Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പിഎഫ്‌ഐ മാര്‍ച്ച്

കൊച്ചി: ആലപ്പുഴ മുദ്രാവാക്യ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ സിപി മുഹമ്മദ് ബഷീറിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം. കഴിഞ്ഞ രാത്രി പോലീസ് മലപ്പുറത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് എത്തിയത് എന്നാണ് പോലീസ് പറഞ്ഞതെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചുവത്രെ. സംസ്ഥാന ട്രഷറര്‍ കെഎച്ച് നാസറിനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞിരമറ്റത്തെ വീട്ടിലെത്തിയാണ് ആലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. തൊട്ടുപിന്നാലെയാണ് സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ ആലപ്പുഴ പോലീസ് എത്തിയത്. അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.

c

അതേസമയം, സര്‍ക്കാര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രതികരിച്ചു. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മലപ്പുറത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിപി മുഹമ്മദ് ബഷീര്‍ അറിയിച്ചു. ഇനിയും അറസ്റ്റ് തുടര്‍ന്നാല്‍ മന്ത്രിമാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത രീതിയില്‍ പ്രതിഷേധം കനപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം റിമാന്റിലാണ്. കെഎച്ച് നാസറിനെ ഇന്ന് ആലപ്പുഴ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

സംഘടനയെ വേട്ടയാടാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് അനുസരിച്ച് സിപിഎം നിയന്ത്രിക്കുന്ന കേരള പോലീസ് പ്രവര്‍ത്തിക്കുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ ആരോപിച്ചു. കഴിഞ്ഞ മാസം 21ന് റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇതോടനുബന്ധിച്ച് നടന്ന റാലിയില്‍ ഒരു കുട്ടി യുവാവിന്റെ തോളിലിരുന്ന് വിളിച്ച മുദ്രാവാക്യമാണ് വിവാദമായത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ്, കുട്ടിയെ തോളിലേറ്റിയ യുവാവ്, പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് തുടങ്ങി 30ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം റിമാന്റിലാണ്.

അതിനിടെയാണ് സംസ്ഥാന പ്രസിഡന്റിനെ കസ്റ്റഡിയിലെടുക്കാന്‍ നീക്കം നടക്കുന്നത്. കുട്ടിക്ക് മുദ്രാവാക്യം വിളിക്കാന്‍ പരിശീലനം ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ നേരത്തെ സിഎഎ സമരത്തില്‍ പങ്കെടുത്ത സമയത്തും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് കുട്ടിയും പിതാവും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+