'നാവിന് കുഴപ്പമുണ്ടായിരുന്നില്ല, പ്രശ്നമുണ്ടെന്ന് ഡോക്ടർ പറഞ്ഞത് വിഷയം വിവാദമായപ്പോൾ'; കുട്ടിയുടെ അമ്മ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി കുട്ടിയുടെ അമ്മ. കുട്ടിയുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പ്രശ്നം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞത് വിഷയം വിവാദം ആയപ്പോഴാണെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. പരാതി നൽകുന്നത് വരെ അബദ്ധം പറ്റിപ്പോയെന്ന് പറഞ്ഞ് മാപ്പ് ചോദിക്കുകയായിരുന്നുവെന്നം അമ്മ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
നാവിന് കുഴപ്പമുണ്ടെങ്കിൽ മറ്റ് പരിശോധനകൾ നടത്താതെ എങ്ങനെ ശസ്ത്രക്രിയയിലേക്ക് കടക്കുമെന്നും അമ്മ ചോദിക്കുന്നു. രാവിലെ ഒൻപതരയ്ക്ക് സർജറി കഴിഞ്ഞ് തിരിച്ചുകൊണ്ടുവരുമ്പോൾ കുട്ടിയുടെ വായയിലൂടെ ചോര വരുന്നുണ്ടായിരുന്നുവെന്നും പഞ്ഞിവെച്ചിട്ടുണ്ടായിരുന്നുവെന്നും അതിന് ശേഷം 34 ാം വാർഡിലേക്ക് പോകാൻ പറഞ്ഞെന്നും അമ്മ പറയുന്നു.

ഓബ്സർവേഷന് വേണ്ടി രണ്ട് മണിക്കൂർ കിടക്കണമെന്ന് പറഞ്ഞു, നോക്കിയപ്പോൾ കുട്ടിയുടെ വിരൽ അങ്ങനെ തന്നെയുണ്ടെന്നും സർജറി കഴിഞ്ഞിട്ടില്ലല്ലോ പിന്നെ എന്തിനാണ് ഒബിസർവേഷനിൽ കിടത്തുന്നതെന്ന് ചോദിച്ചപ്പോൾ നാവിന് സർജറി കഴിഞ്ഞെന്നാണ് നഴ്സ് പറഞ്ഞതെന്ന് അമ്മ പറയുന്നു. നാവിന് ഒരു പ്രശ്നവുമില്ലെന്നും കൈയ്ക്കാണ് പ്രശ്നമെന്നും താൻ പറഞ്ഞതായും കുട്ടിയുടെ അമ്മ പറഞ്ഞു.
ഡോക്ടറെ കണ്ടപ്പോൾ അബദ്ധം പറ്റിയതാണെന്ന് അദ്ദേഹം പറഞ്ഞു. പരാതി പറഞ്ഞപ്പോഴാണ് കുട്ടിക്ക് നാവിന് പ്രശ്നമുണ്ടായിരുന്നെന്നും അത് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഡോകർ പറഞ്ഞതെന്നാണ് അമ്മ പറയുന്നത്. എന്നാൽ കുട്ടി നല്ല പോലെ സംസാരിക്കുന്നതാണെന്നും കുട്ടിയുടെ നാവിന് ഒരു കുഴപ്പവുമില്ലെന്നും അമ്മ പറയുന്നു.
കൈപ്പത്തിയിലെ ആറാമത്തെ വിരൽ നീക്കം ചെയ്യാൻ എത്തിയതായിരുന്നു കുട്ടി. എന്നാൽ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. ചെറുവണ്ണൂർ സ്വദേശിയായ കുട്ടിക്കാണ് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ വെച്ച് ഗുരുതരമായ ചികിത്സാപ്പിഴവിന് ഇരയാവേണ്ടി വന്നത്.
സംഭവത്തിൽ ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. വിശദമായി അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി. ചികിത്സാപ്പിഴവിൽ ഡോക്ടർക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതേ സമയം ഡോക്ടറെ ന്യായീകരിച്ച് കെ ജി എം സി ടി എ ( കേരള ഗവൺമെൻറ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ) രംഗത്തെത്തി. അവയവം മാറി ശസ്ത്രക്രിയ ചെയ്തുവെന്ന പ്രചാരണം തെറ്റിദ്ധാരണജനകമാണെന്നും കുട്ടിയുടെ നാവിന് അടിയിലെ വൈകല്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ ആദ്യം ആ ശസ്ത്രക്രിയ നടത്തിയതാണെന്നാണ കെ ജി എം സി ടി എ പറയുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications