പാലാ സീറ്റ് ആര്‍ക്ക്: കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത് പിണറായി വിജയന്‍
കോട്ടയം: പാലാ സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ അനിശ്ചിതത്വം തുടരവെ കോട്ടയെത്തെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ സീറ്റ് വിഷയത്തില്‍ ജില്ലാ നേതൃത്വത്തിന്‍റെ നിലപാട് അറിയുന്നതിനാണ് മുഖ്യമന്ത്രി നേരിട്ട് സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ മുന്നണിയിലേക്ക് പുതുതായ കടന്നുവന്ന കേരള കോണ്‍ഗ്രസ് എമ്മിന് ഏതൊക്കെ സീറ്റുകള്‍ വിട്ട് നല്‍കണം, ജില്ലയിലെ സീറ്റുകളുടെ വെച്ച് മാറല്‍ തുടങ്ങിയ കാര്യങ്ങളിലും മുഖ്യമന്ത്രി പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്‍റെ അഭിപ്രായം ആരാഞ്ഞു.
പാര്‍ട്ടി കോട്ടയം ജില്ലാ നേതൃത്വത്തിന്‍റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമുള്ള നിലപാടാകും എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലുമായുള്ള ചര്‍ച്ചയില്‍ സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിക്കുക. പാലാ സീറ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തതിനാല്‍ സീറ്റിന്‍റെ കാര്യത്തില്‍ ഉടന്‍ സിപിഎം തീരുമാനം പ്രഖ്യാപിച്ചേക്കില്ല. ഇതാണ് മാണി സി കാപ്പനെ പ്രതിസന്ധിയിലാക്കുന്നതും. അതേസമയം സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ എന്‍സിപിയുടെ സമ്മര്‍ദ്ദതന്ത്രത്തില്‍ വീഴേണ്ടെന്ന അഭിപ്രായവും സിപിഎമ്മിലുണ്ട്.

Recommended Video
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി വിടണം എന്നത് തന്നെയാണ് മാണി സി കാപ്പന്‍റെ അഭിപ്രായം. എന്നാല്‍ നിലവില്‍ ഇടതുമുന്നണി വിടേണ്ടതില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്‍റെയും എകെ ശശീന്ദ്രന്‍ അടക്കമുള്ള ഒരു വിഭാഗം നേതാക്കളുടേയും നിലപാട്. അതേസമയം, മാണി സി കാപ്പന്‍ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ലെന്നും എന്നാല്‍ അദ്ദേഹം വന്നാല്‍ സ്വീകരിക്കുമെന്നുമാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.












Click it and Unblock the Notifications