ടങ്ങള്‍ ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

1

മൂന്നിലവ് രണ്ടാറ്റുമുനി-വാകക്കാട് റോഡില്‍ വെള്ളം കയറി. മീനച്ചിലാലിറ്റില്‍ ജലനിരപ്പ് പലയിടത്തും ഇരുകരകള്‍ കവിഞ്ഞു. അതേസമയം ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പാലായ്ക്ക് സമീപം മൂന്നാനിയില്‍ വെള്ളം കയറി. പാലാ-തൊടുപുഴ റോഡില്‍ മുണ്ടുപാലത്തും കൊല്ലപ്പള്ളിയിലും പാലാ-രാമപുരം റോഡില്‍ കരൂരിലും വെള്ളം കയറി. എന്നാല്‍ ഗതാഗത തടസ്സം ഉണ്ടായിട്ടില്ല. മഴ ശമിച്ചതോടെ വെള്ളം ഇറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഇടമറ്റം-പൈക റോഡില്‍ വെള്ളം കയറി ഗതാഗത തടസ്സമുണ്ടായി. മണിമലയാറ്റിലും വെള്ളം ഉയര്‍ന്നു. ജില്ലയുടെ മലയോര മേഖലയിലാണ് പുലര്‍ച്ചയോടെ അതിശക്തമായ മഴ പെയ്തതും, രാവിലെയോടെ അത്കുറഞ്ഞതും.

അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തൃശൂരില്‍ ഇപ്പോഴും മഴ തുടരുകയാണ്. തൃശൂര്‍ പൂരം വെടിക്കെട്ട് കാണാനുള്ളനിയന്ത്രണം ഇന്നലെ വലിയ ആശങ്കകകള്‍ക്ക് കാരണമായിരുന്നു. പിന്നീട് പോലീസും ദേവസ്വം അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തി. സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് കാണാം. എന്നാല്‍ ഇവിടെ 144 കെട്ടിടങ്ങള്‍ക്ക് ബലക്ഷയമുണ്ട്. ഇവയില്‍ കയറരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.

തൃശൂര്‍ പൂരം വെള്ളത്തിലാക്കുന്ന മഴയാണ് ഇന്നലെ പെയ്തത്. ഇതേ തുടര്‍ന്ന് വെടിക്കെട്ട് മാറ്റിവെച്ചു. കാലാവസ്ഥ വിലയിരുത്തി പുതിയ സമയം നിശ്ചയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. കുടമാറ്റത്തിന്റെ സമയത്തടക്കം തൃശൂര്‍ നഗരത്തില്‍ കനത്ത മഴ പെയ്തിരുന്നു. എന്നാല്‍ മഴയെ അവഗണിച്ച് പൂരത്തിന്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നിരുന്നു. അതിശക്തമായ മഴ വലിയ തടസ്സങ്ങളാണ് വെടിക്കെട്ട് നടത്താന്‍ നേരമുണ്ടാക്കിയത്. അസാനി ചുഴലിക്കാറ്റിന്റെ ഭാഗമായി ആന്ധ്രപ്രദേശിന്റെ തീരമേഖലയിലും അതിശക്തമായ മഴയാണ്. വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകളും റദ്ദാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+