പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കുഴഞ്ഞുവീണ കേരള കോണ്‍ഗ്രസ് എം നേതാവ് അന്തരിച്ചു
കോട്ടയം: പാര്‍ട്ടി ഓഫീസിലെ സംഘര്‍ഷത്തിനിടെ കുഴഞ്ഞ് വീണ കേരള കോണ്‍ഗ്രസ് എം നേതാവും കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജോയ് കല്ലുപുര അന്തരിച്ചു. 77 വയസായിരുന്നു. കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റി യോഗത്തിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ജോയ് കല്ലുപുര കുഴഞ്ഞ് വീഴുകയായിരുന്നു.
പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പിന്നീട് കേരള കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ട്ടി ഓഫീസില്‍ വെച്ചും സംഘര്‍ഷമുണ്ടായി. ഇതിനിടെ ആണ് ജോയ് കല്ലുപുര കുഴഞ്ഞ് വീഴുന്നത്. ഇതിന് പിന്നാലെ ജോയ് കല്ലുപുരയുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.

ജോയ് കല്ലുപുരയെ നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു ഭാര്യയുടെ പരാതി. നവംബര്‍ ഏഴിനാണ് ജോയ് കല്ലുപുര കടപ്ലാമറ്റത്തെ കേരള കോണ്‍ഗ്രസ് (എം) ഓഫിസില്‍ കുഴഞ്ഞു വീണത്. ജോയ് കല്ലുപുര പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.

അന്തരിച്ച കേരള കോണ്‍ഗ്രസ് എം അതികായനും മുന്‍ ധനമന്ത്രിയുമായിരുന്ന കെ എം മാണിയുമായി ജോയി കല്ലുപുരയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. 1964 ല്‍ കേരളാ കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ കല്ലുപുര കുടുംബത്തില്‍ വെച്ചായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ ആദ്യ യോഗം ചേര്‍ന്നിരുന്നത്.

അന്ന് ഇലയ്ക്കാട് പഞ്ചായത്ത് എന്നായിരുന്നു കടപ്ലാമറ്റം പഞ്ചായത്ത് അറിയപ്പെട്ടിരുന്നത്. പ്രദേശത്ത് കേരളാ കോണ്‍ഗ്രസ് എമ്മിനെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിച്ചത് കല്ലുപുര കുടുംബത്തില്‍ വെച്ചായിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളായ കെ എം ജോര്‍ജ്, ആര് ബാലകൃഷ്ണ പിള്ള , ഇ ജോണ്‍ ജേക്കബ്ബ്, ജോസഫ് പുലിക്കുന്നേല്‍, ഡോക്ടര്‍ ജോര്‍ജ് മാത്യു എന്നിവര്‍ ഈ കുടുംബത്തിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു.

ഒരിക്കല്‍ കെ എം മാണിക്ക് സഞ്ചരിക്കാന്‍ വാഹനം ആവശ്യമായി വന്നപ്പോള്‍ ഈ തറവാട്ടിലെ തേങ്ങാ ഇടീച്ചതിന്റെ പണം കൊടുത്താണ് ജോയി കല്ലുപുര അക്കാലത്ത് കെ എം മാണിക്ക് ജീപ്പ് വാങ്ങി നല്‍കിയത് എന്നാണ് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ പറയുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications