കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്തെ സദാചാര ആക്രമണം; മുടി മുറിച്ച് പ്രതിഷേധിച്ച് കോളേജ് വിദ്യാര്‍ത്ഥിനികള്‍

Google Oneindia Malayalam News

കോട്ടയം: കോട്ടയം നഗരത്തില്‍ രാത്രി പെണ്‍കുട്ടിയ്ക്കും സുഹൃത്തിനും നേരെ ഉണ്ടായ സദാചാരഗുണ്ടകളുടെ ആക്രമണത്തില്‍ പ്രതിഷേധവുമായി സി എം എസ് കോളേജ് വിദ്യാര്‍ഥികള്‍. മുടി മുറിച്ചാണ് വിദ്യാര്‍ത്ഥികള്‍ സദാചാര ആക്രമണത്തിന് എതിരായ പ്രതിഷേധം നടത്തിയത്. സി എം എസ് കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ ചങ്ങലയും തീര്‍ത്തു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ കോളേജ് അധികൃതരും പിന്തുണച്ചു.

തിങ്കളാഴ്ച രാത്രിയാണ് കോളെജ് വിദ്യാര്‍ത്ഥികള്‍ സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിന് ഹോസ്റ്റലില്‍ നിന്ന് വസ്ത്രമെടുക്കാന്‍ പോയ ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ആക്രമണത്തിന് ഇരയായത്. ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ഇരുവരും ഭക്ഷണം കഴിക്കാനായി തിരുനക്കരയില്‍ തട്ടുകടയില്‍ കയറിയിരുന്നു.

aa

ഇതിനിടെ കാറില്‍ വന്ന മൂന്ന് പേര്‍ ഇവര്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തുകയും മോശമായ ആംഗ്യവും കാണിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ആണ്‍കുട്ടിയോട് ഇവര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നാലെ ഇരുവരും ഇവിടെ നിന്ന് ഇറങ്ങി. ഹോസ്റ്റലില്‍ നിന്ന് വസ്ത്രമെടുത്ത് തിരിച്ച് വരുന്നതിനിടെ തിരുനക്കരയില്‍ കേരള ബാങ്കിന് സമീപത്ത് അക്രമികള്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

അപകടത്തില്‍ ഓര്‍മ നഷ്ടമായി.. ആകെ ഓര്‍മയുള്ളത് കാമുകിയെ.. വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി 58 കാരന്‍അപകടത്തില്‍ ഓര്‍മ നഷ്ടമായി.. ആകെ ഓര്‍മയുള്ളത് കാമുകിയെ.. വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി 58 കാരന്‍

ഇരുവരെയും ബൈക്കില്‍നിന്ന് വലിച്ചിറക്കി നിങ്ങളെ നോക്കി നടക്കുകയായിരുന്നു എന്ന് ആക്രോശിച്ച് മൂന്ന് പേരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു. ആണ്‍കുട്ടിയുടെ തലയ്ക്ക് പിന്നില്‍ അടിച്ച് വീഴ്ത്തിയ അക്രമി സംഘം പെണ്‍കുട്ടിയെ വയറ്റില്‍ ചവിട്ടിവീഴ്ത്തി മുടിക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. ഇതിനിടെ ആളുകള്‍ ഓടിക്കൂടിയെങ്കിലും ആരും അക്രമം തടഞ്ഞില്ല.

തുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞുതുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞു

പിന്നീട് വിദ്യാര്‍ത്ഥികളുടെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചപ്പോള്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നു. ഇതിനകം പൊലീസ് പട്രോള്‍ സംഘവും സ്ഥലത്തെത്തി ഇവരെയും ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും സുഹൃത്തും ചികിത്സയിലാണ്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലൈഗര്‍ ഫണ്ടിംഗിന് പിന്നില്‍ ആര്..? വിജയ് ദേവരക്കൊണ്ടയേയും ചോദ്യം ചെയ്ത് ഇഡിലൈഗര്‍ ഫണ്ടിംഗിന് പിന്നില്‍ ആര്..? വിജയ് ദേവരക്കൊണ്ടയേയും ചോദ്യം ചെയ്ത് ഇഡി

താഴത്തങ്ങാടി സ്വദേശികളായ ഷബീര്‍, മുഹമ്മദ് അസ്ലം, അനസ് അഷ്‌കര്‍ എന്നിവരാണ് പിടിയിലായത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

English summary
Kottayam: Moral attack in Kottayam; College girls protest by cutting their hair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X