കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാമ്പഴവും മോഷ്ടിച്ച് പോലീസുകാരന്‍ കടന്നതെങ്ങോട്ട്? പിടികൂടാന്‍ തടസമാകുന്നത് ഈ ഒരു കാരണം

Google Oneindia Malayalam News

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന വഴിയായിരുന്നു പോലീസുകാരൻ മാമ്പഴം മോഷ്ടിച്ചത്. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറാണ് മാമ്പഴം മോഷ്ടിച്ച ഷിഹാബ്.

സംഭവത്തിന് പിന്നാലെ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇയാളെ ഇതുവരെ പോലീസിന് പിടികൂടാൻ കഴി‍ഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പത്ത് ദിവസമായി ഇയാൾ ഒളിവിൽ പോയിട്ട്..പോലീസിന് പിടികൂടാൻ കഴിയാത്ത് ഏത് ഒളിത്താവളത്തിലാണ് ഷിഹാബ്..

1

ഒളിവിൽ പോയി പത്ത് ദിവസം കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനാകാത്തത് പോലീസിനെ സംബന്ധിച്ച് വലിയ തലവേദന തന്നെയാണ്. ഷിഹാബിന് പിടികൂടുന്നതിൽ പോലീസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇയാൾ പോലീസുകാരൻ ആണെന്നത് തന്നെയാണ്. കാരണം പൊലീസ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് തന്നെ പൊലീസിന്റെ എല്ലാ അന്വേഷണ രീതികളെ പറ്റിയും ഷിഹാബിന് വ്യക്തമായ ബോധ്യം ഉണ്ട്. ഏതൊക്കെ രീതിയിൽ ആയിരിക്കും അന്വേഷണം നടക്കുക എന്നൊക്കെ ഇയാൾക്ക് ഊഹിക്കാവുന്നതാണ്..ഇതാണ് അന്വേഷണ സംഘത്തെ വട്ടംതിരിക്കുന്നത്.

മുലായം സിംഗിന്റെ മറുപടിക്കത്ത് കിട്ടിയ നായനാര്‍ ഒരു മറുപടി അയച്ചു മലയാളത്തില്‍! രസകരമായ ഓര്‍മമുലായം സിംഗിന്റെ മറുപടിക്കത്ത് കിട്ടിയ നായനാര്‍ ഒരു മറുപടി അയച്ചു മലയാളത്തില്‍! രസകരമായ ഓര്‍മ

2

പ്രതിയുടെ മൊബൈൽ ഫോൺ പല ജില്ലകളിലായി ആണ് മൊബൈൽ റേഞ്ച് കാണിക്കുന്നത്. ഷിഹാബിനായി പോലീസ് അരിച്ചുപെറുക്കുന്നുണ്ട്.എന്നാൽ ഇയാളുടെ സ്വദേശമായ മുണ്ടക്കയത്ത് മൊബൈൽ റേഞ്ച് കാണിച്ചത് പൊലീസിനെ കുഴക്കിയിരിക്കുകയാണ്. പോലീസിനകത്ത് നിന്ന് ഷിഹാബിന് സഹായം ലഭിക്കുന്നുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Viral Video; സാരിയുടുത്ത് സുന്ദരിയായി കല്യാണച്ചടങ്ങില്‍ വധു; പക്ഷേ ചെറുതായൊന്ന് ഉറങ്ങിViral Video; സാരിയുടുത്ത് സുന്ദരിയായി കല്യാണച്ചടങ്ങില്‍ വധു; പക്ഷേ ചെറുതായൊന്ന് ഉറങ്ങി

3

അതേസമയം, പ്രതിക്കെതിരെ 2019ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ ജാമ്യം റദ്ദാക്കാൻ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിച്ചതിനും ഷിഹാബിനെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തത്. സേനയ്ക്ക് ആകെ കളങ്കമുണ്ടാക്കി എന്നതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി സിപിഒ ഷിഹാബിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

4

ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കൽ കോളജിലായിരുന്നു സംഭവ ദിവസം ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയിൽ നിന്നും ആണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയിൽ മൂടിയിട്ടിരിക്കുകയായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി സ്ഥലത്ത് നിന്ന് പോയി.

'കുടിച്ച മുലപ്പാല്‍ പോലും പുറത്തുവന്നു'; ജീവിതാഭിലാഷം നടന്നു, പക്ഷേ; അനുഭവം പങ്കിട്ട് ബെന്യാമിന്‍'കുടിച്ച മുലപ്പാല്‍ പോലും പുറത്തുവന്നു'; ജീവിതാഭിലാഷം നടന്നു, പക്ഷേ; അനുഭവം പങ്കിട്ട് ബെന്യാമിന്‍

5

രാവിലെ കച്ചവടത്തിനെത്ത് എത്തിയപ്പോഴാണ് മാമ്പഴം മോഷ്ടിക്കപ്പെട്ടതായി മനസിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ മാമ്പഴം മോഷ്ടിക്കുന്നത് പതിഞ്ഞിരുന്നു.

English summary
Policeman Shihab Who Theft Mangoes From A Roadside Fruit Shop In Kanjirapally Still Absconding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X