നാര്‍ക്കോട്ടിക് ജിഹാദ്: പാല ബിഷപ്പിന് പിന്തുണയുമായി വിശ്വാസികളുടെ വമ്പന്‍ റാലി, രാഷ്ട്രീയ നേതാക്കളും
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ബിഷപ്പിന് പിന്തുണയുമായി വിശ്വാസികള്‍ റാലി നടത്തി. നിരവധി വിശ്വാസികളാണ് റാലിയില്‍ പങ്കെടുത്തത്. പിസി ജോര്‍ജ് ഉള്‍പ്പടെയുള്ള മിക്ക നേതാക്കളും റാലിയില്‍ പങ്കെടുത്ത് സംസാരിച്ചു. വിവിധ ക്രിസ്ത്യന്‍ സംഘടനകളും ഒപ്പം വിശ്വാസികളുമാണ് റാലി സംഘടിപ്പിച്ചത്. പാല രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആയിരുന്നു വിവാദ പരാമര്‍ശം ഉന്നയിച്ചത്. പിന്നാലെ ബിഷപ്പിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവര്‍ പ്രതിഷേധം അറിയിച്ചിരുന്നു.
എന്നാല്‍ ബിഷപ്പിനെ പിന്തുണച്ച് പാല അതിരൂപതയും രംഗത്തെത്തിയിരുന്നു. തിന്മയുടെ വേരുകള്‍ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഒര്‍മ്മിപ്പിക്കുന്നതാണ് ബിഷപ്പ് ചെയ്തതെന്ന് പാല അതിരൂപത പ്രസ്താവനയിലൂടെ അറിയിച്ചു. ബിഷപിന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ അടക്കമുള്ള എജന്‍സികള്‍ വിഷയം അന്വേഷിക്കണമെന്നായിരുന്നു വിശ്വാസികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് വിശ്വാസികള്‍ രംഗത്തെത്തിയത്. ബിഷപ്പ് ഹൗസിന് മുന്നിലാണ് റാലി സംഘടിപ്പിച്ചടത്. പാലായിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
കേന്ദ്ര ആരോഗ്യ മന്ത്രി രൂപാണിക്ക് പകരക്കാരനാവുമോ? 9 മാസത്തിനിടെ തെറിച്ചത് 4 മുഖ്യമന്ത്രിമാര്‍
അതേസമയം, ഇതിനിടെ ബിഷപ്പിന്റെ പരാമര്‍ശത്തെ പിന്തുണച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്തെത്തി. കേരളത്തിലെ ക്രൈസ്തവ സമുദായത്തിന്റെ ആശങ്ക തുറന്ന് പറഞ്ഞതിന്റെ പേരില്‍ പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നവര്‍ ഇസ്ലാമിക് സ്റ്റേറ്റ് വക്താക്കളാണോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരന്‍ പറഞ്ഞു. യുഡിഎഫ്, സിപിഎം നേതാക്കള്‍ നടത്തികൊണ്ടിരിക്കുന്ന പരാമര്‍ശങ്ങള്‍ അപ്രിയ സത്യങ്ങള്‍ പറയുന്നവര്‍ക്കെതിരായ ആക്രമണമാണ്. ബിഷപ്പിനെ ആക്രമിച്ചത് കൊണ്ട് സത്യങ്ങള്‍ ഇല്ലാതാവില്ല . മുഖ്യമന്ത്രിയും , പ്രതിപക്ഷ നേതാവും ബിഷപ്പിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയതോടെ ഇവര്‍ ഐ. എസ് വക്താക്കളാണോ എന്ന ചോദ്യമാണ് ഉയരുന്നതെന്നും മന്ത്രി പറഞ്ഞു .
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലൂടെ മുസ്‌ളീം സമുദായത്തെ ഒന്നടങ്കം അദ്ദേഹം ആക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. എന്നാല്‍ ജിഹാദി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ചെറു വിഭാഗത്തെ മാത്രമാണ് ബിഷപ്പ് പരാമര്‍ശിച്ചത്. അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ ആശങ്കയുള്ളവരില്‍ ഹിന്ദു സമുദായവുമുണ്ട്. ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന് ആധികാരികമായി തന്നെ പറയുകയായിരുന്നു ബിഷപ്പ്. സമുദായ ത്തിന്റെ ആശങ്ക തുറന്ന് പറഞ്ഞതിന്റെ പേരില്‍ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അത് നടക്കില്ലെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
Recommended Video
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍
ദിവസങ്ങള്‍ മുമ്പ് പ്രസംഗത്തിനിടെയാണ് ബിഷപ്പ് നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയത്. കേരളത്തില്‍ ലൗ ജിഹാദില്ല, എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നാര്‍ക്കോട്ടിക്ക് ഡ്രഗ് ജിഹാദാണ്. അമുസ്ലീങ്ങളായവരെ മയക്കുമരുന്നിന് അടിമയാക്കി അവരുടെ ജീവിതം നശിപ്പിച്ച് കളയുന്നവരാണ് നാര്‍ക്കോട്ടിക് ജിഹാദ് അഥവാ, ഡ്രഗ് ജിഹാദ് എന്ന് നമ്മള്‍ പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ് മയക്കുമരുന്ന് കച്ചവടങ്ങള്‍ ഇതിലേക്ക് വിരള്‍ ചൂണ്ടുന്നതാണെന്നും ബിഷപ്പ് പറഞ്ഞിരുന്നു.