സാഹിത്യത്തിന്റെ മാത്രമല്ല പ്രണയത്തിന്റെയും നഗരമാണ്; കൗതുകമായി മാനാഞ്ചിറ സ്ക്വയറിലെ ലൗ ലോക്കുകള്‍
കോഴിക്കോട്: വിശ്വപ്രണയത്തിന്റെ പ്രതീകങ്ങളാണ് ലൗ ലോക്ക്. പാരീസ് നഗരത്തില്‍ കമിതാക്കളുടെ പേരെഴുതിയുള്ള ലോക്ക് ലോകപ്രശസ്തി നേടിയിരുന്നു. ഇതാണ് പിന്നീട് പല നഗരങ്ങളിലേക്ക് വ്യാപിച്ചത്. ഇത്തരമൊരു ലോക്ക് കോഴിക്കോട് നഗരത്തില്‍ കാണാനാവുമോ? ഇപ്പോഴിതാ കോഴിക്കോട്ടെ കമിതാക്കള്‍ അത്തരമൊരു ലൗ ലോക്ക് നഗരത്തില്‍ കൊണ്ടുവന്നിരിക്കുകയാണ്.
കോഴിക്കോട് നഗരത്തിലെ മാനാഞ്ചിറ സ്ക്വയറിലാണ് ലോ ലോക്കുകള്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കമിതാകളുടെയും ദമ്പതികളുടെയുമെല്ലാം പ്രണയഭൂമിക കൂടിയാണ് മാനാഞ്ചിറ സ്ക്വയര്‍. വൈകീട്ടാവുമ്പോള്‍ നിരവധി യുവ മിഥുനങ്ങളാണ് പാര്‍ക്കിലേക്ക് ഒഴുകിയെത്തുന്നത്.

പാരീസിലെ ലൗ ലോക്ക് ബ്രിഡ്ജില്‍ നിന്നുള്ള പ്രചോദനമാണ് പല രാജ്യങ്ങളിലേക്ക് ലൗ ലോക്കുകള്‍ എത്തുന്നത്. പ്രണയത്തിന്റെ ഓര്‍മകള്‍ മാനാഞ്ചിറയിലുള്ള ഇരുമ്പുകമ്പികളിലാണ് പ്രണയിതാക്കള്‍ കൊരുത്തിടാറുള്ളത്. മാനാഞ്ചിറ സ്ക്വയറിലെത്തുന്ന പലര്‍ക്കും ഇവിടെയുള്ള ലൗ ലോക്കുകള്‍ വലിയ കൗതുകമാണ്.
പലര്‍ക്കും ഇതിന് പിന്നില്‍ വലിയൊരു ചരിത്രമുണ്ടെന്ന് അറിയില്ല. ചിലരാണെങ്കില്‍ കൗതുകമുള്ളത് കൊണ്ട് ചിത്രങ്ങളെടുത്ത് പോകും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കണ്ണീരില്‍ കുതിര്‍ന്നൊരു കഥ ലൗലോക്കുകള് പിന്നിലുണ്ട്. ലൗ ലോക്കുകള്‍ ലോകത്ത് വരാന്‍ തന്നെ കാരണമായത് ആ പ്രണയകഥയാണ്. പലരും പ്രണയത്തിന്റെ വിശ്വാസ്യതയ്ക്കാണ് ലൗ ലോക്കുകള്‍ പ്രതീകമായി ഉപയോഗിക്കുന്നത്.
നദയും നെല്‍ജയും തമ്മിലുള്ള തീവ്രവമായ പ്രണയമാണ് ലൗ ലോക്കുകള്‍ ഉണ്ടാവാന്‍ കാരണമായത്. സ്കൂള്‍ അധ്യാപികയായ നദയും സൈനികനായ നെല്‍ജയും സെര്‍ബിയന്‍ പട്ടണമായ വെര്ണ്യാക ബാന്യയിലെ ഒരു പാലത്തില്‍ വെച്ച് തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞു. അധികം വൈകാതെ തന്നെ ഇരുവരുടെയും വിവാഹ നിശ്ചയവും കഴിഞ്ഞു. അതിന് ശേഷം നെല്‍ജ ഗ്രീസില്‍ യുദ്ധത്തിനായി പോയി. അവിടെ വെച്ചാണ് നദയുടെ ജീവിതത്തിലേക്ക് ദുരന്തം വന്നെത്തുന്നത്.
