ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ സ്വർണ്ണക്കടത്ത്; രണ്ടേകാൽ കിലോ സ്വർണവും പ്രതിയും പിടിയിൽ
കൊച്ചി: കേരളത്തിൽ സ്വർണക്കടത്ത് കേസുകൾ തുടർ കഥയാകുന്നു. വിമാനത്താവളങ്ങളിൽ നിന്ന് തുടർച്ചയായി സ്വർണക്കടത്ത് നടത്തുന്നവരെ കസ്റ്റംസ് പിടികൂടികയാണ്. എന്നാൽ, പതിവിൽ നിന്നും വിപരീതമായി രീതിയിലെ സ്വർണ്ണക്കടത്ത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.
ഇറച്ചി വെട്ടുന്ന യന്ത്രത്തിന് ഉള്ളിൽ വച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. പ്രതികളിൽ നിന്നും കസ്റ്റംസ് 232 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. യന്ത്രം ഇറക്കുമതി ചെയ്ത തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസ് എറണാകുളത്തിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

Recommended Video

അതേസമയം, കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിൽ നിന്നും 850 ഗ്രാം സ്വർണം ആയിരുന്നു പിടികൂടിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ആസിഫ് ആണ് പിടിയിലായത്. എന്നാൽ, അടുത്തകാലത്തായി നിരവധി കേസുകളാണ് കസ്റ്റംസിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ പിടി കൂടുന്നത്.
കഴിഞ്ഞ ദിവസം കരിപ്പൂരിൽ വൻ സ്വർണവേട്ട നടന്നിരുന്നു. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇതിന് പിന്നാലെ 5 യാത്രക്കാർ കസ്റ്റംസിന്റെ പിടിയിലായി. രണ്ടര കിലോ സ്വർണം ആണ് കോഴിക്കോട്ടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും പൊലീസും ചേർന്ന് പിടികൂടിയത്. 5 യാത്രക്കാർക്ക് പുറമേ ഇവരെ കൂട്ടി കൊണ്ട് പോകാൻ വിമാനത്താവളത്തിൽ എത്തിയ ഏഴ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ക്യാപ്സ്യൂൾ ആക്കി ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇതിനൊപ്പം കാലിൽ വെച്ചുകെട്ടിയ നിലയിലും ലഗേജിൽ ആരുമറിയാതെ ഒളിപ്പിച്ച നിലയിൽ സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നു പ്രതികൾ.
തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. വിമാനത്താവളത്തിന് ഉള്ളിലെ പരിശോധന പൂർത്തിയാക്കിയ ശേഷം യാത്രക്കാർ പുറത്തിറങ്ങിയിരുന്നു. ഇവരിൽ നിന്നും ആണ് സ്വർണം പിടികൂടിയത്. നാല് കാറുകളും ഇവരിൽ നിന്നും പിടികൂടി എന്നാണ് റിപ്പോർട്ട്.വയനാട് സ്വദേശി അബ്ദുല്‍ റസാഖിൽ നിന്നും 1600 ഗ്രാം സ്വർണം പിടികൂടി. ഇതിനെ തരികൾ ആക്കി കാലിൽ വച്ചുകെട്ടി ആണ് ഇയാൾ കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയതായിരുന്നു അബ്ദുൽ റസാഖ്.
ഇയാളെ കൂട്ടി കൊണ്ടു പോകാൻ വിമാനത്താവളത്തിന് പുറത്ത് കാവൽ നിന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ സുബൈർ, ഫഹദ് എന്നിവർ പൊലീസിന്റെ പിടിയിലായി. കാർ സഹിതം പൊലീസ് പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ കോഴിക്കോട്ടുകാരൻ മജീദിയിൽ നിന്നും സ്വർണ്ണം പിടികൂടി. സ്പേസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നും നാട്ടിൽ എത്തിയതായിരുന്ന മജീദ്. ഇയാളെ കൂട്ടി കൊണ്ടുപോകാൻ എത്തിയ പൊന്നാനി സ്വദേശികളായ ഹംസയുടെയും ഫര്‍ദാനിന്റെയും കാറടക്കം പിടിയിലായിരുന്നു.












Click it and Unblock the Notifications