Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത്‌ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകക്കേസ്: പ്രതികളായ എംഎല്‍എയുടെ അനന്തിരവന്‍മാര്‍ക്കെതിരെ നടപടിയില്ല

മലപ്പുറം: യൂത്ത്‌ലീഗ് പ്രവര്‍ത്തകനായിരുന്ന മനാഫ് വധക്കേസിലെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ അനന്തിരവന്‍മാരായ പ്രതികള്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. മൂന്നു മാസത്തിനകം ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടണമെന്ന കോടതി ഉത്തരവുണ്ടായിട്ടും പോലീസ് ഇതും ഗൗരവത്തിലെടുത്തില്ലെന്നും മരിച്ച മനാഫിന്റെ സഹോദരന്‍മാര്‍ പരാതിപ്പെടുന്നു. കൊലപാതകം നടന്ന ശേഷം 23വര്‍ഷമായി ഒഴിവില്‍ കഴിയുന്ന കേസിലെ ഒന്നും മൂന്നും പ്രതികളായ പിവി അന്‍വര്‍ എംഎല്‍എയുടെ സഹോദരീ പുത്രന്‍മാരായ മാലങ്ങാടന്‍ ഷെഫീഖ് (49), മാലങ്ങാടന്‍ ഷെരീഫ് (51) എന്നിവരെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍പോലും പോലീസ് തയ്യാറായിട്ടില്ല.

കൊലപാതകം നടന്ന് 23 വര്‍ഷം കഴിഞ്ഞിട്ടും എം.എല്‍.എയുടെ സഹോദരീപുത്രന്‍മാരടക്കം നാലു പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്നു കാണിച്ച് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖാണ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിനെ സമീപിച്ചത്. നാലു പ്രതികളെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പിടികൂടാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഉത്തരവിട്ടിരുന്നു.

murdercasemlprm-1

മൂന്നു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മജിസ്‌ട്രേറ്റ് റാഫേല്‍ ജൂലൈ 25ന് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ കോടതി ഉത്തരവില്‍ അടയിരുന്ന പോലീസ് പ്രതികളെ പിടികൂടാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഇതിനിടെ ജൂലൈ 30ന് കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട് തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45),നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ നാടകീയമായി കോടതിയില്‍ കീഴടങ്ങി. ഇവരുടെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും മഞ്ചേരി ജില്ലാ കോടതിയും തള്ളിയിരുന്നു. 60 ദിവസമായി ഇവര്‍ കോഴിക്കോട് സബ് ജയിലില്‍ കഴിയുകയാണ്.

1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ എടവണ്ണ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ പട്ടാപകല്‍ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്നാണ് കേസില്‍ രണ്ടാം പ്രതിയായിരുന്ന പി.വി അന്‍വര്‍ എം.എല്‍.എ എടക്കം 21 പ്രതികളെ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന ഇന്നത്തെ ഡി.ജി.പി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) സി. ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്നാണ് മനാഫിന്റെ ബന്ധുക്കളുടെ ആരോപണം.

പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവിട്ടിട്ടും എം.എല്‍.എയുടെ അനന്തിരവന്‍മാരായ പ്രതികളെ പിടിക്കാന്‍ ലുക്കൗട്ട് നോട്ടീസിറക്കാന്‍പോലും തയ്യാറാകാത്ത പോലീസിനെതിരെ കോടതി അലക്ഷ്യത്തിന് കേസ് നല്‍കുമെന്ന് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+