മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വന്തം വോട്ടില്ലാതെ പ്രമുഖർ, ജലീലിനും കുഞ്ഞാലിക്കുട്ടിലും അൻവറിനും സ്വന്തം വോട്ട് കിട്ടില്ല

Google Oneindia Malayalam News

മലപ്പുറം: എല്‍ഡിഎഫിനേയും യുഡിഎഫിനേയും സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പ്. ഇടതുപക്ഷം അധികാരത്തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. അതേസമയം ഇത്തവണ ഭരണം തിരിച്ച് പിടിച്ചില്ലെങ്കില്‍ ഭാവി തന്നെ അപകടത്തിലാകുമെന്ന ആശങ്കയിലാണ് യുഡിഎഫ്. ഓരോ വോട്ടും ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്.

എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ മിക്കവര്‍ക്കും സ്വന്തം വോട്ട് തനിക്ക് തന്നെ ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് എന്നത് ഈ തിരഞ്ഞെടുപ്പിലെ കൗതുകമാണ്. മലപ്പുറം ജില്ല യുഡിഎഫിന്റെ ശക്തി കേന്ദ്രമാണ്. ഇവിടെയുളള 48 മുന്നണി സ്ഥാനാര്‍ത്ഥികളില്‍ 26 പേര്‍ക്കും ജില്ലയിലെ തന്നെ മറ്റ് മണ്ഡലങ്ങളില്‍ ആണ് വോട്ടുളളത്. അഞ്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് ആകട്ടെ മലപ്പുറം ജില്ലയ്ക്ക് പുറത്താണ് വോട്ടുളളത്.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കഴിഞ്ഞ തവണ ബിജെപിയെ പിന്തുണച്ച താരങ്ങള്‍ എവിടെ | Oneindia Malayalam
kt j

മന്ത്രി കെടി ജലീല്‍ മത്സരിക്കുന്നത് തവനൂരിലാണ്. ജലീലിന്റെ സിറ്റിംഗ് സീറ്റാണ് തവനൂര്‍. ഇത്തവണ ഫിറോസ് കുന്നംപറമ്പിലാണ് ജലീലിന് എതിരാളി. ശക്തമായ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. എന്നാല്‍ ജലീലിന്റെ വോട്ട് തവനൂരില്‍ ജലിലീന് കിട്ടില്ല. കോട്ടയ്ക്കല്‍ മണ്ഡലത്തിലാണ് കെടി ജലീലിന് വോട്ടുളളത്. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നത് വേങ്ങരയില്‍ ആണെങ്കിലും വോട്ട് ചെയ്യുന്നത് മലപ്പുറത്താണ്.

വേങ്ങരയിലെ കുഞ്ഞാലിക്കുട്ടിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ മത്സരിക്കുന്ന സിപിഎമ്മിന്‌റെ വോട്ട് മഞ്ചേരിയിലാണ്. വേങ്ങരയിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കും വോട്ട് സ്വന്തം മണ്ഡലത്തിലില്ല. എം പ്രേമന് വള്ളിക്കുന്നിലാണ് വോട്ട്. നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിവി അന്‍വറിന്റെ വോട്ട് എറനാടാണ്. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി അബ്ദുള്‍ ഹമീദ് മഞ്ചേരിയില്‍ ആണ് വോട്ട് ചെയ്യുക. കെപിഎ മജീദിന് സ്വന്തം മണ്ഡലമായ തിരൂരങ്ങാടിയില്‍ വോട്ടില്ല. മങ്കട മണ്ഡലത്തിലാണ് മജീദിന് വോട്ട്.

ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Malappuram
English summary
Kerala Assembly Election 2021: Candidates in Malappuram who can not cast vote in their constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X