' അപ്പ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നത് പോലെ സത്യം വിജയിച്ചു': അച്ചു ഉമ്മൻ
കോട്ടയം: സോളാർ കേസിലെ പുതിയ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ.. അപ്പ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നത് പോലെ സത്യം വിജയിച്ചുവെന്നാണ് അച്ചു ഉമ്മൻ പറഞ്ഞത്.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തി എന്ന സി ബി ഐ റിപ്പോർട്ടിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. ' അപ്പ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നത് പോലെ സത്യം വിജയിച്ചു'' ചാണ്ടി ഉമ്മൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢലോചന നടത്തി എന്ന സി ബി ഐയുടെ അന്തിമ റിപ്പോർട്ട് ഒറ്റുകാർക്കും ചതിച്ചവർക്കുമുള്ള മറുപടി ആണെന്ന് വി ഡി സതീശൻ പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് വേണ് എന്ത് ഹീന കൃത്യവും ചെയ്യാൻ മടിക്കാത്തവരാണ് സി പി എമ്മും അതിന് നേതൃത്വം നൽകുന്ന മുന്നണിയും. സി ബി ഐ റിപ്പോർട്ട് അതിന് അടിവരയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിലും മരണശേഷവും ക്രൂരമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും വേട്ടയാടിയതും ആരാണോ അവർ കണക്ക് പറയേണ്ടി വരും. സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി സി പി എമ്മിന്റെ ആശീർവാദത്തോടെ നടന്നതാണ് നീചമായ ഈ ഗൂഢാലോചന എന്നും സതീശൻ ആലോചിച്ചു.
തട്ടിപ്പ് കേസിലെ പ്രതിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സി ബി ഐ അന്വേഷത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്കും ഗൂഢാലോചനയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആകില്ല എന്നും ഇത്രയും നീചവും തരംതാണതുമായ ഗൂഢാലോചന കേരള ചരിത്രത്തിൽ കേട്ട് കേൾവി ഇല്ലാത്തതാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് സി ബി ഐ റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, സതീശൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി ഇനിയും ജനഹൃദയങ്ങളിൽ ജീവിക്കും എന്നും വേട്ടയാടിയവർ ജനങ്ങളാൽ വെറുക്കപ്പെടും എന്നും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്ന് ഓർക്കണം എന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസിൽ മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്നാണ് സി ബി ഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്.












Click it and Unblock the Notifications