പ്രിയനെ കാണാതിരിക്കാന്‍ നദയ്ക്ക് സാധിക്കില്ലായിരുന്നു. തുടര്‍ച്ചയായി അദ്ദേഹത്തിന് കത്തുകള്‍ അയച്ചുകൊണ്ടിരുന്നു. നെല്ജയെ കാണാനെത്തിയ നദയെ കാത്തിരുന്നത് ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കാര്യമായിരുന്നു.
ഗ്രീസില്‍ വെച്ച് മറ്റൊരു പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലായെന്നും, അവളുമായി തന്റെ വിവാഹം കഴിഞ്ഞുവെന്നും നെല്‍ജ നദയെ അറിയിക്കുകയായിരുന്നു. പ്രണയത്താല്‍ നദ തകര്‍ന്നുപോവുകയായിരുന്നു ആ നിമിഷം പിന്നീട് ആ ദു:ഖവും പേറിയാണ് നദ കരഞ്ഞ് കരഞ്ഞ് മരിക്കുന്നത്. ഈ കഥ അറിഞ്ഞവര്‍ പിന്നീട് ഇരുവരും പ്രണയം പറഞ്ഞ പാലത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
നദയുടെ അവസ്ഥ മറ്റാര്ക്കുമുണ്ടാവാതിരിക്കാന്, പാലത്തിന്റെ കൈവരികളില്പേരുകളെഴുതിയ പൂട്ടിടാന്‍ തുടങ്ങുകയായിരുന്നു പ്രണയിതാക്കള്‍. ഐ വാണ്ട് യു എന്ന ഇറ്റാലിയന്‍ എഴുത്തുകാരന് ഫെഡ്രിക് മോച്ചയുടെ പുസ്തകത്തില്‍ വടക്കന്‍ റോമിലുള്ള ലൗ ലോക്കുകളെ കുറിച്ച് പറയുന്നുണ്ട്.
അതേസമയം നദയുടെ ദുരന്തപൂര്‍ണമായ പ്രണയ ജീവിതമാണ് കോഴിക്കോട്ടുള്ളവരെയും ലൗ ലോക്കുകള്‍ ഇടാന്‍ പ്രേരിപ്പിച്ചതെന്ന് പറയാം. മാനാഞ്ചിറ സ്ക്വയറിലെ ജീവനക്കാരനായ ലെനിനും ഇത് തന്നെയാണ് പറയാനുള്ളത്. പാരീസിലെ പ്രശസ്തമായ ലൗ ലോക്കുകളാണ് ഇതിനും പ്രചോദനമായതെന്ന് ലെനിന് വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു. ലൗ ലോക്കുകള്‍ നാല് വര്‍ഷത്തോളമായി മാനാഞ്ചിറ സ്ക്വയറില്‍ കണ്ടുതുടങ്ങിയിട്ടെന്ന് ലെനിന് പറയുന്നു.
പലരും എപ്പോഴാണ് ഇതെല്ലാം ഇടുന്നതെന്ന് അറിയില്ല. എല്ലാവരെയും ശ്രദ്ധിക്കാന്‍ പറ്റില്ലല്ലോ? ഇത് വാര്ത്തയായിട്ടുണ്ടെന്ന് പോലും തനിക്കറിയില്ല. പലരും വരുന്നുണ്ട്. ലൗ ലോക്കിന് നിയന്ത്രണങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. കോളേജ് വിദ്യാര്‍ത്ഥികളും, മുതിര്‍ന്നവരുമെല്ലാം ഇത്തരത്തില്‍ ലൗ ലോക്കുകള്‍ ഇടുന്നവരിലുണ്ടെന്ന് ലെനിന് പറഞ്ഞു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications