• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'പല പെൺകുട്ടികളുടെയും ചിത്രങ്ങളും വീഡിയോകളുണ്ട്; പുറത്തുവിട്ടാൽ ആത്മഹത്യ ചെയ്യേണ്ടിവരും'; വെളിപ്പെടുത്തൽ

Google Oneindia Malayalam News

മലപ്പുറം: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിന്റെ ലൈംഗിക അധിക്ഷേപവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിന് പരാതി നല്‍കാന്‍ വൈകിയിട്ടില്ലെന്ന് ഹരിത നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജൂണ്‍ 24ന് ആണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇതേ തുടര്‍ന്ന് പാര്‍ട്ടിക്ക് 27ന് പരാതി നല്‍കിയിരുന്നു. അഞ്ച് പേജുള്ള പരാതിയാണ് നല്‍കിയതെന്ന് ഹരിത മുന്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും വ്യക്തമാക്കി. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഇതുവരെ പരസ്യമായി പ്രതികരിക്കാതിരുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി.

പാര്‍ട്ടിക്ക് പരാതി നല്‍കി 50 ദിവസത്തിന് ശേഷമാണ് വനിത കമ്മിഷന് പരാതി നല്‍കിയത്. ആത്മാഭിമാനം എന്ന പ്രശ്‌നത്തെ കുറിച്ച് ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. നിരന്തരം സൈബര്‍ ആക്രമണത്തിനും വേര്‍ബല്‍ റേപ്പിനും ഇരയാകുന്നെന്നും നേതാക്കള്‍ പറയുന്നു. ഹരിതയുടെ പെണ്‍കുട്ടിയെ നയിക്കുന്നത് സൈബര്‍ ഗുണ്ടയാണെന്നും അവുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ അടക്കമുള്ളവ എഴുതിക്കൊടുക്കുന്നത് ഇതേ സൈബര്‍ ഗുണ്ടയാണെന്ന് നവാസ് പറഞ്ഞതായി നേതാക്കള്‍ പറയുന്നു.

എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍

ഈ വിഷയത്തില്‍ ലീഗ് നടപടി സ്വീകരിച്ചാല്‍, പല പെണ്‍കുട്ടികളുടെയും ചിത്രങ്ങളും വീഡിയോകളും അവന്റെ കയ്യിലുണ്ട്. അത് പുറത്തുവിട്ടാല്‍ പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും നവാസ് പറഞ്ഞതായി നേതാക്കള്‍ പറയുന്നു. ഹരിത നേതാക്കളെ വേശ്യകളോട് താരതമ്യം ചെയ്ത് സംസാരിച്ചു. സ്വഭാവദൂഷ്യമുള്ളവരാണെന്ന് പ്രചരിപ്പിച്ചു, തങ്ങള്‍ ക്രൂശിക്കപ്പെട്ടവരാണെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

നവാസിന്റെ ലൈംഗിക അധിക്ഷേപവുമായി ബന്ധപ്പെട്ട്, പികെ കുഞ്ഞാലിക്കുട്ടിയോടും സാദിഖലി തങ്ങളോടും പിഎംഎ സലാമിനോടും പരാതി പറഞ്ഞിരുന്നു. 50 ദിവസത്തിന് ശേഷമാണ് വനിത കമ്മിഷന് പരാതി നല്‍കിയത്. മധ്യസ്ഥ ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ വേശ്യയ്ക്കും അവരുടേതായ ന്യായീകരണം ഉണ്ടാകും, അവര്‍ പറയട്ടെ എന്നാണ് പറഞ്ഞത്. കോഴിക്കോട് അങ്ങാടിയില്‍ തെണ്ടിത്തിരിഞ്ഞ് നടക്കുന്നവര്‍ എന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആക്ഷേപിച്ചെന്നും സലാമിന്റെ പ്രതികരണം ക്രൂരമായിരുന്നെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം, നേതാക്കള്‍ ഇന്ന് പരാതിയുമായി ബന്ധപ്പെട്ട്, മജിസ്‌ട്രേറ്റിന് മൊഴി നല്‍കും, മുന്‍ ഹരിത നേതാക്കളെ പിന്തുണച്ച പിപി ഷൈജലിനെ എംഎസ്എഫ് പദവികളില്‍ നിന്ന് നീക്കിയിരുന്നു. ഇതിനിടെ, ഹരിത വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയയെ തല്‍സ്ഥാനത്ത് നിന്ന് ലീഗ് നേതൃത്വം നീക്കിയിരുന്നു.

പാര്‍ട്ടി നേതൃത്വത്തെ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ച് അച്ചടക്ക ലംഘനമാണെന്ന് ആരോപിച്ചാണ് മുസ്ലീം ലീഗ് ദേശീയ കമ്മിറ്റി കഴിഞ്ഞ ദിവസം ഫാത്തിമ തെഹ്ലിയയ്ക്ക് എതിരെ നടപടി എടുത്തത്. നേരത്തെ പികെ നാവാസിന് എതിരായ പരാതി നല്‍കിയ ഹരിത മുന്‍ഭാരവാഹികള്‍ക്ക് തെഹ്ലിയ പിന്തുണ നല്‍കിയിരുന്നു. കൂടാതെ പുനസംഘടിപ്പിച്ച ഹരിത കമ്മിറ്റിയിലും തെഹ്ലിയ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

cmsvideo
  ആണുങ്ങൾക്കെതിരെ പരാതി പറഞ്ഞ ഹരിത ഇനി ഇല്ല..പിടിച്ചു പുറത്താക്കി
  Malappuram
  English summary
  Haritha leaders say not too late to file a complaint to Muslim League on sexual harassment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X