Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ വൈറസ്; മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു, ജില്ലയില്‍ ഇന്ന് 2500ലധികം പേര്‍ക്ക് കൊവിഡ്

മലപ്പുറം: കോഴിക്കോട് നിപ വൈറസ് വീണ്ടും സ്ഥിരീകരിക്കുകയും 12 വയസുകാരന്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ മലപ്പുറത്ത് കനത്ത ജാഗ്രത. ഏതു സാഹചര്യവും നേരിടാന്‍ ജില്ലയില്‍ ആരോഗ്യ വിഭാഗം സജ്ജമാണെന്ന് ജില്ലയുടെ ചുമതലയുള്ള കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാന്‍ അറിയിച്ചു. നിപ വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും നടപടികള്‍ ആരംഭിച്ചു. ജില്ലയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. രോഗലക്ഷണമുള്ളവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം. നമ്പര്‍- 0483 2737857.

നിപയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് നേരത്തെ തെളിയിച്ച ജില്ലയാണ് മലപ്പുറം. 2018ല്‍ മലപ്പുറത്ത് രണ്ടുപേര്‍ക്ക് രോഗം ബാധിച്ചിരുന്നു എങ്കിലും കാര്യമായ വ്യാപനമില്ലാതെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ജാഗ്രത കൈവെടിയരുത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗം വ്യാപിക്കുന്ന ജില്ലകളിലൊന്നാണ് മലപ്പുറം. അതിനിടെയാണ് നിപ ഭീതി. മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം നിപ രോഗലക്ഷണമുള്ളവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളുമൊരുക്കും.

d

നിപ സാനിധ്യം സ്ഥീരകരിച്ച പശ്ചാത്തലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചെര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷികളോ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടാല്‍ മുഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിക്കണം.

നടന്‍ ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍

അതേസമയം, ജില്ലയില്‍ ഞായറാഴ്ച 2,568 പേര്‍ക്ക് കൊവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചു. 17.17 ശതമാനമാണ് ടിപിആര്‍. 3,317 പേര്‍ കോവിഡ് ബാധക്കുശേഷം രോഗമുക്തരായി. 2,514 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. 17 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 32 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 77,659 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 32,902 പേരാണ് ജില്ലയിലിപ്പോള്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.

അതേസമയം, കേരളത്തില്‍ ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ടു ജില്ലകളില്‍ 3000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസര്‍ഗോഡ് 380 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+