Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിയെ ഞെട്ടിച്ച് തിരുവഞ്ചൂര്‍: നോമിനി പുറത്ത്, എഐസിസിയും ഒപ്പം? കോട്ടയത്ത് പുതിയ നീക്കം

കോട്ടയം: കോണ്‍ഗ്രസിലെ പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങളെ വലിയ തോതില്‍ ഉടച്ച് വാര്‍ക്കുന്ന നീക്കങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ കാണാന‍് സാധിക്കുന്നത്. പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്ന എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒന്നിച്ച് നിന്നിട്ട് പോലും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വിഡി സതീശന്‍ എത്തിയതായിരുന്നു ഇതില്‍ ആദ്യത്തേത്.

ഐ ഗ്രൂപ്പിന്‍റെ തലവനായ രമേശ് ചെന്നിത്തലയെ മറികടന്ന് വിഡി സതീശന് പ്രതിപക്ഷ സ്ഥാനത്ത് എത്താന്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശങ്ങളെ പോലും മറികടന്ന് എ ഗ്രൂപ്പിലെ പ്രമുഖരും ഒപ്പം നിന്നു. ഇതോടെ ഗ്രൂപ്പുകളിലെ പിളര്‍പ്പ് കൂടുതല്‍ ശക്തമാവുകയും ചെയ്തു. ഇപ്പോഴിതാ എ ഗ്രൂപ്പിന്‍റെ തട്ടകമായ കോട്ടയത്തും ഗ്രൂപ്പ് സമവാക്യങ്ങള്‍ ആകെ പൊളിച്ചെഴുതപ്പെടുകയാണ്.

നാം ഒന്ന്, ചിങ്ങം ഒന്ന്: കുടുംബവുമൊത്തുള്ള ചിത്രവുമായി രമേശ് പിഷാരടി

ഡിസിസി പ്രസിഡന്റ്

ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനം സംബന്ധിച്ച തര്‍ക്കമാണ് ജില്ലയില്‍ എ ഗ്രൂപ്പിനെ പിളര്‍ത്തിയിരിക്കുന്നത്. ഒരു വശത്ത് ഉമ്മന്‍ചാണ്ടി നില്‍ക്കുമ്പോള്‍ മറുവശത്ത് നിലയുറപ്പിച്ചിരിക്കുന്നത് എ ഗ്രൂപ്പില്‍ എക്കാലത്തും അദ്ദേഹത്തിന്‍റെ ഉറച്ച ശബ്ദമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ഇരുവര്‍ക്കും ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് വെവ്വേറെ നോമിനികളാണ് ഉള്ളത്.

ഉമ്മന്‍ചാണ്ടി

എ ഗ്രൂപ്പില്‍ നിന്നുള്ള ഉമ്മന്‍ചാണ്ടിയുടെ നോമിനിയാണ് ഏറെക്കാലമായി കോട്ടയത്ത് ഡിസിസി പ്രസിഡന്‍റ് പദവിയില്‍ എത്തുന്നത്. ഇത്തവണ ഗ്രൂപ്പ് പരിഗണന ഉണ്ടാവില്ലെന്ന് പറയുമ്പോള്‍ തന്നെയും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടേയും എ ഗ്രൂപ്പിന്‍റേയും താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. വിശ്വസ്തനെ ഡിസിസി അധ്യക്ഷനാക്കാനുള്ള നീക്കം ഉമ്മന്‍ചാണ്ടി ആരംഭിക്കുകയും ചെയ്തിരുന്നു.

കോട്ടയം ഡിസിസി

എന്നാല്‍ ഇതിനിടയിലാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങള്‍ക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ സ്വന്തം ഗ്രൂപ്പില്‍ നിന്ന് തന്നെ എതിര്‍ നീക്കങ്ങള്‍ ഉണ്ടാവുന്നത്. ജില്ലാ ജനറല്‍ സെക്രട്ടറി യുജിന്‍ തോമസിനെയായിരുന്നു ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി ഉയര്‍ത്തിക്കാട്ടിയിരുന്നത്. ഇക്കാര്യം അദ്ദേഹം സംസ്ഥാന-കേന്ദ്ര നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.

