Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറ്റാണ്ട് പിന്നിട്ട 'വാഗ്ദാന ലംഘനം'; ഏറ്റുമാനൂര്‍ താലൂക്ക് നിര്‍ത്തലാക്കിയിട്ട് 100 വര്‍ഷം

കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ താലൂക്ക് നിര്‍ത്തലാക്കിയിട്ട് ഇന്നേക്ക് 100 വര്‍ഷം പൂര്‍ത്തിയാകുന്നു. കേരള പിറവിക്ക് മുന്‍പ് തിരുവിതാംകൂര്‍ സംസ്ഥാനത്ത് കോട്ടയം ഡിവിഷനില്‍പെട്ടതായിരുന്നു ഏറ്റുമാനൂര്‍ താലൂക്ക്. എന്നാല്‍ പിറവം മണ്ഡപത്തും വാതുക്കല്‍ ( താലൂക്ക് ) 1843ല്‍ നിര്‍ത്തിയപ്പോള്‍ അതില്‍ ഉള്‍പ്പെട്ട കടുത്തുരുത്തി പ്രവൃത്തി ഏറ്റുമാനൂര്‍ താലൂക്കില്‍ ചേര്‍ത്തിരുന്നു.

എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് പിറവം താലൂക്ക് 1848 ല്‍ പുനഃസ്ഥാപിച്ചപ്പോള്‍ കടുത്തുരുത്തി വീണ്ടും പിറവത്തിന്റെ ഭാഗമായി മാറി. എന്നാല്‍ 1860 ല്‍ പിറവം വീണ്ടും നിര്‍ത്തി. അതോടെ കടുത്തുരുത്തി പിന്നെയും ഏറ്റുമാനൂരിന്റെ ഭാഗമായി. ഏറ്റുമാനൂര്‍, കാണക്കാരി, മാഞ്ഞൂര്‍, ഓണംതുരുത്ത്, പെരുമ്പായിക്കാട്, കുടമാളൂര്‍, കൈപ്പുഴ, കടുത്തുരുത്തി, കിടങ്ങൂര്‍ എന്നീ ഒന്‍പതു പകുതികളാണ് അന്നത്തെ ഏറ്റുമാനൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നത്.

dsddas

മൂവാറ്റുപുഴ താലൂക്കില്‍ നിന്ന് ഇലയ്ക്കാട് പകുതിയും 1917 ഓഗസ്റ്റ് 17 ന് ( 1093 ചിങ്ങം ഒന്ന് ) ഏറ്റുമാനൂര്‍ താലൂക്കില്‍ ചേര്‍ക്കുകയും ചെയ്തു. പിന്നാലെ ഭരണ ചെലവ് ചുരുക്കല്‍ പരിപാടിയുടെ ഭാഗമായി 1922 ഓഗസ്റ്റ് 17 ന് (1098 ചിങ്ങം ഒന്ന്) ഏറ്റുമാനൂര്‍ താലൂക്ക് നിര്‍ത്തലാക്കുകയായിരുന്നു.

പെരുമ്പായിക്കാട്, ഏറ്റുമാനൂര്‍, ഓണംതുരുത്ത്, കുടമാളൂര്‍, കൈപ്പുഴ എന്നീ പകുതികള്‍ കോട്ടയം താലൂക്കിലും കാണക്കാരി, കിടങ്ങൂര്‍, ഇലയ്ക്കാട് എന്നീ പകുതികള്‍ മീനച്ചില്‍ താലൂക്കിലും മാഞ്ഞൂര്‍, കടുത്തുരുത്തി എന്നീ പകുതികള്‍ വൈക്കം താലൂക്കിലും ചേര്‍ത്ത് പുനസംഘടിപ്പിക്കുകയായിരുന്നു.

പത്മനാഭപുരം ഡിവിഷന്‍ നിര്‍ത്തലാക്കി തിരുവനന്തപുരം ഡിവിഷനോടു ചേര്‍ത്തതും ഇരണിയല്‍, ചെങ്ങന്നൂര്‍, ആലങ്ങാട് താലൂക്കുകള്‍ നിര്‍ത്തലാക്കി സമീപ താലൂക്കുകളില്‍ ചേര്‍ത്തതും ഇതേ സമയത്തായിരുന്നു. പിന്നീട് 1956 ല്‍ കേരള പിറവിയോടൊപ്പം ചെങ്ങന്നൂര്‍ താലൂക്ക് പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഏറ്റുമാനൂര്‍ താലൂക്ക് പുനഃസ്ഥാപിക്കും എന്നുള്ള വാഗ്ദാനം 100 വര്‍ഷം കഴിഞ്ഞിട്ടും നടപ്പായതുമില്ല.

ഇവിടെ ഏത് ഡ്രെസും ഓക്കെ ആണ്...ലുക്ക് പിന്നെ പറയേണ്ടല്ലോ; ദാവണിയില്‍ ഷംനയുടെ കലക്കന്‍ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+