പൊലീസിനെതിരെ തെറിയഭിഷേകം, പരസ്യ മദ്യപാനം; പൊക്കിയെടുത്ത് അകത്താക്കി പൊലീസ്
മലപ്പുറം: ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് പൊലീസിനെതിരെ അധിക്ഷേപിച്ച് സംസാരിച്ചയാളെ അറസ്റ്റ് ചെയ്തു. വേങ്ങര ബസ് സ്റ്റാന്‍ഡിലിരുന്ന് പരസ്യമായി മദ്യപിച്ചുകൊണ്ടാണ് ഇയാള്‍ പൊലീസിനെ അധിക്ഷേപിച്ചത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി മധുസൂദനന്‍ പിള്ളയാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്യുന്നതിനിടെ ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി മധുസൂദനന്‍പിള്ളയാണ് മദ്യലഹരിയില്‍ വേങ്ങര ബസ് സ്റ്റാന്‍ഡിലിരുന്ന് പൊലീസിനെതിരെ തെറിയഭിഷേകം നടത്തിയത്. ഒരാഴ്ച്ച മുന്‍പ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഇയാള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ എത്തി പൊലീസിനെതിരെ തെറിയഭിഷേകം നടത്തുകയായിരുന്നു.

കയ്യില്‍ മദ്യക്കുപ്പിയുമായി ഇയാള്‍ പൊലീസിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്യാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വേങ്ങര കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയതിന് ഇയാള്‍ മൂന്ന് തവണ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ മൂന്ന് മോഷണക്കേസുകളും ഇയാളുടെ പേരിലുണ്ട്.
കൊല്ലം കല്ലുവാതുക്കലാണ് ഇയാളുടെ സ്വദേശം. കഴിഞ്ഞ 25 വര്‍ഷമായി ഇയാള്‍ മലപ്പുറത്താണ് താമസിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications