മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജുമൈല ഹാരിസ് പെണ്ണല്ല,പെൺപ്പുലി;ഇനി വനിതകളെ പരിശീലിപ്പിക്കാൻ ആഗ്രഹം;മലപ്പുറത്ത് ഇത് ആദ്യ സംഭവം

Google Oneindia Malayalam News

മലപ്പുറം : 38 വയസ്സുകാരിയായ ജുമൈല ഹാരിസ് തന്റെ പുതിയ ലക്ഷ്യങ്ങൾ തേടിയുള്ള യാത്രയിലാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ച ജുമൈലയെ തേടി ആ ഭാഗ്യം എത്തി. ഹെവി ഡ്രൈവിങ് ലൈസന്‍സായിരുന്നു അത്. ജീവിതത്തിൽ ഉണ്ടാകുന്ന തടസ്സങ്ങളെയും മറ്റു വെല്ലുവിളികളെയും നേരിട്ട് സ്ത്രീകൾക്ക് സ്വന്തമായി വിജയം നേടിയെടുക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തിലേക്കാണ് ജുമൈല ഹാരിസ് കഥ മാതൃകയാകുന്നത്.

മൂന്ന് കുട്ടികളുടെ അമ്മയായ ജുമൈല ഹാരിസ് ഹെവി വെഹിക്കിൾ ലൈസൻസ് നേടിയെടുക്കാൻ ഏറെ കഠിനാധ്വാനം ചെയ്തിരുന്നു. കുട്ടിക്കാലം മുതൽ ഉണ്ടായിരുന്ന തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യവും ആഗ്രഹവും പൂർത്തീകരിച്ചിരിക്കുകയാണ് ജുമൈല ഹാരിസ്.

jumaila

മാറാക്കര മരുതന്‍ ചിറ ഓണത്ത് കാട്ടില്‍ ഹാരിസിന്റെ ഭാര്യ ജുമൈല ഇന്ന് മലപ്പുറം ജില്ല ചർച്ച ചെയ്യുന്ന വ്യക്തിയായി വനിതയായി മാറിയിയിരിക്കുന്നു. ഈ ഉജ്ജ്വല വിജയത്തിന് അർഹയായ മലപ്പുറം ജില്ലയിലെ ആദ്യ ഹെവി ലൈസന്‍സുള്ള വനിത എന്ന ബഹുമതിയും ജുമൈലയ്ക്ക് മാത്രം... ഈ പുള്ളിക്കാരിയുടെ അടുത്ത ലക്ഷ്യം ടാങ്കർ ലോറികൾ ഓടിക്കുക എന്നതും മറ്റുള്ള സ്ത്രീകൾക്ക് ഡ്രൈവിംഗ് പഠിപ്പിക്കുക എന്നതുമാണ്.

ജുമൈല ഹാരിസിന്റെ വാക്കുകൾ ;-

"സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുമായിരുന്നു. എന്നെ അദ്ഭുതപ്പെടുത്തിയത് ഡ്രൈവർമാരുടെ ശക്തമായ വാഹന നിയന്ത്രണ രീതിയാണ്. ഒരു ദിവസം ഈ വലിയ വാഹനങ്ങൾ ഞാൻ ഓടിക്കുമെന്ന് അന്ന് മനസ്സിൽ ഉറപ്പിച്ചു. എന്നാൽ , എന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് രണ്ട് പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. വിവാഹം നമ്മുടെ ലക്ഷ്യങ്ങൾക്കായി പരിശ്രമിക്കാനുള്ള സ്വാതന്ത്ര്യത്തെ അവസാനിപ്പിക്കുന്നു എന്ന് ചില സ്ത്രീകൾ വിശ്വസിക്കുന്നു.

എന്നാൽ, ജീവിത പങ്കാളിയെ നിങ്ങൾ തന്നെ കണ്ടെത്തുകയാണെങ്കിൽ, നിങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിന് വിവാഹം ഒരു തടസ്സമാകില്ല. തനിക്ക് അറിയാവുന്ന കാര്യങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി, സ്റ്റിയറിംഗ് വീലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ മറ്റ് സ്ത്രീകളെ സഹായിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു ഡ്രൈവിംഗ് സ്കൂളിൽ നിന്ന് വൈദഗ്ദ്ധ്യം നേടിയ ശേഷമാണ് പല സ്ത്രീകളും ഡ്രൈവിംഗ് ലൈസൻസ് നേടുന്നത്. എന്നിരുന്നാൽ, ഇടുങ്ങിയ റോഡുകൾ, കുന്നിൻ പ്രദേശങ്ങൾ, തടസ്സമുള്ള റോഡുകൾ എന്നിവയിലൂടെ സ്ത്രീകൾക്ക് ശരിയായ രീതിയിൽ വാഹനമോടിക്കാൻ കഴിയില്ല.

അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിലെത്തിക്കാൻ രാഹുലെത്തി; ട്രെൻഡിംങാണ് ദാ ഈ വീഡിയോ !അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിലെത്തിക്കാൻ രാഹുലെത്തി; ട്രെൻഡിംങാണ് ദാ ഈ വീഡിയോ !

അത്തരത്തിലുള്ള കൂടുതൽ സ്ത്രീകളെ സഹായിക്കാൻ ഞാൻ പദ്ധതിയിടുന്നു. ടാങ്കർ ലോറികൾ ഓടിക്കാനുള്ള ലൈസൻസ് ലഭിക്കാൻ മോട്ടോർ വാഹന വകുപ്പിൽ അപേക്ഷ നൽകാൻ തയ്യാറെടുക്കുകയാണ്. ടാങ്കർ ലോറികൾ ഓടിക്കുന്നത് എന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും'

അതേസമയം, 2000 - ലായിരുന്നു ഓണത്തുക്കാട്ടിൽ ഹാരിസിനെ ജുമൈല വിവാഹം കഴിച്ചത്. മാറാക്കരയിലെ സി എച്ച് സെന്ററിന്റെ കീഴിലുള്ള പാലിയേറ്റീവ് കെയർ സെന്ററിൽ ആറ് വർഷമായി വോളന്റിയറായും ജോലി ചെയ്യുന്നു. ഇവിടെ ഡ്രൈവറില്ലാത്ത സമയം വാഹനമോടിക്കുന്ന സേവനവും ജുമൈല ചെയ്യാറുണ്ട്.

സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ

2009 ലാണ് ജുമൈല ഫോർ വീലർ ലൈസൻസ് നേടിയത്. തന്റെ എല്ലാ ആഗ്രഹങ്ങൾക്കും പൂർണ്ണ പിന്തുണ നൽകി ഭർത്താവും ഒപ്പമുണ്ടെന്ന് ജുമൈല പറയുന്നു. ഗൾഫിലാണ് ജുമൈലയുടെ ഭർത്താവ് ജോലി ചെയ്യുന്നത്. ഡ്രൈവിംഗ് വശമുളളതിനാൽ സ്വന്തമായി ജുമൈലയ്ക്ക് എവിടെ വേണോ മതിയാവോളം ചുറ്റിക്കറങ്ങാം. ഇതി വഴി കുടുംബത്തിലെ പ്രായമായവരെ ആശുപത്രികളിൽ എത്തിക്കാനും കഴിഞ്ഞതായി ജുമൈല വെളിപ്പെടുത്തുന്നു. ജുമൈലയുടെ ഈ കഴിവിന് പിന്തുണയുമായി ഫാത്തിമ റിൻഷ, ഫാത്തിമ ഗസൽ, ആയിഷ എന്നീ മൂന്ന് പെൺമക്കളും ഒപ്പമുണ്ട്.

Malappuram
English summary
Jumaila Haris, is the first woman with got heavy license in Malappuram district goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X