കോട്ടയത്ത് കോൺഗ്രസ് തലപ്പത്തേക്ക് ചാണ്ടി ഉമ്മൻ? അവസാന ലാപ്പിൽ ട്വിസ്റ്റോ? പ്രതികരിച്ച് ചാണ്ടി ഉമ്മൻ
കോട്ടയം: എ-ഐ ഗ്രൂപ്പുകളുടെ കടുത്ത അതൃപ്തിക്കിടെ പതിനാല് ജില്ലകളിലേയും ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ സാധ്യതാ പട്ടിക കെപിസിസി നേതാക്കള്‍
കോൺഗ്രസ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് കാര്യമായ പരിഗണന കിട്ടാത്തത്തിന്റെ അമര്‍ഷത്തിലാണ് ഐ ഗ്രൂപ്പിനെ നയിക്കുന്ന രമേശ് ചെന്നിത്തലയും എ ഗ്രൂപ്പിന്റെ നേതാവ് ഉമ്മന്‍ചാണ്ടിയും.
ഉമ്മന്‍ചാണ്ടിയുടെ കോട്ടയത്ത് അടക്കം ഗ്രൂപ്പ് നേതൃത്വം നിര്‍ദേശിച്ച ആളുകളെ കൂടാതെ മറ്റ് പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുകയാണ്. അതിനിടെ കോട്ടയം ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എത്തിയേക്കും എന്നുളള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു. വാര്‍ത്തകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ രംഗത്ത് എത്തിയിട്ടുണ്ട്.
ഒരുമിച്ച് മമ്മൂട്ടിയും പാര്‍വ്വതിയും, ചുള്ളനായി മമ്മൂക്ക, വൈറല്‍ ചിത്രങ്ങള്‍

ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനെ അവതരിപ്പിക്കും എന്നായിരുന്നു കരുതിയിരുന്നത്. പ്രായാധിക്യം കാരണം ഉമ്മന്‍ചാണ്ടി മാറി നിന്നേക്കുമെന്നും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ മത്സരിച്ചേക്കും എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ തന്നേക്കാള്‍ അര്‍ഹതപ്പെട്ടവര്‍ മത്സരിക്കാനായി പാര്‍ട്ടിയിലുണ്ട് എന്നായിരുന്നു മാധ്യമങ്ങളോട് ചാണ്ടി ഉമ്മന്‍ അന്ന് നടത്തിയ പ്രതികരണം.

ഡിസിസി പുനസംഘടന അന്തിമ ഘട്ടത്തിലേക്ക് അടുക്കവേ നാട്ടകം സുരേഷ്, യുജിന്‍ തോമസ് എന്നിവരുടെ പേരുകള്‍ ആണ് കോട്ടയം ജില്ലാ അധ്യക്ഷന്‍ സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നത്. അതേസമയം കോട്ടയം ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്കുളള അന്തിമ ചര്‍ച്ചകളില്‍ ചാണ്ടി ഉമ്മന്റെ പേരും നിര്‍ദേശിക്കപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്തരം വാര്‍ത്തകളോട് ചാണ്ടി ഉമ്മന്റെ പ്രതികരണം പുറത്ത് വന്നിട്ടുണ്ട്.

ചാണ്ടി ഉമ്മന്റെ പ്രതികരണം ഇങ്ങനെ: ' കോട്ടയം DCC പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് പരിഗണിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതായി ഈ ദിവസങ്ങളിൽ ശ്രദ്ധയിൽപെട്ടു. അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കുവാൻ ആഗ്രഹിക്കുന്നു.പ്രവർത്തന പരിചയം കൊണ്ടും മികവ് കൊണ്ടും എന്നെക്കാൾ ഈ സ്ഥാനത്തിന് അർഹരായവർ പാർട്ടിയിലുണ്ട്. വ്യാജ പ്രചാരണങ്ങളെ പുറന്തള്ളുക'.

ഡിസിസി ഓഫീസ് ചുമതലയുളള ജനറല്‍ സെക്രട്ടറിയായ യൂജിന്‍ തോമസ് ഉമ്മന്‍ചാണ്ടിയുടെ നോമിനിയാണ്. ഡിസിസി വൈസ് പ്രസിഡണ്ടായ ഫില്‍സണ്‍ മാത്യൂസിന്റെ പേരും ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിരുന്നു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫിനെ ആണ് കോട്ടയം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല നിര്‍ദേശിച്ചത്. തര്‍ക്കം നീളുകയാണ് എങ്കില്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ കെസി ജോസഫിനെ ഡിസിസി പ്രസിഡണ്ടാക്കണം എന്നുളള നിര്‍ദേശവും ഉയര്‍ന്നിരുന്നു.

ടോമി കല്ലാനി, സിബി ചേനപ്പാടി, ജോമോന്‍ ഐക്കര, ബിജുമോന്‍ പുന്നത്താനം, കുഞ്ഞ് ഇല്ലംപള്ളി അടക്കമുളള പേരുകളും ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് സജീവമായിരുന്നു. കെ സുധാകരന്‍ അടക്കമുളള കെപിസിസി നേതൃത്വം രണ്ട് ദിവസം ദില്ലിയില്‍ തങ്ങി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സംസ്ഥാനത്തെ ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ സാധ്യതാ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയിരിക്കുന്നത്. ഗ്രൂപ്പ് താൽപര്യങ്ങൾ അവഗണിക്കപ്പെട്ടാൽ എ-ഐ ഗ്രൂപ്പുകൾ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും.
തലയില്‍ മുല്ലപ്പൂ ചൂടി രാജകുമാരിയായി രശ്മിക മന്ദാന; വൈറലായി പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications