തവനൂരിൽ കടുത്ത പോരാട്ടം; 'നന്മമരം' ഫിറോസ് കുന്നംപറമ്പിൽ തന്നെ സ്ഥാനാർത്ഥി... പ്രഖ്യാപനത്തിന് മുമ്പേ റോഡ് ഷോ
കുറ്റിപ്പുറം: മണ്ഡലം രൂപീകരിച്ചത് മുതല്‍ തവനൂര്‍ ഇടതുപക്ഷത്തിനൊപ്പമാണ്. കെടി ജലീല്‍ ആണ് രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ചത്. ഇത്തവണയും കെടി ജലീല്‍ തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
പഴയ കുറ്റിപ്പുറം മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയും ലീഗില്‍ നിന്ന് പുറത്ത് വന്ന് ലീഗിനെ പ്രതിസന്ധിയിലാക്കുന്നതും എല്ലാം കൊണ്ട് കെടി ജലീല്‍ മുസ്ലീം ലീഗിന്റെ കടുത്ത ശത്രുവാണ്. അതുകൊണ്ട് ഇത്തവണ മുസ്ലീം ലീഗിന് കൂടി തൃപ്തിയുള്ള പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, ഫിറോസ് കുന്നംപറമ്പിലിനെ തന്നെ കോണ്‍ഗ്രസ് തവനൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നു. കടുത്ത പോരാട്ടം തന്നെ ആയിരിക്കും ഇത്തവണ തവനൂരില്‍... പരിശോധിക്കാം...

ഫിറോസ് കുന്നംപറമ്പില്‍
ചാരിറ്റി പ്രവര്‍ത്തകനായി അറിയപ്പെടുന്ന ആളാണ് ഫിറോസ് കുന്നംപറമ്പില്‍. കേരളം മുഴുവന്‍ ഫിറോസിന് വലിയ ആരാധക വൃന്ദവും ഉണ്ട്. രാഷ്ട്രീയത്തിനപ്പുറത്തേക്ക് പൊതു പ്രതിച്ഛായയുള്ള വ്യക്തി എന്നതാണ് ഫിറോസ് കുന്നംപറമ്പിലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കാരണം.

രാഷ്ട്രീയം
പൊതു പ്രതിച്ഛായയുണ്ട് എന്നാണ് അവകാശവാദമെങ്കിലും കൃത്യമായ രാഷ്ട്രീയമുള്ള ആളാണ് ഫിറോസ്. മുസ്ലീം ലീഗിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഫിറോസിന്റെ രാഷ്ട്രീയം. ഇത് പലതവണ വിവാദത്തിനും കാരണമായിട്ടുണ്ട്.

തവനൂരില്‍ ഇറങ്ങുമ്പോള്‍
രാഷ്ട്രീയക്കാരന് എന്നതിനപ്പുറത്തുള്ള പ്രതിച്ഛായ ഉപയോഗപ്പെടുത്തുക എന്നത് തന്നെയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. സാധാരണക്കാര്‍ക്ക് വലിയ രോഗങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ മിനിട്ടുകള്‍ കൊണ്ട് ലക്ഷങ്ങള്‍ സമാഹരിച്ചുനല്‍കുന്ന ഫിറോസിന് രാഷ്ട്രീയം നോക്കാതെ ജനം വോട്ട് നല്‍കുമെന്നതാണ് യുഡിഎഫ് പ്രതീക്ഷ.

കെടി ജലീല്‍
മണ്ഡലത്തിന്റെ മനസ്സറിയുന്ന നേതാവാണ് കെടി ജലീല്‍. മികച്ച സാമാജികന് എന്ന നിലയിലും മണ്ഡലത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന എംഎല്‍എ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയമായ പ്രകടനം തന്നെയാണ് കഴ്ച വച്ചിട്ടുള്ളത്. ഇത് തന്നെയാണ് എല്‍ഡിഎഫിന്റെ വിജയപ്രതീക്ഷയും.

വിവാദങ്ങള്‍
സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തിയ ഖുറാന് വിവാദവും അതിന് മുമ്പുള്ള അനധികൃത നിയമന വിവാദവും എല്ലാം കെടി ജലീലിനെതിരെ പ്രതിയോഗികള്‍ ഈ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനിടയുള്ള കാര്യങ്ങളാണ്. എന്‍ഐഎയും കസ്റ്റംസും എല്ലാം ചോദ്യം ചെയ്തെങ്കിലും വിവാദങ്ങളില്‍ ജലീലിന് ക്ലീന്‍ ചിറ്റ് ലഭിച്ചത് ആശ്വാസകരമാണ്.

കുന്നംപറമ്പില്‍ വിവാദങ്ങള്‍
വിവാദങ്ങളുടെ കാര്യത്തില്‍ ഫിറോസ് കുന്നംപറമ്പിലും ഒട്ടും പിറകിലല്ല. സാമ്പത്തിക ക്രമക്കേടും ചികിത്സാ സഹായ ഫണ്ട് തട്ടിപ്പും ഫിറോസിനെതിരെ ഏറെ കാലമായി ഉയരുന്ന ആരോപണങ്ങളാണ്. ഏറ്റവും ഒടുവില്‍ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ ഫിറോസിനെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

വീടും കാറും
ഫിറോസ് കുന്നംപറമ്പിലിന്റെ പുതിയ വീടും കാറും എല്ലാം അടുത്തിടെ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ചാരിറ്റി പ്രവര്‍ത്തനം മാത്രം നടത്തുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന കാറും ആഡംബര വീടും ഒക്കെ സ്വന്തമാക്കാന്‍ കഴിഞ്ഞത് എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല.

ലീഗ് ഇറങ്ങും
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു മത്സരിച്ചിരുന്നത്. ഇത്തവണ ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുമ്പോള്‍, അത് ലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചുകൊണ്ടുള്ളതാണ്. അതുകൊണ്ട് തന്നെ, ജലീലിനെ തോല്പിക്കാന് ലീഗും കച്ചകെട്ടി ഉറങ്ങുമെന്ന് ഉറപ്പാണ്.

എല്‍ഡിഎഫ് ലീഡ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ ലീഡ് ഉണ്ടായിരുന്ന മണ്ഡലം ആണ് തവനൂര്‍. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ലീഡ് എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. 6,110 വോട്ടിന്റെ ലീഡ് ആണ് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ലീഡ്. 2016 ലെ തിരഞ്ഞെടുപ്പില്‍ 17,064 വോട്ടുകളായിരുന്നു കെടി ജലീലിന്റെ ലീഡ്.

മാറിമറിഞ്ഞ സ്ഥാനാർത്ഥിത്വം
തവനൂർ മണ്ഡലത്തിൽ ഫിറോസ് കുന്നംപറന്പിലിന്റെ പേര് ആദ്യം മുതലേ ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മലപ്പുറം ജില്ലക്കാരനും ആയ റിയാസ് മുക്കോളിയെ ശക്തമായി പരിഗണിച്ചിരുന്നു. ഇതിനിടെ മത്സരിക്കാനില്ലെന്ന് പറഞ്ഞ ഫിറോസ് പലതവണ ഈ നിലപാട് മാറ്റി. ഏറ്റവും ഒടുവിൽ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്‍പ് മണ്ഡലത്തിൽ റോഡ് ഷോയും നടത്തി.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications