മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വള്ളിക്കുന്ന് മണ്ഡലം സിപി ജോണിന് നല്‍കില്ല; മുസ്ലിം ലീഗ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്ന് കെപിഎ മജീദ്

Google Oneindia Malayalam News

മലപ്പുറം: മുസ്ലിം ലീഗിന്റെ ഉറച്ച മണ്ഡലമാണ് വള്ളിക്കുന്ന്. 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി നിലവില്‍ വന്ന വള്ളിക്കുന്നിന്റെ ആദ്യ എംഎല്‍എ മുസ്ലിം ലീഗിന്റെ കെഎന്‍എ ഖാദര്‍ ആയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി ജയിച്ചു. കെഎന്‍എ ഖാദര്‍ വേങ്ങരയിലേക്ക് മാറിയ സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ ഇത്തവണ ഈ സീറ്റ് സിഎംപിയുടെ സിപി ജോണിന് കൈമാറുമെന്ന് പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.

27

മുസ്ലിം ലീഗിന്റെ മണ്ഡലം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വള്ളിക്കുന്ന് മണ്ഡലം ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് മുസ്ലിം ലീഗ് മണ്ഡലം നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിറ്റിങ് എംഎല്‍എ മല്‍സരിച്ചിട്ടില്ലെങ്കില്‍ മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ എംഎ ഖാദറിനെ മല്‍സരിപ്പിക്കണമെന്നും ആവശ്യമുണ്ട്. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഖാദര്‍.

സുരേഷ് ഗോപി എത്തുമോ ആറന്മുളയില്‍; കോണ്‍ഗ്രസില്‍ കുട്ട നിറയെ സ്ഥാനാര്‍ഥികള്‍, ബിജെപിയുടെ എ ക്ലാസ്സുരേഷ് ഗോപി എത്തുമോ ആറന്മുളയില്‍; കോണ്‍ഗ്രസില്‍ കുട്ട നിറയെ സ്ഥാനാര്‍ഥികള്‍, ബിജെപിയുടെ എ ക്ലാസ്

Recommended Video

cmsvideo
Actor krishnakumar joins bjp

സിപി ജോണിനെ ഇത്തവണ മലബാറിലെ ഏതെങ്കിലും സീറ്റില്‍ നിന്ന് നിയമസഭയിലെത്തിക്കുമെന്നാണ് സൂചന. അവിടെയാണ് വള്ളിക്കുന്ന് മണ്ഡലം സാധ്യത കല്‍പ്പിച്ചത്. നേരത്തെ ഘടകകക്ഷിയിലെ നേതാക്കളെ സ്വന്തം മണ്ഡലത്തില്‍ നിന്ന് ജയിപ്പിച്ച ചരിത്രം മുസ്ലിം ലീഗിനുണ്ട്. കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി തിരൂരങ്ങാടിയില്‍ നിന്ന് മല്‍സരിച്ച് ജയിച്ചാണ് മുഖ്യമന്ത്രിയായത്. മുസ്ലിം ലീഗിന്റെ ഉറച്ച സീറ്റായ തിരൂരങ്ങാടി അന്ന് ധാരണ പ്രകാരം വിട്ടുകൊടുക്കുകയായിരുന്നു.

Malappuram
English summary
KPA Majeed says Muslim League candidate will contest in Vallikkunnu in in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X