പെണ്‍കുട്ടിയെ അക്രമി വാഴത്തോട്ടത്തിലേക്ക് എടുത്തെറിഞ്ഞു; അര്‍ധനഗ്നയായി കുതറിയോടി, നടുക്കം
മലപ്പുറം: കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനിക്ക് നേരെ നടന്ന ബലാല്‍സംഗ ശ്രം ഞെട്ടിപ്പിക്കുന്നത്. പെണ്‍കുട്ടി പതിവായി പോകുന്ന സമയവും വഴിയുമെല്ലാം അക്രമി നേരത്തെ കണ്ടുമനസിലാക്കിയിരുന്നുവെന്നാണ് വ്യക്തമാകുന്നത്. അക്രമിയെ നേരത്തെ കണ്ടിട്ടുണ്ടെന്നും ഇനിയും കണ്ടാല്‍ തിരിച്ചറിയുമെന്നും പെണ്‍കുട്ടി, ഓടിക്കയറിയ വീട്ടിലുള്ളവരോട് പറഞ്ഞു. അര്‍ധനഗ്നയായിട്ടാണ് പെണ്‍കുട്ടി സമീപത്തെ വീട്ടിലേക്ക് എത്തിയത്.
വീട്ടുകാര്‍ തൊട്ടടുത്ത ഫാത്തിമ ടീച്ചറെ വിവരം അറിയിച്ചു. അവരെത്തിയ ശേഷമാണ് പോലീസിനെയും പെണ്‍കുട്ടിയുടെ വീട്ടുകാരെയും അറിയിക്കാനുള്ള നടപടികള്‍ ചെയ്തത്. തടിച്ച് വെളുത്ത നിറമുള്ള, താടിയും മീശയുമില്ലാത്ത വ്യക്തിയാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

തിങ്കളാഴ്ച ഉച്ചയ്ക്ക് കൊണ്ടോട്ടി കോട്ടൂക്കരയില്‍ ഒരു മണിയോടെയാണ് സംഭവം. വിദ്യാലയത്തിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടി. ഈ വഴി തന്നെയാണ് പതിവായി പോകാറുള്ളത്. അക്രമി ഇത് മനസിലാക്കി എത്തിയതാണെന്ന് കരുതുന്നു. അക്രമി വരുന്നത് പെണ്‍കുട്ടി കണ്ടിരുന്നില്ല. പിന്നിലൂടെ വന്ന് വായ പൊത്തുകയായിരുന്നു.

പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞാണ് അക്രമി വായ പൊത്തിയത്. ശേഷം തൊട്ടടുത്ത വാഴത്തോട്ടത്തിലേക്ക് മതിലിന് മുകളിലൂടെ പെണ്‍കുട്ടിയെ എടുത്തെറിഞ്ഞു. തുടര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം. ഈ വേളയില്‍ കുതറിയോടിയ പെണ്‍കുട്ടിയെ അക്രമി കല്ലു കൊണ്ട് മുഖത്തിടിച്ചു. വസ്ത്രങ്ങള്‍ കീറുകയും ചെയ്തു.

പ്രാണ രക്ഷാര്ഥം പെണ്‍കുട്ടി ഓടുകയായിരുന്നു. 100 മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് ഓടിക്കയറി. ഈ വീട്ടുകാര്‍ തൊട്ടടുത്ത അധ്യാപികയെ വിളിച്ചുവരുത്തി. അവരാണ് പിന്നീട് പോലീസില്‍ അറിയിക്കാനും പെണ്‍കുട്ടിയുടെ ബന്ധുക്കളെ അറിയിക്കാനുമുള്ള ഏര്‍പ്പാട് ചെയ്തത്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കീറിപ്പറഞ്ഞിരുന്നു. ഷാള്‍ വായില്‍ തിരുകിയിരുന്നു. ദേഹത്ത് മണ്ണ് പറ്റിയിരുന്നു. അരയ്ക്ക് മുകളില്‍ വസ്ത്രമുണ്ടായിരുന്നില്ലെന്നും അധ്യാപിക പറഞ്ഞു.

അക്രമിയെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു. നേരത്തെ ഇയാളെ കണ്ടിട്ടുണ്ട്. വീട് എവിടെയാണ് എന്ന് അറിയില്ല. തടിച്ച വെളുത്ത നിറമുള്ള വ്യക്തിയാണ്. മീശയും താടിയുമില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. കുളിപ്പിച്ച് വസ്ത്രങ്ങള്‍ നല്കിയ ശേഷം പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചികില്‍സയ്ക്ക് ശേഷം പെണ്‍കുട്ടി ഇന്ന് ആശുപത്രി വിട്ടു.

അതേസമയം, പോലീസ് അന്വേഷണം വിപുലീകരിച്ചു. പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ചു. സമീപത്തുള്ള ആശുപത്രിയുടെയും പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സ്ഥലത്തോട് ചേര്‍ന്ന വീട്ടിലെയും സിസിടിവി പരിശോധിച്ചു. അക്രമിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വാഡ് എത്തിയിരുന്നു.
പ്ലസ് ടുവിന് തളിരിട്ട പ്രണയം!! ഒടുവില്‍ ടൊവിനോ ലിഡിയയുടെ കൈപ്പിടിച്ചു... ഇന്നേക്ക് 7 വര്‍ഷം

അക്രമിയുടേത് എന്ന് കരുതുന്ന ഒരു ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഇതില്‍ മണം പിടിച്ച പോലീസ് നായ സമീപത്തെ ബസ് സ്റ്റോപ്പ് വരെ പോയിനിന്നു. ഇവിടെ നിന്ന് അക്രമി വാഹനത്തില്‍ കയറിപ്പോയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രദേശത്ത് നിന്ന് തിങ്കളാഴ്ച മുതല്‍ കാണാതായ വ്യക്തികളുടെ വിവരം പോലീസ് തേടുന്നുണ്ട്.

കൊണ്ടോട്ടി സിഐ കെ അഷ്റഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പെണ്‍കുട്ടി പതിവായി പോകാറുള്ള വഴിയില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടി പറഞ്ഞതു പ്രകാരമുള്ള രൂപത്തിലുള്ള വ്യക്തികളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ രേഖാചിത്രം ആവശ്യമെങ്കില്‍ തയ്യാറാക്കുമെന്ന് പോലീസ് പറഞ്ഞു. ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications