കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ’: തല്ക്കാലം ചാരിയിരിന്നു പഴയിടം കാച്ചിയ മോരു കുടിക്കുക- വിമർശിച്ച് രാഹുല്‍

Google Oneindia Malayalam News

സ്കൂള്‍ കലോത്സവത്തില്‍ പാചകത്തിന് നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെ നവോത്ഥാന സൂചകമായി പ്രകീർത്തിച്ച പുരോഗമന കലാസാഹിത്യ സംഘം നേതാവ് അശോകന്‍ ചരുവിലിനെ രൂക്ഷമായി വിമർശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. നവോത്ഥാനമെന്നത് 'പഴയിടം നമ്പൂതിരി" തന്റെ അടുപ്പിൽ പുളി ചേർത്തുണ്ടാക്കുന്ന വെജിറ്റേറിയനിസം ആണെന്ന് കരുതുന്നത്ര നേർത്തതാണോ ചരുവിലിന്റെയൊക്കെ നവോത്ഥാന സങ്കല്പമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.

'പ്രണയമായാല്‍ പണി പാളും; അവിടെ ദില്‍ഷയ്ക്ക് പകരം ധന്യ വിജയിക്കും, റോബിന്‍ തിരികെ വരണമായിരുന്നു''പ്രണയമായാല്‍ പണി പാളും; അവിടെ ദില്‍ഷയ്ക്ക് പകരം ധന്യ വിജയിക്കും, റോബിന്‍ തിരികെ വരണമായിരുന്നു'

ബ്രാഹ്മണൻ അന്തപുരത്ത് നിന്ന് ഊട്ടുപുരയിലേക്ക് നടക്കുന്നതിനോ നടക്കാത്തതിനോ പകരം ജാതിയുടെ പ്രിവിലേജ് ഒരാൾക്കും ലഭിക്കാതിരിക്കുന്നതും അതേ ജാതി മറ്റൊരാളെ തഴയാതിരിക്കുന്നതുമാണ് ജാതിക്കെതിരായ നവോത്ഥാനം. ചെരിവിലിനറിയാത്തൊരു വസ്തുതയുണ്ട് കമ്പോള വൽക്കരണ കാലത്ത് ജാതിയുടെ സ്വാധീനം ഊട്ടിയുറപ്പിക്കാൻ മൂലധനം പ്രധാനമാണ്. അങ്ങനെ നോക്കുമ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയിലെ ഊട്ടുപുര പഴയിടത്തിന് നൽകുന്ന ബ്രാന്റിംഗ് ചെറുതല്ലെന്ന് ചെരിവിലിനറിയുമോ ? നാളെകളിൽ പഴയിടത്തിന്റെ ഊണില്ലാതെ പൂർണ്ണമാവാത്ത വിവാഹ മാമാങ്കങ്ങളുണ്ടാകും, ഓരോ കാലത്തും ജാതി പ്രവർത്തിക്കുന്നത് പല വിധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

pazhiydam

ജാതി ഭേദമന്യേ എല്ലാ മനുഷ്യർക്കും എല്ലാ മേഖലയും പ്രാപ്യമാകുമ്പോഴാണ് നവോത്ഥാനം പൂർണ്ണമാകൂ... ജാതി അടിച്ചേല്പ്പിച്ച തെങ്ങു കയറുന്നവന്, തെങ്ങു കയറാതെയോ കയറിയോ ഉയരങ്ങളിലെത്തിയാലാണ് നവോത്ഥാനമാവുക. മഹാ ഭൂരിപക്ഷം വിദ്യാർത്ഥികളും അധ്യാപകരും നോൺ വെജിറ്റേറിയനായിരിക്കുന്ന കാലത്ത് കോഴിക്കോടെത്തിയാൽ മട്ടൻ ബിരിയാണിയോ മറ്റു രുചി ഭേദങ്ങളോ അന്വേഷിക്കുമ്പോൾ, വെജിറ്റേറിയൻ തന്നെ കഴിക്കണക്കണമെന്നും അതും "നമ്പൂതിരിയുടെ കൈപ്പുണ്യമുള്ള" സദ്യയാവണമെന്നും ചിന്തിക്കുന്നിടത്താണ് ജാതി പ്രവർത്തിക്കുന്നത്.

സുഗതൻ കെട്ടുന്ന മതിലിൽ നവോത്ഥാനം സുരക്ഷിതമാണെന്നും ആ മതിൽ താണ്ടി അനാചാരം വരില്ലായെന്നും കരുതിയ ചെരുവിലിന്റെ ആരാധക പാത്രങ്ങളിൽ നിന്ന് ഇത്ര നവോത്ഥാനമേ പ്രതീക്ഷിക്കുന്നുള്ളൂ . അതിരിക്കട്ടെ, എല്ലാ അനാചാരങ്ങളെയും പ്രതിരോധിക്കുന്ന രാജ്യത്തെ നവോത്ഥാനത്തിന്റെ ഏറ്റവും വലിയ ആയുധമായ അംബേദ്ക്കർ തയ്യാറാക്കിയ ഭരണഘടനയെ തള്ളിപ്പറഞ്ഞ സജി ചെറിയാന്റെ മന്ത്രിസഭാ പുന:പ്രവേശനത്തെ പറ്റി എന്തെങ്കിലും പ്രതികരിക്കാനുണ്ടോ? ഇല്ലലേ. തല്ക്കാലം ചെരുവിൽ ചാരിയിരിന്നു പഴയിടം കാച്ചിയ മോരു കുടിക്കുക, 'ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ' , എന്നാണല്ലോ.

Kozhikode
English summary
Ashokan Charuvil in favor of pazhayidam Mohanan Namboothiri: Rahul in criticized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X