കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചേവായൂരിൽ ബസിൽ പീഡനത്തിനിരയായ സംഭവം: പെൺകുട്ടിയുടെ അമ്മ വീട്ടിൽ മരിച്ച നിലയിൽ

Google Oneindia Malayalam News

കോഴിക്കോട്: ചേവായൂരിൽ ബസിൽ വെച്ച് പീഡനത്തിനിരയായ യുവതിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീ കൂടിയാണ് ഇവർ. വീട്ടിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം അതേ സമയം പീഡനത്തിനിരയായ പെൺകുട്ടി സാമൂഹ്യ നീതി വകുപ്പിന്റെ നിർദേശം അനുസരിച്ച് മറ്റൊരു കേന്ദ്രത്തിലാണ് നിലവിൽ കഴിഞ്ഞുവരുന്നത്.

കെസി വേണുഗോപാലും മയത്തില്‍ തന്നെ; ഉമ്മന്‍ ചാണ്ടിയെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യില്ല, ചെന്നിത്തലയേയുംകെസി വേണുഗോപാലും മയത്തില്‍ തന്നെ; ഉമ്മന്‍ ചാണ്ടിയെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യില്ല, ചെന്നിത്തലയേയും

ഇക്കഴിഞ്ഞ ജൂലൈ 21നാണ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി നിർത്തിയിട്ടിരുന്ന ബസിനകത്ത് വച്ച് പീഡനത്തിനിരയാകുന്നത്. സംഭവത്തിൽ കുന്ദമംഗലം സ്വദേശിയായ ഗോപീഷ് പത്താമൈൽ സ്വദേശിയായ മുഹമ്മദ് ഷമർ, എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഒളിവിലുള്ള കേസിലെ രണ്ടാം പ്രതി പന്തീർപാടം സ്വദേശി ഇന്ത്യേഷ് കുമാറിന് വേണ്ടി പോലീസ് അന്വേഷണം തുടർന്നുവരികയാണ്.

dead-15809683861-16

അതേ സമയം ഈ യുവതി നേരത്തെയും പീഡനത്തിന് ഇരയായിട്ടുള്ളതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചികിത്സ തേടിയിരുന്ന യുവതി ഇത്തരത്തിൽ രോഗം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ നേരത്തെയും പലതവണ വീട് വിട്ടിറങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയപ്പോഴാണ് ഇവർ പീഡനത്തിനിരയായിട്ടുള്ളത്. ഇക്കാര്യം യുവതി അന്വേഷണ സംഘത്തോട് നേരിട്ട് വെളിപ്പെടുത്തുകയായിരുന്നു.

ചേവായൂരില്‍ മനോവൈകല്യമുള്ള പെൺകുട്ടിയെ നിര്‍ത്തിയിട്ട സ്വകാര്യബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒളിവില്‍പ്പോയ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനെ കണ്ടെത്താൻ പൊലീസ് കേസിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതി തിരുവണ്ണാമലൈയിലുള്ള നാഗസന്യാസിമാരുടെ ആശ്രമത്തില്‍ എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെ എത്തിയെങ്കിലും പൊലീസ് എത്തുന്ന വിവരമറിഞ്ഞ് പ്രതി ഇവിടെ നിന്ന് മുങ്ങുകയായിരുന്നു.

കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

തിരുവണ്ണാമലൈയിലെ ക്രൈം സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ സത്യനാഥിന്റെ സഹായത്തോടെയാണ് കേരള പോലീസ് ആശ്രമത്തില്‍ റെയ്ഡ് നടത്തിയത്. ഇന്ത്യേഷ് കുമാര്‍ മഠാധിപതിയില്‍നിന്ന് 500 വാങ്ങി സ്ഥലം വിട്ടുവെന്ന വിവരമാണ് കേരള പോലീസിന് ലഭിക്കുന്നത്. ഇവിടെ നിന്ന് പ്രതി തഞ്ചാവൂരിലേക്ക് പോയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള പുതിയ വിവരം. ഇതിനകം തന്നെ മഠത്തില്‍ നിന്നും പ്രതി പന്തീര്‍പാടത്തുള്ള ബന്ധുവിനെ ഫോണ്‍ ചെയ്തു നാട്ടിലെ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇയാൾ ഒളിവിൽ കഴിയുന്ന സ്ഥലം വ്യക്തമായത്. മഠാധിപതിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്നെയാണ് ബന്ധുവിനെ വിളിച്ചതും. കോഴിക്കോട് സിറ്റി സൈബര്‍ സെല്ലിന്റെയും തമിഴ്നാട് സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് അന്വേഷണസംഘം ഇയാള്‍ ആശ്രമത്തിലാണുള്ളതെന്ന് കണ്ടെത്തിയത്.

വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയെ ഇരുചക്രവാഹനത്തില്‍ കയറ്റി നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സിറ്റി ക്രൈംസ്‌ക്വാഡും ചേവായൂര്‍ പോലീസും ചേര്‍ന്നാണ് പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. നേരത്തെ 2003ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഒളിവിലുള്ള ഇന്ത്യേഷ് കുമാര്‍.

Recommended Video

cmsvideo
Thennala Case: Sreenath yet to remove from accused list | Oneindia Malayalam

Kozhikode
English summary
Mother of Women who was attacked by a team of men in Chevayoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X