നാട്ടകം സുരേഷ്

എന്നാല്‍ കെപിസിസി സെക്രട്ടറി നാട്ടകം സുരേഷിനെ ഡിസിസി അധ്യക്ഷന്‍ ആക്കാനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്‍റെ നീക്കം. ഹൈക്കമാന്‍ഡില്‍ പുറത്തുവരുന്ന സൂചനകള്‍ പ്രകാരം നാട്ടകം സുരേഷ് ഡിസിസി അധ്യക്ഷന്‍ ആകും. അത്തരമൊരു തീരുമാനം ഉണ്ടായാല്‍ അത് ഉമ്മന്‍ചാണ്ടിക്ക് വലിയ തിരിച്ചടിയാവും.

ഫിൽസൺ മാത്യു

ഉമ്മൻചാണ്ടിക്കൊപ്പം ഉണ്ടായിരുന്ന ഫിൽസൺ മാത്യുവിനെ പരിഗണിക്കാത്തതിൽ ഉള്ള അതൃപ്തിയും ശക്തമാണ്. യൂജിന്‍ തോമസിന്‍റെ പേരിലുള്ള കേസുകള്‍ ഒക്കെ മറുവിഭാഗം ഇപ്പോള്‍ കുത്തിപ്പൊകുകയും ചെയ്യുന്നുണ്ട്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കെസി ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വലിയ നീക്കങ്ങള്‍ ഉമ്മന്‍ചാണ്ടി നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു.

കെസി ജോസഫ്

കെ സി ജോസഫ് ഒഴികെ മറ്റെല്ലാ സിറ്റിംഗ് എം എല്‍ എ മാര്‍ക്കും സീറ്റ് ലഭിച്ചു എന്നതും ശ്രദ്ധേയമായിരുന്നു. നാട്ടകം സുരേഷിന് വേണ്ടി കെസി വേണുഗോപാലും രംഗത്ത് ഉണ്ടെന്നാണ് സൂചന. എഐസിസിയുടെ തീരുമാനം കോട്ടയത്തെ എ ഗ്രൂപ്പിനെ തന്നെ നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമാവും. കെ സുധാകരന്‍ പിസിസി അധ്യക്ഷനായപ്പോള്‍ ആദ്യം അഭിന്ദിക്കാന്‍ ഓടിയെത്തിയ നേതാക്കളില്‍ ഒരാളായിരുന്നു തിരുവഞ്ചൂര്‍.

ശക്തമായ അഭിപ്രായം

തിരുവഞ്ചൂരിന്‍റെ സമീപകാല നീക്കങ്ങള്‍ ഗ്രൂപ്പിന് വിരുദ്ധമാണെന്ന ശക്തമായ അഭിപ്രായം ഉമ്മന്‍ചാണ്ടി അനുകൂലികള്‍ക്കിടയില്‍ ഉണ്ട്. യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് തന്നെ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും തമ്മില്‍ അകലാന്‍ തുടങ്ങിയെന്ന വിലയിരുത്തലും ഉണ്ട്. സാമുദായിക സമവാക്യം പരിണിച്ച് തന്‍റെ കയ്യിലുണ്ടായിരുന്ന ആഭ്യന്തര വകുപ്പ് ഉമ്മന്‍ചാണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയെങ്കിലും ആ ചുമതലയിലേക്ക് എത്തിയത് രമേശ് ചെന്നിത്തലയായിരുന്നു.

മോഹന്‍ലാലും ടൊവിനോയും ആസിഫും: താരങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍

Recommended Video

cmsvideo
    കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ ജനപിന്തുണ കൂട്ടി

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+