കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുള്ളാവൂരിലെ കട്ടൗട്ടുകള്‍ ആഗോള സൂപ്പര്‍ ഹിറ്റ്; ഫിഫയിലും തരംഗമായി കോഴിക്കോടിന്റെ ഫുട്‌ബോള്‍ പ്രേമം

Google Oneindia Malayalam News

കോഴിക്കോട്: പുള്ളാവൂരിലെ ഫുട്‌ബോള്‍ പ്രേമികളുടെ കളിപ്രാന്ത് അങ്ങ് ഫിഫയില്‍ വരെയെത്തി. പുള്ളാവൂരിലെ കട്ടൗട്ടുകള്‍ ആഗോള സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. കേരളത്തിലെ ലോകകപ്പ് ചൂടിനെ കുറിച്ച് ഫിഫ വരെ പുകഴ്ത്തി ട്വീറ്റ് ചെയ്തിരിക്കുകയാണ്. നേരത്തെ തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ലയണല്‍ മെസ്സി, നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ കട്ടൗട്ടുകളെ കുറിച്ച് വാര്‍ത്തയായിരുന്നു.

ഇവരുടെ മൂന്ന് പേരുടെയും ചിത്രങ്ങളാണ് ഫിഫയുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം കട്ടൗട്ടിന് പിന്നാലെയുള്ള വിവാദങ്ങള്‍ പക്ഷേ ഇപ്പോഴും തുടരുകയാണ്. ഇത് മാറ്റിയേ തീരുവെന്ന് പരാതിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്.

1

അതേസമയം ഫിഫയുടെ ട്വീറ്റിന് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ റിട്വീറ്റ് ചെയ്തിട്ടുണ്ട്. കേരളവും മലയാളികളും, എപ്പോഴും ഫുട്‌ബോളിനെ പ്രണയിക്കുന്നവരാണ്, ഖത്തര്‍ ലോകകപ്പ് ആരംഭിച്ചതിന് ശേഷം ഈ ആവേശം അത്യുന്നതിയിലാണ്. കേരളത്തിന്റെ ഫുട്‌ബോള്‍ സ്‌നേഹിം അംഗീകരിച്ചതിന് നന്ദിയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

സൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണംസൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണം

പന്ത്രണ്ട് ദിവസം മാത്രമാണ് ഇനി ലോകകപ്പിനായിട്ട് ഉള്ളത്. ഇരുപതിനാണ് ഖത്തറില്‍ പന്തുരുളുന്നത്. ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പുള്ളാവൂര്‍ പുഴയില്‍ ആദ്യം കട്ടൗട്ട് എത്തിയത് മെസ്സിയുടേതാണ്. അതിനേക്കാള്‍ വലിപ്പത്തിലും ഉയരത്തിലുമാണ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുടെ കട്ടൗട്ടുകള്‍ ഉയര്‍ന്നത്.

28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍

അവസാനമായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ടും പുള്ളാവൂരില്‍ ഉയരുകയായിരുന്നു. ഫുട്‌ബോള്‍ ആവേശം കേരളക്കരയാകെ ആളിപ്പടര്‍ന്നിരിക്കുകയാണ്. പ്രത്യേകിച്ച് മലബാറിന്റെ മണ്ണില്‍ പലര്‍ക്കും ഫുട്‌ബോള്‍ എന്നാല്‍ പ്രാണവായു പോലെയാണ്.

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

കോഴിക്കോട് നഗരത്തില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെ കൊടുവള്ളിക്ക് സമീപത്തായാണ് പുള്ളാവൂര്‍ എന്ന ഫുട്‌ബോള്‍ ഭ്രാന്തന്മാരുടെ നാട്. ഇവിടെ മെസ്സിയും നെയ്മറുമെല്ലാം ക്രിസ്റ്റ്യാനോയുമെല്ലാം ഇവര്‍ക്ക് ആരാധനാ മൂര്‍ത്തികളാണ്. പുള്ളാവൂരിലെ കട്ടൗട്ടുകള്‍ ആഗോള ശ്രദ്ധ നേടിയതോടെ കോഴിക്കോടും കേരളവും ഒരുപോലെ പ്രശസ്തമായിരിക്കുകയാണ്.

നേരത്തെ മെസ്സിയുടെ കട്ടൗട്ട് ഉയര്‍ന്നപ്പോള്‍ അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ ഒന്നാകെ വാര്‍ത്തയാക്കിയിരുന്നു. അതുപോലെ നെയ്മറിന്റെ കട്ടൗട്ട് ബ്രസീലിന്റെ ആരാധക ഗ്രൂപ്പിലും വൈറലായി. ഇത്തവണത്തെ ലോകകപ്പിന് ഒരുപാട് സവിശേഷതകളുമുണ്ട്.

അര്‍ജന്റീനയോട് താല്‍പര്യമില്ലാത്തവര്‍ പോലും ഇത്തവണ അവര്‍ ലോകകപ്പ് നേടണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പ്രധാന കാരണം മെസ്സി കിരീടം നേടണമെന്നതാണ്. മെസ്സിയുടെ അവസാന ലോകകപ്പായത് തന്നെ കാരണം. അതുപോലെ നെയ്മറിന്റെ ആരാധകര്‍ പറയുന്നത് ബ്രസീല്‍ കഴിഞ്ഞ 20 കൊല്ലമായി കിരീടം നേടിയിട്ടില്ല എന്നാണ്. അര്‍ജന്റീനയാണെങ്കില്‍ 1986ന് ശേഷം കിരീടം നേടിയിട്ടുമില്ല. പുള്ളാവൂരിലും ആ ആവേശം നിറഞ്ഞ് നില്‍ക്കുന്നുണ്ട്.

കൂട്ടത്തില്‍ ഏറ്റവും വലിയ കട്ടൗട്ട് ക്രിസ്റ്റ്യാനോയുടേതാണ്. 50 അടിയാണ് താരത്തിന്റെ കട്ടൗട്ടിന്റെ വലിപ്പം. എന്നാല്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതാണ് ഈ കട്ടൗട്ടുകള്‍ എന്നാണ് വാദം. അതാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സിനിമാ താരങ്ങള്‍ അടക്കം ഇത് നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Kozhikode
English summary
fifa tweeted messi and neymar's viral cutout story fans around the world is elated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X