പാലായില്‍ മാണി സി കാപ്പന്റെ കുതിപ്പ്, ജോസ് കെ മാണിക്കെതിരെ 7211 വോട്ടിന്റെ ലീഡ്
കോട്ടയം: പാലായില്‍ മാണി സി കാപ്പന് വന്‍ ലീഡ്. ജോസ് കെ മാണിയുടെ കോട്ടയില്‍ വലിയ തിരിച്ചടിയാണ് അദ്ദേഹം നേരിടുന്നത്. നിലവില്‍ 7211 വോട്ടുകള്‍ക്കാണ് കാപ്പന്‍ മുന്നിട്ട് നില്‍ക്കുന്നത്. ഉപതിരഞ്ഞെടുപ്പിലേത് പോലെ കാപ്പന് അനുകൂലമായ അന്തരീക്ഷമാണ് പാലായില്‍ പ്രകടമായിട്ടുള്ളത്. അതേസമയം കേരളാ കോണ്‍ഗ്രസ് മറ്റിടത്തെല്ലാം മുന്നേറ്റം നടത്തുമ്പോഴാണ് ജോസ് പ്രതിരോധത്തില്‍ നില്‍ക്കുന്നത്. നേരത്തെ
ആദ്യ ഫല സൂചനകള്‍ വന്നതോടെ എല്‍ഡിഎഫിനായിരുന്നു പാലായില്‍ മുന്‍തൂക്കം.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ജോസ് കെ മാണി 20 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് പിടിച്ചെടുക്കാനിറങ്ങിയ കേരളാ കോണ്‍ഗ്രസിന് തുടക്കത്തില്‍ തന്നെ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു ഈ കണക്കുകള്‍. എന്നാല്‍ വൈകാതെ തന്നെ മാണി സി കാപ്പന്‍ ലീഡ് പിടിച്ചെടുത്തു. പിന്നീടങ്ങോട്ട് ലീഡ് തുടരുന്നതാണ് കണ്ടത്. അതേസമയം ഈ ലീഡ് മാറി മറിയാനുള്ള സാധ്യത പാലായിലുണ്ട്.
പോസ്റ്റല്‍ വോട്ടിലും ആദ്യ റൗണ്ട് വോട്ടെണ്ണിയ രാമപുരം പഞ്ചായത്തിലും ജോസ് കെ മാണിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ രണ്ടാം റൗണ്ടിലാണ് കാപ്പന്‍ കളം തിരിച്ച് പിടിച്ചത്. വൈക്കത്തും ഇടത് മുന്നേറ്റമാണ് ഉള്ളത്. സികെ ആശ യാണ് ലീഡ് ചെയ്യുന്നത്. 6340 വോട്ടിന്റെ മികച്ച ലീഡ് തന്നെ അവര്‍ക്കുണ്ട്. ചങ്ങനാശ്ശേരിയില്‍ ജോബ് മൈക്കിള്‍ 4360 വോട്ടിന് ലീഡ് ചെയ്യുകയാണ്. ഏറ്റുമാനൂരില്‍ 520 വോട്ടിനാണ് വിഎന്‍ വാസവന്‍ മുന്നിലുള്ളത്. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് 337 വോട്ടിനാണ് മുന്നില്‍ നില്‍ക്കുന്നത്.
അതേസമയം കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ് 1318 വോട്ടിനാണ് മുന്നിലുള്ളത്. പൂഞ്ഞാറില്‍ 5177 വോട്ടിന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുന്നിലാണ്. പിസി ജോര്‍ജ് പൂഞ്ഞാറില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. പുതുപ്പള്ളിയില്‍ 1037 വോട്ടിന് ഉമ്മന്‍ ചാണ്ടി മുന്നില്‍ നില്‍ക്കുകയാണ്.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം
Recommended Video













Click it and Unblock the Notifications