Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന് ഭക്ഷണത്തിലൂടെ ഭാര്യ നല്‍കിയത് മനോരോഗ ചികിത്സ മരുന്നുകള്‍, ഒടുവില്‍ അറസ്റ്റ്

പാലാ: ഭര്‍ത്താവിന് രഹസ്യമായി മനോരോഗ ചികിത്സയുടെ മരുന്നുകള്‍ ഭക്ഷണത്തില്‍ കലര്‍ത്തിയ നല്‍കിയ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ചെയ്തതാണെന്ന് ഭാര്യ പറയുന്നു. അതേസമയം ഭര്‍ത്താവ് സതീഷിന്റെ പരാതിയിലാണ് ഭാര്യ ആശാ സുരേഷ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ ഭര്‍ത്താവിനെ അപായപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ചിറയിന്‍കീഴ് സ്വദേശിയായ സതീഷിന്റെ മുറപ്പെണ്ണാണ് ആശ. 2006ലാണ് ഇവര്‍ വിവാഹിതരായത്.

1

നേരത്തെ ഭര്‍ത്താവിനെതിരെ ആശ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നുണ്ട്. സതീഷിനുള്ള ഭക്ഷണത്തില്‍ 2015 മുതലാണ് ആശ ഗുളിക കലര്‍ത്തി തുടങ്ങിയത്. മനോരോഗത്തിനുള്ള ഗുളിക വെള്ളത്തില്‍ കലര്‍ത്തി ഭക്ഷണത്തില്‍ നല്‍കുന്നതായിരുന്നു രീതി. ഈ വെള്ളം കുടിച്ച് കഴിഞ്ഞാല്‍ സതീഷ് ക്ഷീണം വന്ന് വേഗത്തില്‍ ഉറങ്ങി പോകുമായിരുന്നു. ഭക്ഷണം കഴിച്ച ഉടനെ ക്ഷീണ വരുന്നതിനെ തുടര്‍ന്ന് സതീഷ് പല ഡോക്ടര്‍മാരെയും കണ്ടിരുന്നു. എന്നാല്‍ ഫലമുണ്ടായിരുന്നു. സംശയം തോന്നിയ സതീഷ് വീട്ടില്‍ നിന്നുള്ള ഭക്ഷണം ഒഴിവാക്കുകയായിരുന്നു. അതോടെ ക്ഷീണവും കുറയുകയായിരുന്നു.

സതീഷും ആശയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു. ഐസ്‌ക്രീം കമ്പനിയുടെ മൊത്ത വിതരണ ഏജന്‍സി ഉടമയാണ് സതീഷ്. എന്നാല്‍ ഇതേ ഐസ്‌ക്രീം കമ്പനിയിലെ കൂജയിലെ വെള്ളത്തില്‍ മറ്റൊരാള്‍ വഴി മരുന്ന് കലര്‍ത്തുകയായിരുന്നു. കൂജയില്‍ നിന്ന് വെള്ളം കുടിച്ച സതീഷിന് തളര്‍ച്ച തോന്നി. ഇതോടെയാണ് സംശയം കൂടിയത്. വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുടിവെള്ളത്തില്‍ മരുന്ന് കലര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആശയുടെ ഉറ്റസുഹൃത്തിനൊപ്പം ചേര്‍ന്ന് സതീഷ് നടത്തിയ അന്വേഷണത്തിലാണ് മനോരോഗത്തിനുള്ള മരുന്നാണ് വെള്ളത്തില്‍ കലര്‍ത്തി തന്നിരുന്നതെന്ന് കണ്ടെത്തിയത്.

ആശ കൂട്ടുകാരിയോട് നടത്തിയ വാട്‌സ്ആപ്പ് സംഭാഷണം കൂടുതല്‍ തെളിവായി. ഭര്‍ത്താവിന്റെ ഉപദ്രവം കുറയ്ക്കാനാണ് മരുന്ന് കൊടുത്തത്. ഇത് കൊടുത്താല്‍ പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും. ഒരു ശല്യവുമില്ലെന്നാണ് ആശ സുഹൃത്തിനോട് പറഞ്ഞത്. സതീഷിന് നല്‍കിയിരുന്ന മരുന്നിന്റെ പേരും സുഹൃത്ത് ആശയില്‍ നിന്ന് മനസ്സിലാക്കിയെടുത്ത് അദ്ദേഹത്തിന് കൈമാറിയിരുന്നു. ഈ മരുന്നുമായി ഡോക്ടര്‍മാരെ കണ്ട സതീഷ് ലാബില്‍ പരിശോധനയും നടത്തി. ദീര്‍ഘകാലം മരുന്ന് കഴിച്ചാല്‍ മനോരോഗമോ മരണമോ സംഭവിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്. ആശയെ സഹായിച്ചവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+