Get Updates
Get notified of breaking news, exclusive insights, and must-see stories!

മെയ് 2 മുഖ്യനെയടക്കം എടുത്ത് വെളിയിലിടും; അതുവരെ ജലീലും അള്ളിപ്പിടിച്ചു നിൽക്കട്ടെ: നജീബ് കാന്തപുരം

കോഴിക്കോട്: മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം. ജലീലിന് ഏതെങ്കിലും തരത്തിൽ ജനങ്ങളോടോ ഭരണഘടനയോടോ നിയമവ്യവസ്ഥയോട് തന്നെയോ റെസ്പോൻസിബിലിറ്റി ഉണ്ടായിരുന്നില്ലെന്ന് ഈ അഞ്ച് കൊല്ലത്തെ മന്ത്രിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നവർക്ക് മനസ്സിലാവും. മെയ് രണ്ടിന് മുഖ്യനെയടക്കം കേരള ജനത എടുത്ത് വെളിയിലിടും. അതുവരെ ഈ അധികാര സ്ഥാനത്ത് അള്ളിപ്പിടിച്ചു നിൽക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. നജീബ് കാന്തപുരത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ബന്ധുനിയമനത്തിൽ ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത വിധി. മന്ത്രിയായി തുടരാൻ അർഹത നഷ്ടപ്പെട്ടുവെന്നും ലോകായുക്ത വിധിയിൽ പറയുന്നു
ജലീലിന് ഏതെങ്കിലും തരത്തിൽ ജനങ്ങളോടോ ഭരണഘടനയോടോ നിയമവ്യവസ്ഥയോട് തന്നെയോ റെസ്പോൻസിബിലിറ്റി ഉണ്ടായിരുന്നില്ലെന്ന് ഈ അഞ്ച് കൊല്ലത്തെ മന്ത്രിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നവർക്ക് മനസ്സിലാവും. മാർക്ക് ദാനം, സ്വർണ്ണക്കടത്ത്, ബന്ധുനിയമനം തുടങ്ങി ഈ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ അഴിമതിക്കേസുകളുടെയൊക്കെ ഭാഗമായിരുന്നു ജലീൽ.

najeebkanthapuram-

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

തലയിൽ മുണ്ടിട്ട് ഇ. ഡി അന്വേഷണത്തിന് പോയും മാർക്ക് ദാനം തിരുത്തിയും ബന്ധുവിനെ തസ്തികയിൽ നിന്ന് ഒഴിവാക്കിയുമെല്ലാം പൊതുജന മദ്ധ്യേ ജലീൽ അപഹാസ്യനാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ വന്ന വിധിയിൽ ജലീലിനെ മന്ത്രിപദത്തിൽ നിന്ന് ഒഴിവാക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് രണ്ടിന് മുഖ്യനെയടക്കം കേരള ജനത എടുത്ത് വെളിയിലിടും. അതുവരെ ഈ അധികാര സ്ഥാനത്ത് അള്ളിപ്പിടിച്ചു നിൽക്കട്ടെ. സത്യമേ ജയിക്കൂ, നിശ്ചയം ദൈവത്തിന്റേതത്രെ അന്തിമ സത്യം

അസ്മിത സൂദിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+