താടിക്കാരെല്ലാം കഞ്ചാവല്ല: താടിവളര്‍ത്തിയവരുടെ സംഗമം കോഴിക്കോട്!
കോഴിക്കോട്: താടി വളര്‍ത്തിയ യുവാക്കള്‍ വ്യാഴാഴ്ച നഗരത്തില്‍ ഒത്തുചേരും.കേരളാ ബിയേര്‍ഡ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണ്‍ ഹാളിലാണ് നോ ഷേവ് നവംബര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഉച്ചക്ക് 2 30ന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ നിര്‍വഹിക്കും.
സൗദി രാജകുമാരനെ വിദേശത്ത് കുടുക്കാന്‍ നീക്കം; കോടതിയില്‍ പരാതി, കേസെടുത്തേക്കും!! പ്രതിഷേധം
സംസ്ഥാനത്തെ താടിക്കാരുടെ ഏക രജിസ്‌റ്റേഡ് സംഘടനയായ കേരളാ ബിയേര്‍ഡ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചാരിറ്റി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. നവംബര്‍ മാസത്തില്‍ താടിയും മുടിയും വെട്ടുന്നതിനുള്ള തുക മാറ്റി വെച്ച് കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാസഹായത്തിന് നല്‍കുന്നതാണ് നോ ഷേവ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
500 അംഗങ്ങളില്‍ നിന്നും രണ്ടു ലക്ഷം രൂപ ഇതിനോടകം പിരിച്ചു കഴിഞ്ഞിട്ടുണ്ട്. കാന്‍സര്‍ രോഗികളായ ഭവ്യ, കോട്ടയം സ്വദേശി ബിനു എന്നിവര്‍ക്കാണ് ഇന്ന് നടക്കുന്ന ചടങ്ങില്‍ ചികിത്സാസഹായം നല്‍കുക. താടിവളര്‍ത്തുന്നവരെ തീവ്രവാദികളായും മയക്കുമരുന്ന് അടിമകളായും ചിത്രീകരിക്കുന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് തിരുത്തകയെന്ന ലക്ഷ്യമാണ് സംഘടനക്കുള്ളത്. നിലവില്‍ രക്തദാനം, വെളിയന്‍കോട് ഫിഷറീസ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി നിര്‍മ്മാണത്തിന് സഹായം ഉള്‍പ്പെടെ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. താടിയോടപ്പം സാമൂഹ്യസേവനങ്ങളില്‍ താല്‍പര്യമുള്ളവരെ മാത്രമാണ് സംഘടനയില്‍ അംഗങ്ങളാക്കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു.