മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആവാസ വ്യവസ്ഥ നശിപ്പിക്കില്ലന്ന് മന്ത്രിയുടെ ഉറപ്പ്, പക്ഷികളെ കൊന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

Google Oneindia Malayalam News

മലപ്പുറത്ത് ദേശീയപാതക്കായി മരം മുറിച്ചപ്പോൾ നീർക്കാക്കകൾ ചത്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തിൽ കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്ന് വനമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മരം മുറിച്ചുമാറ്റിയ ഇതര സംസ്ഥാന തൊഴിലാളികളാണ് അറസ്റ്റിലായത്.

മരം മുറിച്ചുമാറ്റിയ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ ജാർഖണ്ഡ് സ്വദേശി വികാസ് കുമാർ രാജക്, മരം മുറിച്ച തൊഴിലാളി തമിഴ്‌നാട് സേലം കൂത്തുമുട്‌നേൽ മഹാലിംഗം, സൂപ്പർവൈസർ കോയമ്പത്തൂർ ലക്ഷ്മി അമ്മാൾ ഇല്ലം എൻ.മുത്തുകുമാരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റോഡ് പണിയുടെ എൻജിനീയർ തെലങ്കാന വാറങ്കൽ പട്ടായ്പക സ്വദേശി നാഗരാജുവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. സംഭവത്തിൽ കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

1

സംഭവത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ദേശീയപാതാ അതോറിറ്റിയോട് റിപ്പോർട്ട് തേടിയിരുന്നു. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലക്ടറോടു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പക്ഷികളുടെ ആവാസ വ്യവസ്ഥ നശിപ്പിച്ചുകൊണ്ട് ഇനി മരം മുറിക്കില്ലെന്നും മന്ത്രി എ.കെ.ശശീന്ദ്രനും വ്യക്തമാക്കി. റോഡ് വികസനത്തിനായി മരം മുറിക്കുന്നത് പക്ഷികൾ കൂടുവിട്ട് പോകുംവരെ നിർത്തിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

ആക്രമിക്കാൻ ഓടിയടുത്തു, പുലിയെ മഴുകൊണ്ട് വെട്ടിക്കൊന്ന് യുവാവ്, സംഭവം ഇടുക്കിയിൽആക്രമിക്കാൻ ഓടിയടുത്തു, പുലിയെ മഴുകൊണ്ട് വെട്ടിക്കൊന്ന് യുവാവ്, സംഭവം ഇടുക്കിയിൽ

2

വ്യാഴം ഉച്ചയ്ക്കാണ് വികെ പടിയിൽ പുളിമരം മുറിച്ചത്. യന്ത്രം ഉപയോഗിച്ച് അടിഭാഗം മുറിച്ച മരം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തള്ളിമറിച്ചിടുകയായിരുന്നു.മരത്തിൽ കൂടുകൂട്ടിയ നീർകാക്കകളാണ് ചത്തതിൽ ഏറെയും. മുട്ടയിട്ട് അടയിരുന്ന പക്ഷികളും കുഞ്ഞുങ്ങളും ചത്തു.നാട്ടുകാർ പ്രഥമ ശുശ്രൂഷയും വെള്ളവും ഭക്ഷണവും നൽകിയ ശേഷം 10 പക്ഷിക്കുഞ്ഞുങ്ങളെ വനംവകുപ്പിന് കൈമാറി.

3

സംഭവം വിവാദമായതോടെ വ്യാഴാഴ്ച രാത്രി തന്നെ സാമൂഹിക വനം വകുപ്പും വനംവകുപ്പ് വിജിലൻസ് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.ഇന്നലെ സാമുഹിക വനംവകുപ്പ് വിഭാഗം കൺസർവേറ്റർ ആർ.കീർത്തി, വിജിലൻസ് വിഭാഗം കൺസർവേറ്റർ ആർ.നരേന്ദ്രബാബു, നിലമ്പൂർ ഡിഎഫ്ഒ അശ്വിൻകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.ചത്ത പക്ഷികളുടെ സാംപിൾ വനംവകുപ്പ് ശേഖരിച്ചിട്ടുണ്ട്.

തലമുടി അമിതമായി കൊഴിയുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ...

4

ചത്ത പക്ഷികളെയെല്ലാം ചാക്കുകളിലാക്കി കൊണ്ടുപോയെന്ന് പ്രദേശവാസികളിലൊരാൾ പറഞ്ഞു. റോഡ് വികസനം ആവശ്യമാണെങ്കിലും ഇത്തരത്തിൽ കണ്ണിൽച്ചോരയില്ലാത്ത നടപടി വേണമോയെന്ന ചോദ്യമാണ് പരിസ്ഥിതി സ്നേഹികളും പക്ഷി നിരീക്ഷകരും ഉൾപ്പെടെ ചോദിക്കുന്നത്. ഓർക്കാപ്പുറത്താണ് മരം വെട്ടിയത്. പക്ഷികൾക്കു പറന്നുപോകാൻ പോലും സമയം കിട്ടിയില്ല. വെട്ടിമാറ്റും മുൻപ് അവ പറന്നു പോകാൻ വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഇത്രയും പക്ഷികൾ ചാകില്ലായിരുന്നുവെന്നു പ്രദേശവാസികൾ പറയുന്നു.

സ്റ്റൈലിഷ് ലുക്കിൽ ഉണ്ണി മുകുന്ദൻ... ഇത് കിടിലമെന്ന് ആരാധകർ... കാണാം ചിത്രങ്ങൾ

Malappuram
English summary
birds fall to dead after tree gets chopped down in Malappuram two caught by tirurangadi police investigation started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X