Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ചെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചയാള്‍ ബാറിലിരുന്നു മദ്യപിക്കുന്നു;അപ്പോള്‍ മരിച്ചുകിടക്കുന്നതാര്!

കോട്ടയം: മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവന്നവരുടെ കഥകൾ നാം കേട്ടിട്ടുണ്ടാകും. മരിച്ചുപോയോ ജീവിച്ചിരുപ്പുണ്ടോ എന്നറിയാതെ വർഷങ്ങളായി ബന്ധുക്കൾ കാത്തുനിൽക്കുന്ന നവുഷ്യന്മാരും ഉണ്ടാകും.

ചിലപ്പോഴെങ്കിലും മരിച്ചെന്ന് കരുതി സംസ്‌ക്കരിക്കാൻ നിൽക്കുന്ന സമയത്ത് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ വാർത്തകളും നമ്മൾ കേട്ടുകാണും. എന്നാൽ ഇതിലൊന്നും പെടത്തസംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

police

മരിച്ചയാൾ ബാറിലിരുന്ന് മദ്യപിക്കുന്നു. ഞെട്ടേണ്ട..സംഭവം സത്യം തന്നെ. മരിച്ചുവെന്ന് ബന്ധുക്കൾ ഉറപ്പിച്ച ആളാണ് ബാറിൽ ഇരുന്ന് മദ്യപിച്ചത്. സംഭവം നടന്നത് കോട്ടയത്താണ്.ആകെ മൊത്തം കൺഫ്യൂഷനായല്ലേ. സംഭവം ഇങ്ങനെയാണ്:

കോട്ടയം മെഡിക്കൽ കോളജ് അശുപത്രി പരിസരത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം ആർപ്പൂക്കര സ്വദേശിയുടേത് ആണെന്ന് ബന്ധുക്കൾ എത്തി സ്ഥിരീകരിക്കുകയും മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ പോലീസ് ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്യുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനായി വീട്ടുകാർ പന്തൽ ഇട്ട് ഒരുക്കം തുടങ്ങിയപ്പോൾ ആണ് മരിച്ചെന്ന് ബന്ധുക്കളും പോലീസും സ്ഥിരീകരിച്ച ആൾ ബാറിൽ ഇരുന്ന് മദ്യപിക്കുന്നു വാർത്ത വരുന്നത്.

ഇതോടെ ബാറിൽ എത്തി മരിച്ചുവെന്ന കരുചിയ ആളെ ബന്ധുക്കൾ പോയി കൊണ്ടുവരികയും പോലീസിൽ ഹാജരാക്കുകയും ചെയ്തു. മരിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

ഗോപി സുന്ദറിനൊപ്പം നിറ പുഞ്ചിരിയുമായി അമൃത..ഈ ചിരിമായല്ലേ എന്ന് ആരാധകര്‍

അങ്ങനെ മരിച്ചയാൾ തിരിച്ചെത്തുകയും പ്രശ്‌നങ്ങൾ ഒക്കെ മാറുകയും ചെയ്തു.പക്ഷേ, മൃതദേഹം ആരുടേതാണെന്ന ചോദ്യം ബാക്കി. മെഡിക്കൽ കോളേജിന്റെ വളപ്പിൽ നിന്നാണ് പോലീസ് മൃതദേഹം കണ്ടെത്തുന്നത്. ഒപി വിഭാഗത്തിന് സമീപം വർഷങ്ങളായി കിടന്നിരുന്ന ആളാണ് മരിച്ചതെന്ന് ആശുപത്രി ജീവനക്കാർ പോലീസിനെ അറിയിച്ചു. മൃതദേഹം കണ്ടെത്തിയത് ഒപി വിഭാഗത്തിന് സമീപമാണ്. അജ്ഞാത മൃതദേഹത്തിന് അവകാശികളായി ബന്ധുക്കളും എത്തിയതോടെ പോലീസ് കേസ് ഫയൽ അവസാനിപ്പിച്ചിരിക്കുകയായിരുന്നു.

എന്നാൽ ഇപ്പോഴും പോലീസിന്റെ മുന്നിലെ ചോദ്യം ഈ മരിച്ച വ്യക്തി യഥാർത്ഥത്തിൽ ആരാണ് എന്നാണ്. മൃതഹേഹത്തിന്റെ അവകാശം ഏറ്റെടുത്തവർക്ക് അബദ്ധം സംഭവിച്ചതാണെന്ന് മനസ്സിലായതോടെ , പിന്നെ ഇതാര് എന്ന ചോ​ദ്യമാണ് ബാക്കിനിൽക്കുന്നത്.

എന്നാൽ ഇപ്പോൾ അഞജ്ഞാത മൃതദേഹത്തിന് അവകാശികളില്ലാത്ത് അവസ്ഥയാണ്. ആരാണ് മരണപ്പെട്ട ആൾ എന്നതിനെക്കുറിച്ച് വ്യക്തത ഇല്ല. എന്തായാലും മരണപ്പെട്ട ആൾ ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിൽ ആണ് പൊലീസ് ഇപ്പോൾ. ആളെ ഉടൻ‌ തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+