വിപി സാനുവിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കി പഞ്ചാബിലേയും ബിഹാറിലേയും കര്‍ഷകര്‍
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിപി സാനുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നല്‍കി ബിഹാറിലേയും പഞ്ചാബിലേയും കര്‍ഷക നേതാക്കള്‍. പഞ്ചാബിലെ കുൽ ഹിന്ദ് കിസാൻ സഭ നേതാക്കളായ മേജർ സിംഗ് പുന്നേവാൽ, സുർജിത് സിംഗ്, ബീഹാർ കിസാൻ നേതാവ് പ്രഭുരാജ് നരേയ്ൻ റാവു എന്നിവരാണ് പണം നല്‍കിയത്. വിപി സാനുവിന് വേണ്ടി അഖിലേന്ത്യാ കിസാൻ സഭാ നേതാക്കളായ സഖാവി വിജൂ കൃഷ്ണനും സഖാവ് പി കൃഷ്ണപ്രസാദും തുക ഏറ്റു വാങ്ങി.
ഇതേ കുറിച്ച് വിപി സാനു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഇന്നലെ രാത്രിയാണ് ഡൽഹിയിൽ നിന്നും വിജുവേട്ടൻ വിളിക്കുന്നത്. തെരഞ്ഞെടുപ്പ് വിശേഷങ്ങൾ അന്വേഷിച്ചറിയുന്നതിനിടെയാണ് എനിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ഡൽഹിയിൽ ഐതിഹാസിക സമരം നയിക്കുന്ന കർഷകർ നൽകാമെന്ന് ഏറ്റിട്ടുണ്ടെന്ന് പറയുന്നത്.
ഇന്ന് നോമിനേഷനൊപ്പം കെട്ടിവെക്കാൻ ആവശ്യമായ തുക കർഷകസമര പ്രതിനിധികൾ സഖാവ് വിജു കൃഷ്ണനെ ഏൽപ്പിച്ചു.

വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ
കർഷകവിരുദ്ധമായ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മാസങ്ങളോളമായി ഇന്ത്യൻ കർഷകർ നയിക്കുന്ന സമാനതകളില്ലാത്ത സമരമുന്നേറ്റത്തിനൊപ്പം ഭാഗമാകാൻ കഴിഞ്ഞിരുന്നു.നരേന്ദ്രമോഡി സർക്കാരിനെതിരായ തൊഴിലാളികളുടെയും കർഷകരുടെയും ജനാധിപത്യവിശ്വാസികളുടെയും സമരപ്രക്ഷോഭങ്ങൾക്ക് കരുത്ത് പകരുന്നതാകണം മലപ്പുറത്തെ ജനവിധി.
അതിന് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കേ കഴിയൂ എന്ന ബോധ്യം കേരളം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുള്ളതുമാണ്.
കർഷകസമരഭടന്മാർക്ക് അഭിവാദ്യങ്ങൾ
മലപ്പുറം കൂടെയുണ്ട്.
ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications