കോട്ടയത്ത് സിപിഐക്ക് തനിവഴി; പിന്നോട്ടില്ലെന്ന് ജോസ് പക്ഷം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്
കോട്ടയം: ജില്ലാ പഞ്ചായത്ത്, പാലാ നഗരസഭ സീറ്റ് വിഭജന വിഷയത്തില്‍ എല്‍ഡിഎഫില്‍ നിലനില്‍ക്കുന്ന തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. രണ്ടിടത്തും മുന്നണി സമവാക്യം വിട്ട് ഓരോ പാര്‍ട്ടികളും മല്‍സര രംഗത്തിറങ്ങാന്‍ സാധ്യത. തര്‍ക്കത്തില്‍ പരിഹാരമായിട്ടില്ലെങ്കിലും ഇന്ന് വൈകീട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണം.
സിപിഐയും കേരള കോണ്‍ഗ്രസ് എമ്മുമാണ് തര്‍ക്കം നിലനില്‍ക്കുന്നത്. കൂടുതല്‍ സീറ്റ് വേണമെന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. ഒന്ന് വിട്ടു തന്നില്ലേ എന്ന് സിപിഐയും പറയുന്നു. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

ഞങ്ങളാണ് ശക്തര്‍
കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസിനുള്ള ശക്തി മറ്റൊരു പാര്‍ട്ടിക്കുമില്ല. ആ ശക്തിക്ക് അനുസരിച്ചുള്ള സീറ്റുകളില്‍ മല്‍സരിക്കണമെന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും ഇനിയും വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും സിപിഐ പറയുന്നു. ഇതോടെയാണ് തര്‍ക്കം രൂക്ഷമായത്.

ഒന്നിലധികം വി്ട്ടുകൊടുക്കില്ല
കോട്ടയം ജില്ലാ പഞ്ചായത്തില്‍ 11 സീറ്റുകളില്‍ മല്‍സരിക്കണമെന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. അതിന് സിപിഐ സീറ്റ് വിട്ടുകൊടുക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. മൂന്ന് സീറ്റ് സിപിഎം വിട്ടുകൊടുത്തിട്ടുണ്ട്. സിപിഐ രണ്ടു സീറ്റ് നല്‍കണമെന്ന ആവശ്യപ്പെട്ടു. എന്നാല്‍ ഒന്ന് മാത്രമേ വിട്ടുകൊടുക്കൂ എന്നാണ് സിപിഐ നിലപാട്.

സുപ്രധാന യോഗങ്ങള്‍
ജില്ലാ പഞ്ചായത്തിലേക്കും പാലാ മുന്‍സിപ്പാലിറ്റിയിലേക്കും തങ്ങള്‍ മല്‍സരിച്ചുവന്നിരുന്ന സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് കോട്ടയത്ത് നടക്കുകയാണ്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സെക്രട്ടറിയേറ്റ് തീരുമാനിക്കും.

ഒറ്റയ്ക്ക് മല്‍സരിച്ചേക്കും
സിപിഐ ജില്ലാ സെക്രട്ടേറിയറ്റില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പങ്കെടുക്കുന്നുണ്ട്. തങ്ങള്‍ മല്‍സരിച്ചിരുന്ന സീറ്റുകള്‍ തങ്ങള്‍ക്ക് തന്നെ വേണമെന്ന് സിപിഐ വാദിക്കുന്നു. തന്നില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. പാലാ മുന്‍സിപ്പാലിറ്റിയില്‍ തനിച്ച് മല്‍സരിക്കുന്ന കാര്യവും സിപിഐ ആലോചിക്കുന്നു.

കേരള കോണ്‍ഗ്രസിന്റെ ആവശ്യം
ജില്ലാ പഞ്ചായത്തില്‍ 11 സീറ്റും പാലാ മുന്‍സിപ്പാലിറ്റിയില്‍ 13 സീറ്റുമാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്. കോട്ടയത്ത് അവര്‍ക്കുള്ള കരുത്ത് അനുസരിച്ച് ഇത്രയെങ്കിലും സീറ്റില്‍ മല്‍സരിക്കണമെന്നും ആവശ്യമുന്നയിക്കുന്നു. ജില്ലാ പഞ്ചായത്തില്‍ 5 സീറ്റില്‍ മല്‍സരിച്ച സിപിഐ ഒരു സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായി. ഒന്ന് കൂടി വിട്ടുകൊടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐ തയ്യാറായിട്ടില്ല.

പാലായിലെ ഏഴ് സീറ്റുകള്‍
പാലാ മുന്‍സിപ്പാലിറ്റിയില്‍ സിപിഐ ഏഴ് സീറ്റിലാണ് മല്‍സരിച്ചിരുന്നത്. അത്ര തന്നെ സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് സിപിഐ ആവശ്യപ്പെടുന്നു. എന്നാല്‍ വിട്ടുവീഴ്ച വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സിപിഎം കേരള കോണ്‍ഗ്രസിന് നല്കിയ ഉറപ്പ് പാലിക്കാന്‍ തങ്ങളെ ഇരകളാക്കരുത് എന്ന് സിപിഐ വ്യക്തമാക്കി.

എന്‍സിപി വട്ടപ്പൂജ്യം
എല്‍ഡിഎഫിലെ ഘടകകക്ഷികളും അതൃപ്തിയിലാണ്. കേരള കോണ്‍ഗ്രസ് എം മുന്നണിയിലെത്തിയതോടെ എന്‍സിപി പൂജ്യമായി. ജില്ലാ പഞ്ചായത്തിലും പാലാ നഗരസഭയിലും അവര്‍ക്ക് ഇത്തവണ സീറ്റില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റും വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ആശങ്ക എന്‍സിപിക്കുണ്ട്.

ആരാണ് രണ്ടാമന്
എല്‍ഡിഎഫിലെ രണ്ടാമത്തെ പാര്‍ട്ടി ആര് എന്ന തര്‍ക്കമാണ് പ്രധാനമായും നിലനില്‍ക്കുന്നത്. തങ്ങളാണ് രണ്ടാം കക്ഷി എന്ന് സിപിഐ വാദിക്കുന്നു. എന്നാല്‍ കോട്ടയം ജില്ലയില്‍ രണ്ടാം കക്ഷി തങ്ങളാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പറയുന്നു. തര്‍ക്കം രൂക്ഷമായി നില്‍ക്കവെയാണ് ഇന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നത്.
ബിഹാറില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎല്‍എമാര്‍ രാജിവച്ചേക്കും, എന്‍ഡിഎ യോഗം ഇന്ന്
Recommended Video

-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications