കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസ് കെ മാണിയുടെ നീക്കം പാളുന്നു; യുഡിഎഫില്‍ നിന്ന് ചാക്കിടേണ്ട... നിര്‍ണായക യോഗം 14ന്

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടതുപക്ഷത്തേക്കുള്ള വരവ് എല്‍ഡിഎഫിന് നേട്ടമായി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അഞ്ച് സീറ്റില്‍ ജയിച്ച കേരള കോണ്‍ഗ്രസിന് ഒരു മന്ത്രി പദവിയും ചീഫ് വിപ്പ് പദവിയും കിട്ടിയെങ്കിലും പാര്‍ട്ടി ചെയര്‍മാന്റെ പരാജയം കടുത്ത ക്ഷീണമുണ്ടാക്കി. വിശ്വസ്തന്‍ റോഷി അഗസ്റ്റിന് മന്ത്രി പദവി നല്‍കിയ ജോസ് കെ മാണി പാര്‍ട്ടിയിലെ നിയന്ത്രണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ നീക്കങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു എന്നാണ് പുതിയ വിവരം.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

സുരേന്ദ്രന്‍ തെറിക്കുമോ? സുരേഷ് ഗോപി 'തീരുമാനിക്കും'!! പാര്‍ട്ടിക്കാരെ വിശ്വസിക്കാതെ ദേശീയ നേതൃത്വംസുരേന്ദ്രന്‍ തെറിക്കുമോ? സുരേഷ് ഗോപി 'തീരുമാനിക്കും'!! പാര്‍ട്ടിക്കാരെ വിശ്വസിക്കാതെ ദേശീയ നേതൃത്വം

കേരള കോണ്‍ഗ്രസില്‍ രണ്ടു കേന്ദ്രങ്ങള്‍ രൂപപ്പെട്ടുവെന്നാണ് വാര്‍ത്തകള്‍. യുഡിഎഫില്‍ നിന്ന് പ്രമുഖരെ തങ്ങളുടെ ക്യാമ്പിലെത്തിക്കുമെന്ന ജോസിന്റെ പ്രഖ്യാപനത്തോട് പലര്‍ക്കും അതൃപ്തിയുണ്ടത്രെ. വിശദ വിവരങ്ങള്‍ ഇങ്ങനെ....

സിപിഎം ലക്ഷ്യം കണ്ടു

സിപിഎം ലക്ഷ്യം കണ്ടു

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയത്. ഇവരെ കൂടെ ചേര്‍ത്താല്‍ മധ്യകേരളത്തില്‍ നേട്ടം കൊയ്യാമെന്ന വിലയിരുത്തലാണ് സിപിഎമ്മിനെ ഇതിന് പ്രേരിപ്പിച്ചത്. സിപിഎമ്മിന്റെ ആ പ്രതീക്ഷ അസ്ഥാനത്തായില്ല. ഇടതുപക്ഷം കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തി.

ജോസിന് ആപ്പ് വച്ചോ

ജോസിന് ആപ്പ് വച്ചോ

നിയമസഭാ തിരഞ്ഞെടുപ്പില്‍ 5 സീറ്റിലാണ് കേരള കോണ്‍ഗ്രസ് എം ജയിച്ചത്. അഞ്ചാം തവണ ഇടുക്കി മണ്ഡലത്തില്‍ നിന്ന് ജയിച്ച റോഷി അഗസ്റ്റിന് മന്ത്രി പദവി നല്‍കി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ മാണി സി കാപ്പനോട് തോറ്റത് കടുത്ത ക്ഷീണമായി. മുന്നണിയിലെ ചിലര്‍ തന്നെ വോട്ട് മറിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

കേരള കോണ്‍ഗ്രസ് എം അടിമുടി മാറും

കേരള കോണ്‍ഗ്രസ് എം അടിമുടി മാറും

രാജ്യസഭാ എംപി പദവി രാജിവച്ചാണ് ജോസ് കെ മാണി എല്‍ഡിഎഫില്‍ ഇടം ഉറപ്പിച്ചത്. സംസ്ഥാനത്ത് മന്ത്രിപദവിയിലെത്താനും അദ്ദേഹത്തിന് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ സ്വാധീനം ശക്തമാക്കുകയാണ് ജോസ്. പാര്‍ട്ടി ചെയര്‍മാന്‍ പദവിയില്‍ അനിഷേധ്യ നേതാവായി മാറുകയാണ് ലക്ഷ്യം. പാര്‍ട്ടിയെ കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനും ജോസ് ആലോചിക്കുന്നു.

ജോസിന്റെ തന്ത്രം

ജോസിന്റെ തന്ത്രം

അതേസമയം, യുഡിഎഫിന് ശക്തമായ തിരിച്ചടി കൊടുക്കാന്‍ ജോസ് കെ മാണി പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. യുഡിഎഫില്‍ നിന്ന് പ്രമുഖര്‍ താനുമായി ബന്ധപ്പെട്ടുവെന്നും കൂടുതല്‍ പേര്‍ കേരള കോണ്‍ഗ്രസിലെത്തുമെന്നും ജോസ് പരസ്യമാക്കിയിരുന്നു. ജോസഫ് പക്ഷത്തുള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയാണ് ജോസിന്റെ തന്ത്രം.

റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം

റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം

യുഡിഫില്‍ നിന്ന് കൂടുതല്‍ നേതാക്കളെ കേരള കോണ്‍ഗ്രസിലെത്തിക്കുന്നതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് യോജിപ്പില്ല. ഇവര്‍ റോഷി അഗസ്റ്റിനൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന നിലപാടാണ് റോഷി അഗസ്റ്റിന്‍ സ്വീകരിച്ചിട്ടുള്ളത്. ജോസ് കെ മാണി എന്ന് എംഎല്‍എയായി എത്തുന്നുവോ അപ്പോള്‍ മന്ത്രി പദവി കൈമാറുമെന്ന് റോഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രണ്ട് കേന്ദ്രങ്ങള്‍

രണ്ട് കേന്ദ്രങ്ങള്‍

പാര്‍ട്ടിയുടെ നിയന്ത്രണം ചെയര്‍മാനിലേക്ക് കേന്ദ്രീകരിക്കാനാണ് ജോസിന്റെ ആലോചന. ഇതിനോട് ഒരു വിഭാഗത്തിന് യോജിപ്പില്ല. ഇവരാണ് റോഷിയെ മുന്നില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. ഇതോടെ കേരള കോണ്‍ഗ്രസില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകുകയാണ്. ചെയര്‍മാനൊപ്പവും മന്ത്രിക്കൊപ്പവും എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുന്നു.

14ന് നിര്‍ണായക യോഗം

14ന് നിര്‍ണായക യോഗം

റോഷിയിലേക്ക് ചിലര്‍ കൂടുതല്‍ അടുക്കുന്നു എന്ന തോന്നല്‍ ജോസിനുണ്ടെന്നാണ് വിവരം. അതാണ് ചെയര്‍മാന് കൂടുതല്‍ അധികാരം ലഭിക്കുന്ന തരത്തില്‍ പാര്‍ട്ടി ഭരണഘടന മാറ്റാന്‍ ജോസ് ശ്രമിക്കുന്നതത്രെ. 14ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാലിദ്വീപില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് സാക്ഷി മാലിക്, ബിക്കിനി ചിത്രങ്ങല്‍ വൈറല്‍

Recommended Video

cmsvideo
R Chandrashekaran about election defeat

English summary
Senior members from Kerala Congress M not support Change in Party systems by Jose K Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X