Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ്; ജനം യുഡിഎഫിന്റെ നന്മയ്‌ക്കൊപ്പമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജനം യുഡിഎഫിന്റെ നന്മയ്‌ക്കൊപ്പം നില്‍ക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പേരിന് പോലും ഒരു വികസന പ്രവര്‍ത്തി ഇടതുപക്ഷത്തിന് കാണിക്കാനില്ല. അവര്‍ക്ക് അഴിമതി മാത്രമാണ് കൂട്ടായുള്ളതെന്നും തങ്ങള്‍ പറഞ്ഞു. മലപ്പുറം കോട്ടപ്പടിയില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

ബിജെപിയുടെ കേന്ദ്രത്തിലുള്ള ഫാസിസ്റ്റ് ഭരണത്തിനെതിരെയുള്ള ജനവികാരവും ഈ തിരഞ്ഞെടുപ്പില്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യജനാധിപത്യ മുന്നണിക്ക് വലിയ സ്വീകാര്യത ഇപ്പോള്‍ ലഭിക്കുന്നത്. നല്ല സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനും പ്രചരണത്തില്‍ ബഹുദൂരം മുന്നിലെത്താനും യുഡിഎഫിന് സാധിച്ചിരുന്നു. നാലര വര്‍ഷക്കാലത്തെ ഇടത് ഭരണ സ്തംഭനത്തിനും തൊഴിലില്ലായ്മയിലും അക്രമ രാഷ്ട്രീയത്തിനും അഴിമതിക്കുമെതിരെ ജനം വിധിയെഴുതുമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.

സ്വന്തക്കാര്‍ക്ക് മാത്രം ജോലി എന്നതായിരുന്നു ഇടതുനയം. പിഎസ്‌സി നിയമനം നടത്താതെ ആയിരക്കണക്കിന് പേരെ അവര്‍ പെരുവഴിയിലാക്കി. സിപിഎം ഭരണത്തില്‍ നടന്ന അഴിമതിയും കള്ളക്കടത്തും മറയാക്കി. യുഡിഎഫ് നേതാക്കള്‍ ഇടതുപക്ഷം അനാവശ്യമായി വേട്ടയാടിയെന്നും ഹൈദരലി തങ്ങള്‍ വ്യക്തമാക്കി. എന്താണ് യുഡിഎഫിനോട് ഇടതുപക്ഷം ചെയ്തതെന്ന് പൊതു ജനം കാണുന്നുണ്ട്. അത് ഭരിക്കുന്നവര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ഭരണത്തില്‍ വികസനം വിപ്ലവമായിരുന്നു. എന്നാല്‍ ഇടതുഭരണത്തില്‍ അഴിമതിയും വിലക്കയറ്റവും വിവാദവും മാത്രമായിരുന്നു ഇടതുസര്‍ക്കാരിന് കൂട്ട്. പുതിയതായി എന്തെങ്കില്‍ ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍ കൊണ്ടുവന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് കുട്ടികള്‍ പോലും ഇല്ല എന്നാണ് പറയുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കള്‍ ചരിത്രപരമായ തോല്‍വി ഏറ്റുവാങ്ങേണ്ടി വരും. 500 മീറ്റര്‍ അഴിമതിക്കിടയിലാണ് കെഎം ഷാജിയുടെ വീടിന്റെ ഒരു മീറ്റര്‍ കൂടി എന്ന കഥ പറയുന്നത്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉന്നയിക്കാന്‍ യാതൊരു വിഷയവും ഇല്ലാത്തത് കൊണ്ടാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+