Puthuppally Result: ശുഭപ്രതീക്ഷയെന്ന് ജെയ്ക്, എല്ലാം വോട്ടിംഗ് മെഷീന്‍ പറയുമെന്ന് ചാണ്ടി ഉമ്മന്‍
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ശുഭപ്രതീക്ഷ പങ്ക് വെച്ച് സ്ഥാനാര്‍ത്ഥികള്‍. വോട്ടെണ്ണലില്‍ ശുഭപ്രതീക്ഷയാണ് ഉള്ളത് എന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പറഞ്ഞു. ചാണ്ടി ഉമ്മന് ജയം പ്രവചിച്ചുള്ള എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്നും ജനങ്ങളിലാണ് വിശ്വാസമെന്നും ജെയ്ക് സി തോമസ് പറഞ്ഞു.
അതേസമയം എല്ലാം വോട്ടിംഗ് മെഷീന്‍ പറയും എന്നായിരുന്നു യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പ്രതികരണം. രാവിലെ തന്നെ പുതുപ്പള്ളി പള്ളിയും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയും സന്ദര്‍ശിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പോയിരിക്കുന്നത്. എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. പത്തരയോടെ സമ്പൂര്‍ണ ഫലറിയാന്‍ സാധിക്കും.

രാവിലെ എട്ട് മണി മുതല്‍ കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. 7.30 ഓടെ സ്‌ട്രോംഗ് റൂം തുറന്നു. ജെയ്കിനേയും ചാണ്ടി ഉമ്മനേയും കൂടാതെ അഞ്ച് പേര്‍ കൂടി മത്സരരംഗത്തുണ്ട്.
എന്‍ ഡി എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍, ആം ആദ്മി സ്ഥാനാര്‍ത്ഥി ലൂക്ക് എം തോമസ് എന്നിവര്‍ക്കൊപ്പം മൂന്ന് സ്വതന്ത്രരും പുതുപ്പള്ളിയില്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു. 53 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിനെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ആദ്യം തപാല്‍ വോട്ടുകള്‍ ആണ് എണ്ണി തുടങ്ങുക. മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും, ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ ടി പി ബി എസ് വോട്ടുകളും ആണ് എണ്ണുക. അയര്‍കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യഘട്ടത്തില്‍ എണ്ണുന്നത്.
ആകെ 182 ബൂത്തുകളാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലുള്ളത്. ഒന്ന് മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തില്‍ 13 റൗണ്ടുകളായാണ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നത്.












Click it and Unblock the Notifications