കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെട്രോള്‍ പമ്പ് ഉടമയില്‍ നിന്നും കോഴ വാങ്ങിയെന്ന് ആരോപണം: ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് രാജിവെച്ചു

പണം കൈപ്പറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ നേരത്തെ രംഗത്ത് വന്നിരുന്നു.

Google Oneindia Malayalam News
 bjpff-1674819556.jpg -Pr

കോഴിക്കോട്: പാർട്ടി പ്രവർത്തകരില്‍ നിന്ന് തന്നെ അഴിമതി ആരോപണം നേരിട്ട ബി ജെ പി പേരാമ്പ്ര പാര്‍ട്ടിക്കുള്ളിലെ കലഹവും പ്രസിഡന്റായിരുന്ന രജീഷിനെരിരെയുണ്ടായ കോഴ വിവാദവും ഇതേ തുടര്‍ന്നുണ്ടായ സംസ്ഥാന നേതൃത്വത്തിന്റെ അന്വേഷണവുമാണ് രാജിയിലേക്ക് നയിച്ചത്. രാജിക്കത്ത് ജില്ല പ്രസിഡന്റിന് കൈമാറിയതായി അദ്ദേഹം അറിയിച്ചു.

പാലേരിയിലെ പഴയ ആർ എസ് എസ് പ്രവർത്തകനായ പെട്രേള്‍ പമ്പുടമയില്‍ നിന്നും കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള ആരോപണം ഉയർന്നത്. പെട്രോള്‍ പമ്പുടമയില്‍നിന്ന് പണപ്പിരിവു നടത്തിയ സംഭവത്തില്‍ ബി ജെ പി മണ്ഡലം പ്രസിഡന്റിനെ നടപടിയില്‍ നിന്നൊഴിവാക്കിയതില്‍ ഒരു വിഭാഗം അണികളും പ്രവർത്തകരും കടുത്ത അമർഷത്തിലായിരുന്നു.

സമാനമായ ആരോപണം നേരിട്ട ജനറല്‍ സെക്രട്ടറി കെ. രാഘവനെയും വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചാലിലിനെയും ജില്ലാ നേതൃത്വം കഴിഞ്ഞ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ മണ്ഡലം പ്രസിഡന്റിനെതിരെ നടപടിയൊന്നും ഉണ്ടായില്ലെന്നു ആരോപണം ശക്തമായി നില്‍ക്കെയാണ് രജീഷിന്റെ രാജിയുണ്ടാവുന്നത്.

തന്നെ പൊതുജന മധ്യത്തിലും പാര്‍ട്ടി പ്രവര്‍ത്തകരിലും അവമതിപ്പുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നതിനാലാണ് രാജി വയ്ക്കുന്നതെന്നാണ് കെ.കെ. രജീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയത്.

എ.ബി.വി.പി ഹൈസ്‌ക്കൂള്‍ യൂണിറ്റ് പ്രസിഡണ്ട്, കക്കറ മുക്ക് ശാഖാ മുഖ്യ ശിക്ഷക്, എ.ബി.വി.പി പേരാമ്പ്ര നഗര്‍ സമിതി മെമ്പര്‍, യുവമോര്‍ച്ച വിദ്യാര്‍ത്ഥി സെല്‍ മേപ്പയ്യൂര്‍ മണ്ഡലം കണ്‍വിനര്‍, യുവമോര്‍ച്ച മേപ്പയൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, യുവമോര്‍ച്ച പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട്, ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രടറി, പ്രസിഡണ്ട്, കര്‍ഷക മോര്‍ച്ച കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി, ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്, പേരാബ്ര ബ്ലോക്ക് ആവള ഡിവിഷന്‍, ജില്ലാ പഞ്ചായത്ത് പേരാമ്പ്ര, പയ്യോളി അങ്ങാടി ഡിവിഷന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ 9 വര്‍ഷമായി പേരാമ്പ്ര താലൂക്ക് ആശുപത്രി വികസന സമിതി മെമ്പറായും പാര്‍ട്ടി പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ സാധിച്ചു എന്നതാണ് എന്റെ സംതൃപ്തിയെന്നും വ്യക്തിപരമായ കാരണത്താല്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കിതരണമെന്ന് മാസങ്ങളായി പാര്‍ട്ടിയോട് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

പാലേരി സ്വദേശി പ്രജീഷ് തനിക്കെതിര ആരുടെയെക്കെയോ പ്രലോഭനത്തില്‍ അടിസ്ഥാനരഹിതമായ ആരോപണവുമായി തനിക്കെതിരെ രംഗത്ത് വന്നതെന്നും ചുമതലയുള്ളതിനാല്‍ അക്കാര്യത്തില്‍ തന്റെ നിലപാട് പാര്‍ട്ടിക്ക് വിശദികരിക്കുകയും, അത് സംഘടനയ്ക്ക് ബോധ്യപ്പെടുകയും ചെയ്തതാണെന്നും എന്നിട്ടും സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ ചെയ്യുന്നത് തുടരുന്നതിനാലാണ് പരസ്യമായി രാജിവയ്ക്കുന്നതും തന്റെ നിലപാട് പറയുകയും ചെയ്യുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. എന്നും പ്രവര്‍ത്തകരാണ് തന്റെ ശക്തി, അവരോടപ്പം സാധാരണ പ്രവര്‍ത്തകനായി നാളെയും ഞാനുണ്ടാവും എന്നും രജീഷ് കൂട്ടിച്ചേർത്തു.

രാഹുലിന്റെ ഈ റീ ബ്രാന്‍ഡിങ് കോണ്‍ഗ്രസിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കാണാതിരിക്കാനാവില്ല;എംവി ഗോവിന്ദന്‍രാഹുലിന്റെ ഈ റീ ബ്രാന്‍ഡിങ് കോണ്‍ഗ്രസിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കാണാതിരിക്കാനാവില്ല;എംവി ഗോവിന്ദന്‍

സംസ്ഥാന ബജറ്റ്: ജനങ്ങൾക്ക് ഇരുട്ടടി, ഇത് ജനങ്ങളുടെ മേൽ കാണിക്കുന്ന അക്രമണം: കെ സുരേന്ദ്രന്‍സംസ്ഥാന ബജറ്റ്: ജനങ്ങൾക്ക് ഇരുട്ടടി, ഇത് ജനങ്ങളുടെ മേൽ കാണിക്കുന്ന അക്രമണം: കെ സുരേന്ദ്രന്‍

കേരള ബജറ്റ്: വന്യജീവി ആക്രമണം തടയാൻ 50 കോടി, മത്സ്യബന്ധനത്തിനായി ആകെ 321.31 കോടികേരള ബജറ്റ്: വന്യജീവി ആക്രമണം തടയാൻ 50 കോടി, മത്സ്യബന്ധനത്തിനായി ആകെ 321.31 കോടി

Kozhikode
English summary
Incident of taking bribe from petrol pump owner: BJP Perampra constituency president resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X