കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോക്ടര്‍ അബ്ദുല്‍ സലാം ബിജെപി സ്ഥാനാര്‍ഥി; തിരൂരില്‍ മല്‍സരിക്കും
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സര്‍ ഡോക്ടര്‍ അബ്ദുല്‍ സലാം ബിജെപി സ്ഥാനാര്‍ഥി. തിരൂര്‍ മണ്ഡലത്തില്‍ അദ്ദേഹം ബിജെപിക്ക് വേണ്ടി മല്‍സരിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2011-15 കാലത്ത് കാലിക്കറ്റ് സര്‍വകലാശാല വിസി ആയിരുന്നു അബ്ദുല്‍ സലാം. യുഡിഎഫ് നോമിനിയായി എത്തിയ അബ്ദുല്‍ സലാം വിസി ആയിരിക്കെ വന്‍ പ്രതിഷേധങ്ങളും സമരങ്ങളും നടന്നിരുന്നു.

2019ലാണ് അബ്ദുല്‍ സലാം ബിജെപിയില്‍ ചേര്‍ന്നത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധം നേരിടേണ്ടി വന്ന വിസി ആയിരുന്നു അബ്ദുല്‍ സലാം. അക്കാലത്തെ ചില വിവാദങ്ങളില്‍ അദ്ദേഹത്തിനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. അബ്ദുല്‍ സലാം വിസി ആയിരിക്കെയാണ് കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ കോപ്ലക്‌സില്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടി നടത്തിയത്. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് അഭിപ്രായമുള്ള വ്യക്തിയ ആയിരുന്നു അദ്ദേഹം. ദില്ലിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ബിജെപി നേതാവ് അരുണ്‍ സിങ് ആണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 115 സീറ്റുകളിലാണ് കേരളത്തില്‍ ബിജെപി മല്‍സരിക്കുക. ബാക്കി സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുത്തു. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ മല്‍സരിക്കും. പികെ കൃഷ്ണദാസ് കാട്ടാക്കട മണ്ഡലത്തിലും ജനവിധി തേടും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് സികെ പത്മനാഭന്‍ മല്‍സരിക്കും.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
കേരളത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നുണ്ട്. മഞ്ചേശ്വരത്തും കോന്നിയിലും. മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് മണ്ഡലത്തില്‍ മല്‍സരിക്കും. നടന്‍ സുരേഷ് ഗോപി തൃശൂരിലാണ് മല്‍സരിക്കുക. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കോട്ടയത്തെ കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിക്കും. നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലാണ് മല്‍സരിക്കുക. ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ മല്‍സരിക്കും. കോഴിക്കോട് നോര്‍ത്തില്‍ എംടി രമേശ് മല്‍സരിക്കും.
അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications